മുരുക്ക്
മുള്ളുകളുള്ള മരമായ മുരുക്ക്, കേരളത്തിലെ ഈർപ്പ വനങ്ങളിൽ സുലഭമായി കാണപ്പെടുന്നു..
മുരുക്ക് ഇല മുഴുവൻ പൊഴിക്കുന്ന മരമാണു..
ഒരൊറ്റ ഇല പോലുമില്ലാത്ത കൊമ്പുകളിൽ മനോഹരങ്ങളായ ചോരനിറത്തിലുള്ള പൂക്കളുണ്ടാകും..
മുരുക്കിന്റെ പൂക്കാലം ആരംഭിക്കുന്നത് ജനുവരി മുതൽ ഏപ്രിൽ വരെയാണു..
ഇലപൊഴിച്ചിലിനു ശേഷം കുറച്ചു ദിവസത്തിനുള്ളിൽ പൂക്കാലം ആരംഭിക്കുന്നു..
മുരുക്കിന്റെ പൂക്കൾക്ക് ‘പ്ലാശി’ന്റെ പൂക്കളുമായി വളരെയേറെ സാമ്യമുണ്ട്..
കൊമ്പുകളുടെ തുമ്പത്തുണ്ടാകുന്ന ഈ പൂക്കൾക്ക് അഞ്ചു സെന്റീമീറ്ററോളം നീളമുണ്ടാകും..
ഈ പൂവുകളിലുള്ള തേൻ നുകരാൻ പക്ഷികൾ കൂട്ടമായി എത്താറുണ്ട്..
നമ്മുടെ നാട്ടിൽ മൂന്നുതരം മുരുക്കുണ്ട്..
1.കരിമുരുക്ക്
2.വെണ്മുരുക്ക്
3.തണൽ മുരുക്ക്
ഇന്ത്യൻ കോറൽ ട്രീ എന്നാണു ആംഗലേയഭാഷയിലുള്ള നാമം..
‘എറിത്രിന’ എന്നാണു ശാസ്ത്രനാമം..
[വിവരങ്ങൾക്കു കടപ്പാട് ബാലരമ ഡൈജസ്റ്റിനു]
27 comments:
മുരിക്കിന്‍ പൂ !!
പണ്ട് വീട്ട്മുറ്റത്ത് ഒരുപാട് വീഴുമായിരുന്നു ഇത്.
ഓ.ടോ
റഫറന്‍സ് ഗ്രന്ധം കൊള്ളാം.
:)
പറ്റം കൊള്ളാം.വലിയ വായനക്കാരനാണല്ലോ..
ഇവനാളു പുലിയാണല്ലോ.
റഫറന്‍സ് ഗ്രന്ധം കൊള്ളാം.
:) :) :)
Nice color tone !
പടം നന്നായി!
ബൈ ദി ബൈ ബാലരമയിലെ മായാവിയുടെ കഥ എന്തായി? ഡാകിനിയും കുട്ടൂസനും മായാവിയെ പിടികൂടുമൊ? അറിയിക്കണേ...:)
നല്ല ഗംഭീരമായിട്ടുണ്ട്. സുന്ദരമായിട്ടുണ്ട്.
ഇതേല്‍ എങ്ങനെയാണ് കേറേണ്ടത്?
ഇത് കാണിച്ചാല്‍ ഒരാളും മുരിക്കിന്‍ പൂവാണെന്ന് തിരിച്ചറിയില്ല തീര്‍ച്ച....
നന്നായി....
ബാലരമ വിടാതെ വായിക്കണം കേട്ടോ..(തരാം കിട്ടിയാല്‍ ഞാനും വിടാറില്ല..)
നിറയെമുള്ളുള്ള ഒരു മരത്തിന്റെ ചിത്രം പ്രതീക്ഷിച്ചാണ് ഇവിടെ എത്തിയത്. എന്നാൽ കണ്ടതോ നല്ല പൂക്കൾ. കൊള്ളാം ഹരീഷേട്ടാ.
