എന്റെ ഗ്രാമകാഴ്ചകള്‍...3
എന്റെ ഗ്രാമത്തിലെ അമ്പലപറമ്പും, പരിസരപ്രദേശങ്ങളുമാണു ദൃശ്യത്തിൽ..
പ്രധാന റോഡിൽ നിന്നും പാടത്തിനിടയിലൂടുള്ള ചെറിയ പാതയിൽ കൂടി അമ്പലപ്പറമ്പിലെത്താം..
(പാടം എന്നു പേരേ ഉള്ളൂ; ഇപ്പോൾ കൊയ്ത്തും മെതിയുമൊന്നുമില്ല)
അമ്പലപ്പറമ്പിലെത്തുമ്പോൾ ആദ്യം സ്വാഗതം ചെയ്യുക വിശാലമായ കുളമാണു..(വലത്തേയറ്റത്തു കരിങ്കൽക്കെട്ടു കാണുന്നില്ലേ..അതന്നേ)
അമ്പലക്കുളത്തിന്റെ പിന്നിലായി നിബിഡമായിവളർന്നു നിൽക്കുന്ന വൃക്ഷലതാതികൾക്കിടയിൽ ഒരു ‘സർപ്പക്കാവു’ണ്ട്..
ഇടുക്കിജില്ലയിലെ ഏക ക്ഷേത്രവും വിഷ്ണുഭഗവാന്റെ കരുത്താർന്ന അവതാരമായ നരസിംഹസ്വാമിയുടെ പ്രതിഷ്ഠയാണുള്ളത്. ഇതിനോടു ചേർന്നു വലതു ഭാഗത്തായി, ചുറ്റുമതിലിനു വെളിയിലായി ശ്രീഭദ്രകാളിയുടെ കാവും സ്ഥിതിചെയ്യുന്നു.
താഴെകാണുന്ന ചിത്രത്തിൽ അങ്ങേയറ്റത്തെനട ഭദ്രകാളിസന്നിധിയിലേക്കുള്ളതാണു..
ഇങ്ങേയറ്റത്തെ നട ഭഗവാന്റെ സന്നിധിയിലേക്കുള്ളതും..
ഈ നടയുടെ ഇടതുഭാഗത്തായി വർഷങ്ങൾ പഴക്കമുള്ളൊരു ആൽമരം നിൽപ്പുണ്ട്..
ഭഗവാന്റെ ഇടതുഭാഗത്ത്, ക്ഷേത്രത്തിനു വെളിയിലും; ചുറ്റുമതിലിനുള്ളിലുമായി ഉപദൈവമായ ശ്രീശിവപരമേശ്വരന്റെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നു..
ക്ഷേത്രത്തിനുള്ളിൽ ഭഗവാന്റെ വലതുഭാഗത്തായി വിഘനേശ്വരനായ ശ്രീ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുമുണ്ട്..
ഇതാണു ഭഗവാന്റെ തിരുസന്നിധി. ആനപന്തലാണു മുൻപിൽ കാണുന്നത്..
എന്റെ ചെറുപ്പത്തിൽ ക്ഷേത്രത്തിനു ചുറ്റുമതിലോ, കൊടിമരമോ ഒന്നും ഉണ്ടായിരുന്നില്ല..
കാലക്രമേണ ഓരോന്നോരോന്നായി ഭഗവാന്റെ കൃപാകടാക്ഷംകൊണ്ടു പണിയാൻ സാധിച്ചതാണ്..
ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഭഗവാന്റെ ശ്രീകോവിൽ ഇപ്പോൾ പൊളിച്ചു നവീനരീതിയിൽ പണിതുകൊണ്ടിരിക്കുകയാണു..
ജനുവരി മാസത്തിനുള്ളിൽ പുനപ്രതിഷ്ഠനടത്തേണ്ടതിനാൽ പണികൾ ദൃതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു..
ജീവിതത്തിൽ ഇനിയുമൊരിക്കൽക്കൂടി ജനിച്ചുമരിക്കുവാൻ സാധിച്ചാൽ ഭഗവാന്റെ സർവ്വാനുഗ്രഹം നിറഞ്ഞ ഈ മണ്ണിൽത്തന്നെ സാധിക്കണേ എന്നൊരു ആഗ്രഹം ഉണ്ട്..
അത്രക്കേറെ ഈ അമ്പലപ്പറമ്പും, അമ്പലവുമായി ഹൃദയബന്ധമുണ്ട്..
ചെറുപ്പം മുതൽ ഓടിക്കളിച്ചു നടന്ന മണ്ണാണിത്..
ആദ്യത്തെ പ്രണയം പൂത്തുവളർന്നു പന്തലിച്ചതും ഈ മണ്ണിൽ വച്ചായിരുന്നു..
ദേവീക്ഷേത്രനടയിൽ ദീപാരാധനാവേളയിൽ, ദീപപ്രഭയിൽ ജ്വലിക്കുന്ന രണ്ടുദേവിമാരെ കൺനിറച്ചുകണ്ടു ആത്മനിർവൃതിയടഞ്ഞതും ഈ മണ്ണിൽത്തന്നെ..
ഭഗവാന്റെയും, ദേവിയുടെയും ഉത്സവങ്ങൾ..
ഭാഗവതസപ്താഹങ്ങൾ..
പ്രസാദഊട്ടുകൾ..
എല്ലാം എല്ലാം ഈ മണ്ണിൽത്തന്നെയായിരുന്നു..
