Thursday, March 4, 2010

ജീവിതത്തിനു നിറങ്ങള്‍ ചാലിക്കുന്ന വാണിഭം..


ജീവിതത്തിനു നിറങ്ങള്‍ ചാലിക്കുന്ന വാണിഭം..!!

31 comments:

ഹരീഷ് തൊടുപുഴ March 4, 2010 at 8:54 AM  

വീണ്ടും W35 !!

മാറുന്ന മലയാളി March 4, 2010 at 12:04 PM  

ഇത് എന്തിന്‍റെ കച്ചവടമാണ്? കരിക്കാണോ? ഒന്നും മനസ്സിലാകുന്നില്ലല്ലോ

ഹരീഷ് തൊടുപുഴ March 4, 2010 at 12:08 PM  

@ മാറുന്ന മലയാളി..

പനനങ്ക്..

അഭി March 4, 2010 at 12:33 PM  

:)

Prasanth Iranikulam March 4, 2010 at 12:45 PM  

ഹരീഷേ
മാറുന്ന മലയാളി ചോദിച്ചതു തന്നെയാണ്‌ എനിക്കും തോന്നിയത്,കൊപ്ര (നാളികേരം ഉണങ്ങിയത്) പോലെ തോന്നി,പക്ഷേ എന്തിനാണവിടെ ഒരു കലം?ഒരു വലിയ കത്തി?
അങ്ങിനെയെല്ലാം തോന്നാന്‍ മറ്റൊന്നുമല്ല കാരണം,ചിത്രത്തെ ബ്ലാക്ക്&വൈറ്റ് ആക്കിയതു തന്നെ.
ഒരു പക്ഷേ ഹരീഷിന്റെ ആ ജറബറ പൂവിന്റെ ചിത്രം മനസ്സില്‍ കിടക്കുന്നതു കാരണമാകാം ഇങ്ങനെയുള്ള ചിത്രങ്ങള്‍ ഹരീഷില്‍ നിന്നു കാണുമ്പോള്‍ ഒരു വിഷമം.നല്ല ചിത്രങ്ങളെടുക്കുവാന്‍ കഴിവുള്ളയാളാണു താങ്കള്‍ സാമാന്യം നല്ല ക്യാമറയും കയ്യിലുണ്ട്,പിന്നെന്താ ഇങ്ങിനെ?

ഇതെന്റെ അഭിപ്രായം മാത്രം, ഇങ്ങിനെയൊക്കെ എഴുതിയതില്‍ ക്ഷമിക്കുക, അനാവശ്യമായി തോന്നിയാല്‍ ഹരീഷിനീ കമന്റ് ഡിലീറ്റ് ചെയ്യാം.

സ്നേഹപൂര്‍‌വ്വം
പ്രശാന്ത് ഐരാണിക്കുളം.

പള്ളിക്കരയില്‍ March 4, 2010 at 1:42 PM  

ഹ്ര്‌ദ്യം ഈ ഗ്രാമ ദ്ര്‌ശ്യം.
നന്ദി.

Micky Mathew March 4, 2010 at 1:52 PM  

:)

ഹരീഷ് തൊടുപുഴ March 4, 2010 at 2:13 PM  

@ പ്രശാന്ത്..

ഇത് സോണീയുടെ പോയിന്റ് ഷൂട്ട് കാമെറായിൽ എടുത്തതാണ്. ടി. ചിത്രത്തിനു എന്തെങ്കിലും പ്രത്യേകതകൾ ഉള്ളതായി ഞാൻ അവകാശപ്പെടുന്നില്ല. ഉപജീവനമാർഗ്ഗം തേടി ഹൈവേയുടെ ഓരത്തു പനനങ്ക് കച്ചവടം നടത്തുന്നൊരാളെ കണ്ടപ്പോൾ തോന്നിയ ഒരു കൌതുകം. നിറങ്ങൾ ചാലിച്ചു കൊണ്ട് അയാളൂടെ ജീവിതം പൊടിപൊടിക്കുന്ന ആ വഴിവാണിഭം കണ്ടപ്പോഴുണ്ടായ ഒരു കൌതുകമാണു ഈ പോസ്റ്റിനാധാരം.

