എന്റെ വീടിനടുത്താണു നിര്‍ദിഷ്ട ശബരി റെയില്‍ പാതയുടെ തൊടുപുഴ സ്റ്റേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വരുമോ ആവോ?? ജീവിതത്തിലാകെ 3 പ്രാവശ്യം മാത്രം ട്രെയിന്‍ യാത്ര ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച ഹതഭാഗ്യനാണു ഞാന്‍. അതു കൊണ്ടീ സംഭവം എവിടെ കണ്ടാലും അമ്പഴങ്ങാ കണ്ട കുഞ്ഞിനേ പ്പോലെ മിഴിച്ചു നിന്നതിന്റെ സൌന്ദര്യശാസ്ത്രം വീക്ഷിക്കും..:)
ഹൊ ഭാഗ്യവാൻ 3 തവണ പോയല്ലൊ!!! ഞാൻ ഒരുതവണ മാത്രമേ കയറിയിട്ടുള്ളൂ അതും എനിക്ക് 1 വയസ്സുള്ളപ്പോൾ എനിക്കോർമ്മയില്ലെങ്കിലും ഉമ്മയും വാപ്പയും പറഞ്ഞുള്ള അറിവാ :)
ഈ വാഹനത്തില്‍ സ്ഥിരം യാത്രചെയ്യുന്നവരൊട് ചോദിക്കൂ ഹരീഷേട്ടാ ഭാഗ്യമാണോ ദൌര്‍ഭാഗ്യമാണോ എന്ന്. പ്രത്യേകിച്ചും ആലപ്പുഴ എറണാകുളം റൂട്ടില്‍. ചിത്രം എന്തായാലും സൂപ്പര്‍.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
23 comments:
ചിലവു കുറഞ്ഞ ഈ യാത്രാ വാഹനം എന്നെങ്കിലും എന്റെ നാട്ടിലെത്തുമോ???
പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറകു മുളപ്പിക്കുമോ??
കൊള്ളാം പുലി.
:)
വരും വരാതിരിക്കില്ല..
പാലായില്‍ നിന്നും ഹരീഷിനെ കാണാന്‍ ലോക്കല്‍ ട്രെയിന്‍ കേറി ഒരിക്കല്‍ ഞാന്‍ തൊടുപുഴയ്ക്കു വരാം കേട്ടോ.
ഹോ..!!
ചാര്‍ളീ..
ഞാനും അതു സ്വപ്നം കാണുന്നു..
എന്റെ വീടിനടുത്താണു നിര്‍ദിഷ്ട ശബരി റെയില്‍ പാതയുടെ തൊടുപുഴ സ്റ്റേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വരുമോ ആവോ??
ജീവിതത്തിലാകെ 3 പ്രാവശ്യം മാത്രം ട്രെയിന്‍ യാത്ര ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച ഹതഭാഗ്യനാണു ഞാന്‍. അതു കൊണ്ടീ സംഭവം എവിടെ കണ്ടാലും അമ്പഴങ്ങാ കണ്ട കുഞ്ഞിനേ പ്പോലെ മിഴിച്ചു നിന്നതിന്റെ സൌന്ദര്യശാസ്ത്രം വീക്ഷിക്കും..:)
നന്ദി ചാര്‍ളീ..
അനിലേട്ടാ.. നന്ദി
“ജീവിതത്തിലാകെ 3 പ്രാവശ്യം മാത്രം ട്രെയിന്‍ യാത്ര ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച ഹതഭാഗ്യനാണു ഞാന്‍. ”
എല്ലാ ദൂരയാത്രകള്‍ക്കും ട്രെയിനെ ആശ്രയിക്കുന്ന ഞങ്ങള്‍ക്കൊപ്പം പോരുന്നോ?
ചാര്‍ളി പറഞ്ഞത് പോലെ .....വരും വരാതിരിക്കില്ല.......
പുലി വരട്ടെ, പുലിപ്പുറത്ത് ഒരു മുപ്പത് തവണ യാത്ര ചെയ്യൂ.. വിഷമം മാറിക്കിട്ടും :)
കിടിലം, ഗംഭീരം :-)
ജീവിതത്തിലാകെ 3 പ്രാവശ്യം മാത്രം ട്രെയിന്‍ യാത്ര ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച ഹതഭാഗ്യനാണു ഞാന്‍.........
ആ ഭാഗ്യം വേണ്ടുവോളം സിദ്ധിച്ചതു കാരണം ഇപ്പോള്‍ മാക്സിമം ബസ് മാത്രം ..
ഫോട്ടോ പുലി തന്നെ
ഇതെന്താ പ്യാനിഗാ..?
എന്തായാലും ഇതു പോലെ ആകാഞ്ഞതു നന്നായി , എന്നാല്‍ ഇതേപോലെയും ആയി,
ഞാനോടി.
മുകളിലുള്ള രണ്ട് ലിങ്കുകള്‍ക്ക്, അഗ്രജനോടും , വക്കാരിയോടും കടപ്പാട്
ഹൊ ഭാഗ്യവാൻ 3 തവണ പോയല്ലൊ!!! ഞാൻ ഒരുതവണ മാത്രമേ കയറിയിട്ടുള്ളൂ അതും എനിക്ക് 1 വയസ്സുള്ളപ്പോൾ എനിക്കോർമ്മയില്ലെങ്കിലും ഉമ്മയും വാപ്പയും പറഞ്ഞുള്ള അറിവാ :)
പടം കിടിലൻ സൂപ്പാറായീ
ഈ വാഹനത്തില്‍ സ്ഥിരം യാത്രചെയ്യുന്നവരൊട് ചോദിക്കൂ ഹരീഷേട്ടാ ഭാഗ്യമാണോ ദൌര്‍ഭാഗ്യമാണോ എന്ന്. പ്രത്യേകിച്ചും ആലപ്പുഴ എറണാകുളം റൂട്ടില്‍. ചിത്രം എന്തായാലും സൂപ്പര്‍.
നമുക്ക് അത് കൊണ്ടു വരാം ന്നേ... എവിടം വരെ വേണം? തൊടുപുഴ വരെ മതിയോ? ;)
kollaam..
പുലി തന്നെ..
:)
ഹരീഷേ.. ഇപ്പോൾ എവിടെയെങ്കിലുമൊക്കെ സമയത്തെത്തുന്നില്ലേ.. ഇത് വന്നാൽ മിക്കവാറും ഉറക്കത്തിലും ഹരീഷ് പറയും.. “യാത്രക്കാരുടെ ശ്രദ്ധക്ക്” “ പാസ്സഞ്ചേർഴ്സ് യുവർ അറ്റെൻഷൻ പ്ലീസ്" "കൃപയാ ധ്യാൻ കീ ജിയേ “ എന്നൊക്കെ.. അങ്ങിനെ ഒരു ഗുണമുണ്ട്..
ഹരീഷേ പാനിങ്ങ് കൊള്ളാം.
തൊടുപുഴ വഴിയ്ക്കു വരും, ഹൈറേഞ്ചിന്റെ കാര്യം ഇത്തിരി മല്ലാ ! കൊങ്കണ്‍ ശ്രീധരനെപ്പോലെ ആരേങ്കിലും വേണ്ടിവരും !
VERY NICE !
ജീവിതത്തിലാകെ 3 പ്രാവശ്യം മാത്രം ട്രെയിന്‍ യാത്ര ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച ഹതഭാഗ്യനാണു ഞാന്‍.........
സത്യമാണോ ?
നല്ല ചിത്രം..
Post a Comment