21 comments:
കൊട്ടോട്ടി ശ്രീ ആയിരവില്ലി ക്ഷേത്ര പരിസരത്തെത്തിയതു പോലെ തോന്നി ചിത്രം കണ്ടപ്പോള്‍. അവിടെ കുളത്തിനു പകരം ഒരു കൈത്തോടാണെന്നു മാത്രം. കൊടിമരവും ഇതുപോലെയല്ല. ക്ഷേത്രം ഏതാണ്ട് ഇതുപോലെതന്നെ. മഴയ്ക്കു ശേഷമെടുത്ത ചിത്രങ്ങള്‍ കൊണ്ടാവണം ഈ ചിത്രങ്ങളില്‍ ഗ്രാമീണ ഭംഗി വളരെ നന്നായി നിറഞ്ഞു നില്‍ക്കുന്നുണ്ട്.
നല്ല ഗ്രാമീണ ഭംഗി....!
നല്ല് കുളിര്....!!
ഹരീഷേട്ടന്റെ ആഗ്രഹം പോലെ തന്നെ
അടുത്ത ജന്മവും അവിടെത്തന്നെ ആയ്ക്കോട്ടെ...
വിരോധോല്യാട്ടൊ.....
നല്ല ഭംഗിയുള്ള ഗ്രാമം. ആ ഭംഗി മുഴുവൻ പകർന്നു നൽകുന്ന ചിത്രങ്ങളും. :)
സുന്ദരം ഈ ഗ്രാമം നരസിംഹ അമ്പലവും മനോഹരം
ഇതുപോലെ തന്നെ ആണ് ഏകദേശം എന്റെ നാടും അമ്പലവും
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നവീകരണ കലശം നടത്തപെട്ടു
തീര്‍ച്ചയായും ഹരിഷ് ഭാഗ്യവാനാണ് ഇത്ര നല്ല ഗ്രാമത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ !
ഈ മനോഹര തീരത്ത് ഒന്നല്ല നൂറു ജന്മങ്ങള്‍ ആവാം
ഒരു ജന്മമല്ല... ഒരായിരം ജന്മമം ഈ മണ്ണില്‍ തന്നെയാവട്ടെ.
അവസാനത്തെ ചിത്രം വളരെ ഇഷ്ടപെട്ടു.
അവിടെ വന്നു നേരിൽ കാണാൻ കൊതിയാവുന്നൂ...ട്ടാ....
ഓഹ് ഇത്രയും ഭംഗിയുള്ള സ്ഥലങ്ങള്‍....
ക്യാമറ എങ്ങോട്ട് തിരിച്ചാലും നല്ല ഫോട്ടോ കിട്ടും അല്ലെ..
ഇതാണോ ഇടുക്കിജില്ലയിലെ ഏക ക്ഷേത്രം? അപ്പോൾ ബാക്കിയുള്ളതൊക്കെ ക്ഷേത്രമല്ലേ?
“ആദ്യത്തെ പ്രണയം പൂത്തുവളർന്നു പന്തലിച്ചതും ഈ മണ്ണിൽ വച്ചായിരുന്നു..“ അപ്പോൾ എത്ര എണ്ണം ഉണ്ടായിരുന്നു? ഇപ്പോഴുള്ളതു ആ തരത്തിലുള്ള പ്രണയമല്ലല്ലോ അല്ലേ? വിവരം കൊടുക്കാനാണു.
ഇത്രമനോഹരമായ ഒരു ഗ്രാമം ഉള്ളപ്പോൾ എങ്ങനെയാ തോളിൽ ക്യാമറയുമായി നടക്കാതിരിക്കുക.
nanvaarnna prakrithiykku enthoru grameenatha...ishtaayi...adutha janmavum aa gramathil thanneyaavatte..
ഗ്രാമ കാഴ്ചകള്‍ മനോഹരമായിരിക്കുന്നു. പണ്ട് അവോലിയും ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു. ഇപ്പോള്‍ മുഴുവന്‍ മാറിയിരിക്കുന്നു.
ആദ്യ പ്രണയം പൂത്തുലഞ്ഞ സ്ഥലം !! ഇത്രേം മനോഹരമായ ഗ്രാമത്തിൽ എങ്ങനെ പ്രണയം തളിർക്കാതിരിക്കും ??
നല്ല ഗ്രാമം. നല്ല ഭംഗി.
റബ്ബറ് വന്ന് എല്ലാം കളഞ്ഞുകുളിച്ചില്ലേ ഹരീഷേ.
മനോഹരം മാഷെ... മനോഹരം!
athimanoharam photos...
അടുത്ത മീറ്റ് ലൊക്കേഷനു വേണ്ടി പരസ്യം ചെയ്യലാണല്ലേ ..? ഹി.ഹി :) ഞാൻ റെഡി.
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി. ഹരീഷ് മോഹിക്കുന്നതില്‍ തെറ്റില്ല.
“ആദ്യത്തെ പ്രണയം പൂത്തുവളർന്നു പന്തലിച്ചതും ഈ മണ്ണിൽ വച്ചായിരുന്നു..“
എടാ ഉവ്വേ, ആ മണ്ണിലേയ്ക്കുള്ള ലൊക്കേഷന്‍ മാപ്പുകൂടി ഒന്നുകാണിച്ചേ... എനിക്കുമൊന്ന് വളര്‍ന്നുപന്തലിച്ച് പൂക്കണം.
കൊള്ളാമെടാ.. നന്നായിട്ടുണ്ടീ ഗ്രാമക്കാഴ്ചകള്‍. :)
മനോഹരം മാഷേ..
മണക്കാട് അമ്പലം
കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു
Post a Comment