പ്രശാന്തേ; ഞാനീ ബ്ലോഗിൽ വന്നതിനു ശേഷമാ ഫോട്ടോഗ്രാഫി എന്താണെന്നു പഠിക്കുന്നതു. ഇന്നും വല്യ പിടിയൊന്നുമില്ല ഇതിൽ. നമ്മുടെ ഗുരുക്കന്മാരൊക്കെ പറഞ്ഞു തരുന്ന ചെറിയ ചെറിയ ടിപ്സ്സൊക്കെ ബുദ്ധിമുട്ടി മനസ്സിലാക്കി എന്തൊക്കെയോ എടുക്കുന്നു.[അപ്പൂസിനോടോ, സപ്തനോടോ ചോദിച്ചു നോക്കൂ; അവർക്കറിയാം.. ഞാൻ എന്തോരുമുണ്ടെന്നു :)] തോന്നിയതു പോസ്റ്റുന്നു. അതിൽ നല്ലതുമുണ്ടാകാം ചീത്തയുമുണ്ടാകാം. എന്നും ഫ്രൈഡ് റൈസും ചിക്കെനും തിന്നാനാകില്ലല്ലോ; വല്ലപ്പോഴും കഞ്ഞീം പയറും കൂടി അടിക്കണമെന്ന ചിന്താഗതിക്കാരൻ. എന്നെ ഒരു സാദാ വിദ്യാർത്ഥിയായി മാത്രം കണ്ടാൽ മതി.കുറച്ചു സംശയങ്ങൾ ചോദിക്കട്ടെ..

“ഒരു പക്ഷേ ഹരീഷിന്റെ ആ ജറബറ പൂവിന്റെ ചിത്രം മനസ്സില്‍ കിടക്കുന്നതു കാരണമാകാം ഇങ്ങനെയുള്ള ചിത്രങ്ങള്‍ ഹരീഷില്‍ നിന്നു കാണുമ്പോള്‍ ഒരു വിഷമം.നല്ല ചിത്രങ്ങളെടുക്കുവാന്‍ കഴിവുള്ളയാളാണു താങ്കള്‍ സാമാന്യം നല്ല ക്യാമറയും കയ്യിലുണ്ട്,പിന്നെന്താ ഇങ്ങിനെ?“

1. എന്താണു താങ്കൾ ഉദ്ദേശിക്കുന്ന നല്ല ഫോട്ടോഗ്രാഫെറൂടെ ഡെഫെനിഷൻ??

2. എന്റെ ജെറിബറ പൂവിൽ താങ്കൾ കാണ്ടുവെന്നു പറയുന്ന പ്രത്യേകത എന്താണു??“മാറുന്ന മലയാളി ചോദിച്ചതു തന്നെയാണ്‌ എനിക്കും തോന്നിയത്,കൊപ്ര (നാളികേരം ഉണങ്ങിയത്) പോലെ തോന്നി,പക്ഷേ എന്തിനാണവിടെ ഒരു കലം?ഒരു വലിയ കത്തി?“

3. ഒരു കലവും ആ കത്തിയുമാണൊ ഇതിലെ പ്രമുഖ സ്ഥാനം വഹിക്കുന്നവർ??

പ്രശാന്തേ..
കരിക്കു കച്ചോടക്കാരനും, പനനങ്ക് കച്ചോടക്കാരനും, അറവുശാലക്കാരനും കത്തിയും അതിനോടനുബന്ധിച്ച പണിയായുധങ്ങളും ആവശ്യമാണു. മെഷീൻ വർക്കൊന്നും അതിൽ ഇല്ല. അതൊക്കെ ഡിസ്റ്ട്രാക്ഷനാ എന്നും പറഞ്ഞ് അതു മാറ്റിക്കളഞ്ഞ് ഫോട്ടോ എടുക്കാൻ ചെന്നാൽ അദ്ദേഹം സമ്മതിക്കത്തുമില്ല. പിന്നെ ചുമ്മാ കെടക്കെട്ടേന്നേ.. അപ്പോഴല്ലേ അതെന്തായിരിക്കും എന്നു ചിന്തിക്കാൻ നമ്മളെ പ്രേരിപ്പിക്കുക. കുറഞ്ഞത് ഒരു മിനുട്ടെങ്കിലും പ്രശാന്തെങ്കിലും അതെന്തായിരിക്കും എന്നു ചിന്തിച്ചു കാണില്ലേ..!!
അത്രേ ഞാനും ഉദ്ദേശിച്ചൂളൂ..