മുള്ള് മുരുക്ക് പൂത്ത് നില്‍ക്കണത്.
ഒരു വലിയ കമ്യൂണിസ്റ്റു ജാഥ പോലെ ഒരിക്കല്‍ തോന്നിച്ചിരുന്നു.
ആ റഫറന്‍സ് , ചിത്രത്തേക്കാള്‍ ഹൃദ്യം.:)
നല്ല ഭംഗിയുള്ള വ്യക്തമായ ചിത്രം.
ആ റഫറൻസ് മഹാഗ്രന്ഥത്തിനു ഒരു ലിങ്ക് തരാമോ?
ചിത്രം വളരെ നന്നായി....
ഒരു ബാലരമ ഡൈജസ്റ്റ് വാങ്ങിയാൽ രണ്ടുണ്ട് ഗുണം.....ആവണിക്കുട്ടിക്കും വായിക്കാം ഹരീഷിനും വായിക്കാം...:):):):)
മുരിക്ക് വീട്ടിലുണ്ടായിരുന്നു
അതില്‍ നോക്കിയല്‍ കണ്ണില്‍ അസുഖം വരും
എന്നു പറഞ്ഞിരുന്നു,
സംഗതി ആ നേരത്ത് ഒരു കണ്ണില്‍ ദിനം ചുറ്റികറങ്ങാറൂണ്ട് :)
ഹരീഷേ ഇതു പോലുള്ള റഫറന്‍സ് ഗ്രന്ഥങ്ങള്‍ പതിവായി വായിക്കണേ
ബാല്യം കൈവിടാതെ നിലനിര്‍ത്താം...
ഈ ഹരീഷിന്റെ ഒരു കാര്യം, വല്ല എന്സൈക്ക്ളോ പീഡിയ ബ്രിട്ടാനിക്ക എന്നൊക്കെപ്പറയാനുള്ളതിന്...
:):)
പടം നന്നായി.ഇപ്പളും ബാലരമയാ കൂട്ടിനു അല്ലേ ??
ഓ .ടോ : നാട്ടുകാരന്റെ സംശയം എനിക്കും ഉണ്ട് കേട്ടോ
പെണ്‍കുട്ടികള്‍ ഈ മുരിക്കും പൂവ് നഖത്തില്‍ 'ഫിറ്റ് ' ചെയ്തു 'യക്ഷി'കളിക്കുമായിരുന്നു....
പിന്നെ റഫറന്‍സ് പുസ്തകത്തിന് ഒരു കുഴപ്പവുമില്ല ഹരീഷേട്ടാ...അറിവ് നേടുന്ന കാര്യത്തില്‍ എല്ലാവരും കുട്ടികള്‍ തന്നെയല്ലേ?
ലുട്ടപ്പിയുടെയും, ശിക്കാരി ശംഭുവിന്റെയും ലേറ്റസ്റ്റ് വിവരങ്ങള്‍ കൂടെ ഒന്ന് പോസ്റ്റ് ചെയൂ. :)
ഹരീഷേട്ടോ,
കീച്ചന്‍ പടം കെട്ടോ
പഴയ പാട്ട് “മുരിക്കിന്‍ പൂവേ നിന്നുടെ ചോട്ടില്‍
മുറുക്കി തുപ്പിയതരാണ്...?” ഓര്‍ത്തുപോയി.
മനോഹരം..! ചുവന്ന ചിപ്പികൾ പോലെ പൂക്കൾ....!
തകര്‍ത്തു മച്ചാ....!!!!!!!!!!
:)
ഹരീഷേ... കൊള്ളാം... തകര്‍പ്പന്‍ പടം...
പടവും വിവരണവും നന്നായി
ഹരീഷേ,
നല്ല ചിത്രവും വിവരങ്ങളും.
ഓ.ടോ: സർവ്വനാമം എന്നാൽ എന്ത് എന്ന് ഗ്രാമർ ബുക്കിൽ നോക്കി ഒന്നു പഠിക്കൂ കേട്ടോ :)
Post a Comment