കമന്റ് ഡിലീറ്റില്ല..
പക്ഷേ ആ സഹിഷ്ണത താങ്കളും കാണിക്കും എന്നു പ്രതീക്ഷിക്കുന്നു..

നന്ദിയോടെ..

ശ്രദ്ധേയന്‍ | shradheyan March 4, 2010 at 3:50 PM  

ഹരീഷേട്ടാ, ഈ 'പനനങ്ക് ' എന്ന് പറഞ്ഞാല്‍ എന്താണെന്ന് വിശദീകരിക്കാമോ?

ഹരീഷ് തൊടുപുഴ March 4, 2010 at 4:29 PM  

@ ശ്രദ്ധേയൻ..

പാലക്കാടു ഭാഗങ്ങളിൽ ചെത്തുപനയിൽ നിന്നും ലഭിക്കുന്ന ഇളനീർ പോലെയുള്ള സംഭവമാണിത്.
ഒരു കരിക്കിനുള്ളിൽ 4 അല്ലികൾ ഉണ്ടാകും.
ഓരോ അല്ലിയിലും സ്വാദിഷ്ടമായതും, ഈർപ്പനിബിഢമായ കാമ്പ് ഉണ്ടാകും. വേനൽക്കാലത്തു വടക്കുഭാഗങ്ങളിൽ സുലഭമാണിത്. നമ്മൾ കരിക്കുപയോഗിക്കുന്നതു പോലെ ആ ഭാഗങ്ങളിലുള്ളവർ ഇതും ഉപയോഗിക്കുന്നു. 5 എണ്ണത്തിനു 20 രൂപാ..!!

നന്ദിയോടെ..

ശ്രദ്ധേയന്‍ | shradheyan March 4, 2010 at 4:34 PM  

ഓഹോ.. ഇനി നാട്ടില്‍ പോകുമ്പോള്‍ ഇത് കഴിച്ചിട്ടേ മടങ്ങൂ.. പക്ഷെ, ഞങ്ങളുടെ കോഴിക്കോട്ടു ഭാഗങ്ങളില്‍ ഇത് ഞാന്‍ കണ്ടിട്ടില്ല.

Typist | എഴുത്തുകാരി March 4, 2010 at 4:54 PM  

മാഷേ, ഇതു ഞങ്ങളുടെ കുറുമാലിക്കാവു ക്ഷേത്രത്തിന്റെ മുന്‍പില്‍ നിന്നെടുത്തതാണല്ലോ. ഉത്രാളിക്കാവില്‍ നിന്നു തിരിച്ചു വരുന്നവഴിയായിരിക്കും ഇല്ലേ?

ഹൈവേയില്‍ പല സ്ഥലത്തും ഈ വില്പന ഉണ്ട്. രണ്ടുദിവസം മുന്‍പ് തൃശ്ശൂരു പോയപ്പോള്‍ ഒരെണ്ണം എടുത്തു പോസ്റ്റണം എന്നു കരുതിയതാ.കാമറ എടുത്തിട്ടുണ്ടായിരുന്നില്ല.

കത്തിയുടേയും കലത്തിന്റേയും കാര്യം ആരോ ചോദിച്ചിട്ടുണ്ടല്ലോ. കത്തി അതു പൊളിച്ചെടുക്കുന്നതിനു് . (തേങ്ങ പോലെ കട്ടിയുള്ള ഒരു ആവരണത്തിനുള്ളിലാ ഈ നൊങ്ക് ഇരിക്കുന്നതു്).

കലത്തിനുള്ളില്‍ പനയില്‍ നിന്നു എടുക്കുന്ന നീരാണ്. കള്ളുപോലെയാണോ എന്നെനിക്കറിയില്ല. 20 രൂപക്കു ഒരു പാത്രം നിറയെ (ചെറുതു്) കിട്ടും. ഞാനും കുടിച്ചുനോക്കി. മധുരമുണ്ട്.

ഹരീഷേ എങ്ങനേണ്ട് എങ്ങനേണ്ട്, വിശദീകരണം. പോരേ? :)

പോസ്റ്റിനേക്കാള്‍ വലിയ കമെന്റായോ, പോട്ടെ, സാരല്യ.

ഹരീഷ് തൊടുപുഴ March 4, 2010 at 5:01 PM  

@ എഴുത്തുകാരി ചേച്ചീ..

ഹോ..!!
അപ്പോ അത് കുറുമാലിക്കാവാണല്ലേ..!!

ചെത്തു പനയിൽ നിന്നാണോ അതോ വേറെ ഏതെങ്കിലും തരത്തിലുള്ള പനയിൽ നിന്നാണൊ ഇതു കിട്ടുന്നതെന്നറിയാൻ എന്നറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ചേച്ചീ..??

വീ കെ March 4, 2010 at 5:24 PM  

ഹരീഷേട്ടാ.. ഞാനുമത് കഴിച്ചിട്ടുണ്ട്.

ഞങ്ങളുടെ അടുത്തു വിൽ‌പ്പനക്കാർ കൊണ്ടു വരുമ്പോൾ അതിന്റെ കാമ്പ് (നൊങ്ക്..എഴുത്തുകാരി ചേച്ചി തന്ന പേര്)മാത്രമെ കണ്ടിട്ടുള്ളു.

പക്ഷെ, അതൊരു പനന്തേങ്ങ ആണെന്നു തോന്നുന്നു.കരിക്കു പ്രായത്തിൽ എടുത്ത് പൊട്ടിച്ചാലെ ഈ നൊങ്ക് കിട്ടൂ. മൂത്തു കഴിഞ്ഞാൽ പിന്നെ കടിച്ചാൽ പല്ലു പോയാലും മൂപ്പിലാൻ അനങ്ങിക്കൊടുക്കില്ല. അത്ര കാഠിന്യമാണ് തേങ്ങയുടെ ഉള്ളിലെ കാമ്പിന്.

താരകൻ March 4, 2010 at 5:35 PM  

ചിത്രം സുന്ദരം ...പക്ഷെ ,അടികുറുപ്പ് പോരാ..

siva // ശിവ March 4, 2010 at 6:29 PM  

കരിമ്പനകള്‍ ചെത്തിയെടുക്കുന്ന ദ്രാവകമാണ് അക്കാനി. ഈ അക്കാനിയാണ് കലത്തില്‍ കൊണ്ടു വന്ന് വഴിയോര കച്ചവടം നടത്തുന്നത്.

കള്ളിനേക്കാള്‍ വീര്യം കുറഞ്ഞ ഈ ദ്രാവകം തീയില്‍ തിളപ്പിച്ച് വറ്റിച്ചെടുക്കുന്നതാണ് കരിപ്പെട്ടി ശര്‍ക്കര.

കരിമ്പനയുടെ കായാണ് പനനൊങ്ക്. കരിക്കിനേക്കാള്‍ മധുരവും രുചിയുമാണ് ഇളം പനനൊങ്കുകള്‍ക്ക്.

പനനൊങ്കുകള്‍ പഴുത്ത് കഴിഞ്ഞാല്‍ ഉള്ളിലെ ചകിരിപോലെയുള്ള ഭാഗം കടുത്ത മഞ്ഞനിറത്തില്‍ നല്ല മധുരവും മണവുമുള്ള ഫലമാണ്. പനങ്കാ എന്നാണ് ഇതിനെ പറയുന്നത്.

Prasanth Iranikulam March 4, 2010 at 7:57 PM  

ഹരീഷേ,
ഒരുപക്ഷേ ഹരീഷിന്റെ കഴിവിനെ ഞാന്‍ തെറ്റിധരിച്ചതാവും,എന്നോട് ക്ഷമിക്കൂ.

ഹരീഷിന്റെ മറുപടിയിലെ ഒന്നുരണ്ട് കാര്യങ്ങളെ പറ്റി പറഞ്ഞോട്ടേ,
# "ഇത് സോണീയുടെ പോയിന്റ് ഷൂട്ട് കാമെറായിൽ എടുത്തതാണ്" - അതുകൊണ്ടെന്താ ഹരീഷേ കുഴപ്പം?
#"എന്താണു താങ്കൾ ഉദ്ദേശിക്കുന്ന നല്ല ഫോട്ടോഗ്രാഫെറൂടെ ഡെഫെനിഷൻ?? - നല്ല ഫോട്ടോഗ്രാഫറെ പറ്റി ഞാനൊന്നും പറഞ്ഞില്ല, നല്ല ഫോട്ടോകള്‍ എന്നാണ്‌ ഉദ്ദേശിച്ചത്.(ഈ പനന്നൊങ്ക് കച്ചവടക്കാരന്റെ ചിത്രം മോശം എന്നല്ല, ഇതൊരു വളരെ സാധാരണമായ ഫോട്ടോ മാത്രം.ഇങ്ങനെയൊരു കാഴ്ച്ചകണ്ടു എടുത്തു അത്രതന്നെ.)
#"എന്റെ ജെറിബറ പൂവിൽ താങ്കൾ കാണ്ടുവെന്നു പറയുന്ന പ്രത്യേകത എന്താണു??" - ഹരീഷിനു തന്നെ അതു മനസ്സിലായില്ലെങ്കില്‍ ഞാനെന്തു പറയാന്‍?
#"3. ഒരു കലവും ആ കത്തിയുമാണൊ ഇതിലെ പ്രമുഖ സ്ഥാനം വഹിക്കുന്നവർ??" -തീര്‍ച്ചയായും അല്ല. എന്താണാ കച്ചവടക്കാരന്‍ ചെയ്യുന്നതെന്നോ ആ കലത്തിലെന്താണെന്നോ,താഴെക്കിടക്കുന്ന വസ്തുക്കള്‍ എന്താണെന്നോ ആ ഫോട്ടോയിലൂടെ മനസ്സിലായില്ല എന്നാണു ഞാന്‍ ഉദ്ദേശിച്ചത്, അല്ലാതെ അതൊക്കെ ഡിസ്റ്റ്റാക്ഷനായി എന്നല്ല.(മറ്റു പലര്‍ക്കും ഈ പനന്നൊങ്ക് എന്താണെന്ന് പോലും മനസ്സിലായിട്ടില്ല എന്ന് കമന്റുകളില്‍ക്കൂടി വ്യക്തമായല്ലോ)

ഒരു പക്ഷേ കാണുന്ന കാഴ്ച്ചകള്‍ എല്ലാവരുമായി പങ്ക് വക്കാന്‍ മാത്രമേ ഹരീഷ് ഈ ബ്ലോഗിലൂടെ ഉദ്ദേശിക്കുന്നുള്ളൂ എന്നു തോന്നുന്നു.ഏടുക്കുന്ന ഫോട്ടോകളെ വീണ്ടും എങ്ങിനെയെല്ലാം നന്നാക്കാം എന്നറിയാന്‍ വേണ്ടീ മാത്രം ബ്ലോഗ് തുടങ്ങിയ എന്റെ തെറ്റിധാരണയായിരിക്കാം അങ്ങിനെയൊരു കമന്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.ഇനി ഒരിക്കല്‍ക്കൂടി ഒരു ക്രിട്ടിക്ക് കമന്റ് ഇവിടെ ഇടാതിരിക്കാന്‍ ശ്രമിക്കാം.

ഹരീഷിനെ വിഷമിപ്പിച്ചെങ്കില്‍ ഒരിക്കല്‍കൂടി ക്ഷമ ചോദിക്കുന്നു.

ഹരീഷ് തൊടുപുഴ March 4, 2010 at 8:51 PM  

@ പ്രശാന്ത്...:)

അപ്പു March 4, 2010 at 8:54 PM  

ഞാനൊരു നീണ്ട കമന്റ് എഴുതിയതായിരുന്നു. അത് ഗൂഗിള്‍ മുക്കി :-(

ഹരീഷ് തൊടുപുഴ March 4, 2010 at 8:54 PM  

ശിവാ..

എനിക്കൊരു സംശയം ഉണ്ടായിരുന്നു..
കരിമ്പനയുടെതാണൊ എന്നു??

നന്ദി..

ഹരീഷ് തൊടുപുഴ March 4, 2010 at 8:57 PM  

അഭി: നന്ദി..
പള്ളിക്കരയില്‍: നന്ദി..
മിക്കി: ചുമ്മാ ഇളിച്ചാ മതീട്ടോ..:) നണ്ട്രി..
വി കേ: സത്യം; നന്ദി..
താരകന്‍: :) നന്ദി..
അപ്പുവേട്ടാ: എന്താ ഉദ്ദേശിച്ചേന്നൊക്കെ എനിക്കു മനസ്സിലായി..ഹി ഹി ഹി

Manoraj March 4, 2010 at 9:14 PM  

ഹരീഷ്,

ഇതിലെ ബ്ലാക്ക് & വൈറ്റ് എഫക്റ്റ് ഫോട്ടോഷോപ്പ് എഡിറ്റ് ആണോ? മണ്ടത്തരമാണേൽ ക്ഷമിക്കുക.. പിന്നെ ഈ പനനങ്ക് ഒരിക്കൽ കഴിച്ചിട്ടുണ്ട്. എന്തോ ഒരു രസവും തോന്നിയില്ല. കാഴ്ചയിലെ കൌതുകം തോന്നി വാങ്ങിയതാ.. പക്ഷെ ഇത് അതിന്റെ തൊണ്ടിൽ നിന്നും അടാർത്തിയെടുക്കുന്നത് കാണാൻ നല്ല രസമാ.. ശരിയല്ലേ..

മോഹനം March 4, 2010 at 9:57 PM  

ഈ പനനങ്ക്‌ (ചിലയിടങ്ങളില്‍ പനംനൊങ്ക്‌) എന്നത്‌ ലളിതമായി പറഞ്ഞാല്‍ പനംകരിക്ക്‌, അതായത്‌ പനംതേങ്ങ മൂപ്പെത്തുന്നതിനു മുന്‍പുള്ളത്‌,
ശിവ പറഞ്ഞതുപോലെ കലത്തില്‍ അക്കാനി,
ഈ അക്കാനി വാങ്ങിക്കുടിക്കുന്നത്‌ സൂക്ഷിച്ചുവേണം കാരണം അവര്‍ അതില്‍ എന്തോ ഒരു പൊടി ചേര്‍ക്കും, എന്നാല്‍ നമ്മുടെ നാട്ടില്‍ ചെത്തുപന എന്നു പറഞ്ഞാല്‍ കുടപ്പനയാണ്‌, അതായത്‌ അതിണ്റ്റെ പടം ഹരീഷിണ്റ്റെ തന്നെ സ്വയം പര്യാപ്തത എന്ന പോസ്റ്റില്‍ കാണിച്ചിട്ടുണ്ട്‌,

അപ്പു March 4, 2010 at 10:12 PM  

ഹരീഷേ ഹി.ഹി.ന്ന് ചിരിക്കാതെ. ഞാന്‍ ഒന്നുകൂടെ മുങ്ങിപ്പോയ കമന്റ് എഴുതാം. ഹരീഷിനേയും പ്രശാന്തിനേയും വ്യക്തിപരമായി വളരെ അടുത്തറിയുന്നതിലാണ് ഇത്രയും എഴുതുന്നത്, അതൊരു സുഹൃത്തിന്റെ അഭിപ്രായമായി മാത്രം കരുതിയാല്‍ മതി.

ഹരീഷ് പ്രശാന്തിനോട് പറഞ്ഞ “എന്നെ ഒരു സാധാരണ വിദ്യാര്‍ത്ഥിയായി മാത്രംകണ്ടാല്‍ മതി” എന്ന മറുപടിയില്‍ “എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവൂല്ലാ” എന്നൊരു ധ്വനി ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ അവരെ പഴിക്കില്ല.

ഹരീഷ് ഈ രീതിയിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയാം. നാട്ടിലില്ലാത്തവര്‍ക്ക് ഈ നാടന്‍ കാഴ്ചകളെല്ലാം കാണുവാനുള്ള അവസരം ഫോട്ടോകളില്‍ക്കൂടിയെങ്കിലും ഒരുക്കുക എന്ന സദുദ്ദേശം മാത്രമേ അതിലുള്ളൂ. നല്ലത്. പക്ഷേ പ്രശാന്ത് ഈ ഫോട്ടോകണ്ടപ്പോള്‍ അങ്ങനെ ഒരു കമന്റ് എഴുതുവാനുള്ള കാരണം ഹരീഷ് ചിന്തിച്ചുവോ? പ്രശാന്ത് ഒരു ഫ്രെയിം എടുക്കുമ്പോള്‍ അതില്‍ വളരെയേറെ ശ്രദ്ധകൊടുക്കുന്ന ആളാണ്. ഓരോ ഫോട്ടോയും അതിനു മുമ്പില്‍ എടുത്തതിനേക്കാള്‍ മെച്ചമാവണം എന്ന ആഗ്രഹവും ഉണ്ട്. അത് മറ്റുള്ളവരും ശ്രദ്ധിക്കണം എന്ന പോസിറ്റീവായ ഒരു മെസേജാണ് പ്രശാന്ത് ഓരോ ബ്ലോഗിലും ഇടുന്ന ക്രിട്ടിക് കമന്റുകള്‍ക്കുപിന്നിലുള്ളത്.

ഇങ്ങനെ ഒരു വിമര്‍ശനാത്മക കമന്റ് കാണുവാനും അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഉള്ള ക്ഷമ ഫോട്ടോഗ്രാഫര്‍ക്ക് ഇല്ലെങ്കില്‍ കമന്റുകളെല്ലാം വെറും “കിടിലന്‍” “ഗംഭീരന്‍” എന്നൊക്കെ മാത്രം ആയിപ്പോകും. അതാണ് നമ്മുടെ പല ബ്ലോഗുകളിലും കാണുന്ന കുഴപ്പവും.

ഹരീഷിനു ഫോട്ടോയെടുക്കാനുള്ള നല്ല താല്പര്യം ഉണ്ട്, അതിനുള്ള ഉപകരണങ്ങള്‍ വാങ്ങാനായി വളരെ പണവും ചെലവഴിച്ചിട്ടുണ്ട്. പക്ഷേ അത് ഓരോ ദിവസം തോറൂം നല്ല കഴിവുകളായി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ എത്രത്തോളം വിജയിച്ചീട്ടുണ്ട് എന്ന് സ്വയം ഒന്നു വിലയിരുത്തിനോക്കൂ. ഹരീഷ് ബ്ലോഗില്‍ എത്തിയ അതേ സമയത്ത് എത്തിയ നമ്മോടൊപ്പമുള്ള മറ്റു ചില ഫോട്ടോഗ്രാഫര്‍ മാരെയും ഒപ്പം താരതമ്യപ്പെടുത്തിനോക്കു. വ്യത്യാസങ്ങള്‍ മനസ്സിലാകുന്നെങ്കില്‍ ഹരീഷ് ശരീയായ ട്രാക്കിലാണു പോകുന്നത്.

കുറേ നാള്‍ മുമ്പ് ഞാന്‍ പറഞ്ഞ ഒരു അഭിപ്രായം വീണ്ടും പറയുന്നു. വാര്‍ത്താ ചിത്രങ്ങളും, ഇതുപോലെ യുള്ള കാഴ്ചകളും പ്രസിദ്ധീകരിക്കുവാന്‍ ഹരീഷ് മറ്റൊരു ബ്ലോഗ് തുടങ്ങൂ. ക്രിയേറ്റീവ് ഫോട്ടോഗ്രാഫിക്കായി ഈ ബ്ലോഗും മാറ്റിവയ്ക്കൂ. അപ്പോള്‍ ആര്‍ക്കും കണ്‍‌ഫ്യുഷന്‍ ഉണ്ടാവില്ല.

ഈ ചിത്രത്തെപ്പറ്റി. ഇതില്‍ ഫോട്ടോഷോപ്പ് എഫക്റ്റ് കൊണ്ട് നൊങ്ക് കച്ചവടക്കാരനെമാത്രം കളര്‍ ഫുള്‍ ആക്കി നിര്‍ത്തിയതുകൊണ്ട് എന്താണുദ്ദേശിച്ചത്? അതോ അത് ഈ ആഴ്ച കണ്ട മറ്റു ചില ചിത്രങ്ങളീല്‍ നിന്ന് ലഭിച്ച ആശയമാണോ? ഇതൊരു മുഴുവര്‍ണ്ണ ചിത്രമായിരുന്നെങ്കില്‍ പ്രശാന്ത് ഒരു പക്ഷേ ആ ചോദ്യങ്ങള്‍ ചോദിക്കുക പോലും ഇല്ലായിരുന്നു. പാഠം: ഫോട്ടോ ഷോപ്പ് എഫക്റ്റുകള്‍ വാര്‍ത്താ ചിത്രങ്ങള്‍ക് ആവശ്യമില്ല.

ഇത്രയും പറഞ്ഞതുകൊണ്ട് എന്നെ തല്ലാന്‍ വരേണ്ടകേട്ടോ, ഞാനും നന്നാവൂല്ലാ..

ഹരീഷ് തൊടുപുഴ March 4, 2010 at 10:29 PM  

അപ്പുവേട്ടാ..

അപ്പോ എന്നെ നന്നാക്കിയേ തീരൂ അല്ലേ..

ഓക്കേ..

നാളെ മുതലാകട്ടെ..:)

അനൂപ്‌ കോതനല്ലൂര്‍ March 5, 2010 at 12:29 AM  

തികച്ചും പുതുമയാർന്ന ഒരു ചിത്രവും അനുഭവവും ഹരീഷ് ചേട്ടാ.

ഹരീഷ് തൊടുപുഴ March 5, 2010 at 8:03 AM  

മനോരാജ്: തികച്ചും ശരി തന്നെ.. നന്ദി

മോഹനം: ഞാനും മുന്‍പേ ഊഹിച്ചിരുന്നതു കരിമ്പനയുടെതെന്നു തന്നെയാ; പക്ഷേ കണ്‍ഫേം ചെയ്യാന്‍ യാതൊരു സോര്‍സും ഇല്ലാതെ പോയി.. നന്ദി

അനൂപ്: നന്ദി..

അനിൽ@ബ്ലൊഗ് March 5, 2010 at 10:15 AM  

ഹരീഷെ,
ഈ ഫോട്ടോ പബ്ലിഷായ സമയം തന്നെ ഞാന്‍ വന്നു നോക്കിയിരുന്നു, ചിത്രത്തില്‍ വരുത്തിയ മാറ്റം എന്തിനാണെന്ന് എനിക്ക് പിടികിട്ടിയില്ല, അത് ഈ വിഷയത്തില്‍ ഞമ്മന്റെ ഗ്രാഹ്യക്കുറവാണെന്ന് കരുതി. പക്ഷെ തുടര്‍ന്ന് വന്ന പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടായെന്ന് കമന്റുകള്‍ കണ്ടാല്‍ മനസ്സിലാവും. പ്രശാന്തിനോട് ഹരീഷ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഞാന്‍ പറയുന്നു, പ്രത്യേകിച്ച് അപ്പുമാഷിന്റെ കമന്റ് കൂടി ആകുമ്പോള്‍.

തുടര്‍ന്ന് വരുന്ന ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും എന്ന് പ്രതീക്ഷിക്കുകയാണ്.

MANIKANDAN [ മണികണ്ഠന്‍‌ ] March 5, 2010 at 2:41 PM  

അങ്ങനെ നൊങ്കിനെക്കുറിച്ച് കുറച്ച് വിവരം കിട്ടി. പലപ്പോഴും സംഭവം കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ രുചിച്ചുനോക്കിയിട്ടില്ല. അടുത്ത തവണ ആവട്ടെ. ഒരു കൈനോക്കിക്കളയാം

ത്രിശ്ശൂക്കാരന്‍ March 5, 2010 at 3:47 PM  

ചിത്രം ബ്ലാക്ക് & വൈറ്റ് ആക്കിയത് നന്നായില്ല എന്നെനിയ്ക്കും തോന്നി. പക്ഷെ, ചിത്രത്തിന്റെ അത്മാര്‍ത്ഥതയെ ഞാന്‍ തള്ളിപ്പറയുന്നില്ല. ഇതു പോലുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടാവണം. ഫോട്ടോഗ്രാഫിയെ ഒരാള്‍ കാണുന്ന രീതിയില്‍ അല്ല മറ്റൊരാള്‍ കാണുന്നത്. അതുകൊണ്ട് ചിലര്‍ക്ക് ഇഷ്ടമായില്ലെന്ന് കരുതി ഹരീഷ് മാറുകയൊന്നും വേണ്ട. അത് ഹരീഷിന്റെ ടാലന്റിനെ നശിപ്പിയ്ക്കുകയാവും ചെയ്യുക. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. അത്യാവശം പനനൊങ്കിനെക്കുറിച്ചെങ്കിലും ഒരു ചര്‍ച്ച നടന്നല്ലോ :-)

NISHAM ABDULMANAF March 9, 2010 at 9:58 PM  

good work

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP