Thursday, April 30, 2009

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചകള്‍നാട്ടുകാഴ്ചകളുടെ നിഷ്കളങ്കതയും, നൈര്‍മ്മല്യവും, മനോഹാരിതയും ഇപ്പോഴും അന്യം നിന്നുപോയിട്ടില്ല...

33 comments:

കാപ്പിലാന്‍ April 30, 2009 at 11:14 PM  

ഇതും ഉടനെ നഷ്ടപ്പെടുമോ ഹരീഷ് . നല്ല പടം .
ഓടോ ഒരു കുപ്പി കള്ളു തരണേ നല്ല പനി. കള്ളുകുടിച്ചാല്‍ പനി മാറുമോ എന്നറിയാനാണ് .

അനില്‍@ബ്ലോഗ് April 30, 2009 at 11:40 PM  
This comment has been removed by the author.
അനില്‍@ബ്ലോഗ് April 30, 2009 at 11:40 PM  

കൊള്ളാം, സുന്ദരമായ ചിത്രം.

തെങ്ങിനൊക്കെ മഞ്ഞളിപ്പ് രോഗം ഉണ്ടെന്ന് തോന്നുന്നു.
:)

Rani Ajay April 30, 2009 at 11:51 PM  

നല്ല ഭംഗി ..ഇതെവിടെയാണ് സ്ഥലം ..
അവണികുട്ടി വലിയ കുട്ടിയായല്ലോ..

പുള്ളി പുലി May 1, 2009 at 12:35 AM  

കൊള്ളാല്ലോ. വൈഡ് ഒരെണ്ണം സങ്കടിപ്പിച്ചൂല്ലേ. സംഭവം കഴിഞ്ഞ പടത്തില്‍ പറഞ്ഞ പോലെ വെടിച്ചില്ല് തന്നെ.

വീ കെ May 1, 2009 at 1:08 AM  

ആ വഞ്ചി ഒന്നു കളിക്കാൻ തരുമൊ....?

ബാജി ഓടംവേലി May 1, 2009 at 1:40 AM  

കൊള്ളാം, സുന്ദരമായ ചിത്രം.

ഞാനും എന്‍റെ ലോകവും May 1, 2009 at 2:17 AM  

അത് കലക്കി മാഷെ

പാവപ്പെട്ടവന്‍ May 1, 2009 at 2:26 AM  

ഹൃദയങ്ങള്‍ തേടുന്ന ഇടങ്ങള്‍ മനോഹരം

ഹരീഷ് തൊടുപുഴ May 1, 2009 at 7:10 AM  

കാപ്പിച്ചേട്ടാ: പന്നിപ്പനിയാണോ??
സൂക്ഷിക്കണേ...
കള്ളൊന്നും കുടിക്കാതെ നല്ല കുട്ടിയായി വീട്ടില്‍തന്നെയിരുന്ന് ബ്ലോഗു ചെയ്യാന്‍ നോക്ക്!!
നന്ദിയോടെ..

അനില്‍ജി: അനില്‍ചേട്ടാ; അതു [മഞ്ഞളിപ്പ്] മിക്കവാറും വെയിലടിച്ചിട്ടാകണം... നന്ദിയോടെ

റാണി: ഇതു കോട്ടയം ജില്ലയില്‍ പുല്‍പ്പള്ളിക്കും പനച്ചിക്കാടിനും ഇടയിലുള്ള ‘ഇരവിനെല്ലൂര്‍’ [ഏരാനെല്ലൂര്‍] എന്ന സ്ഥലമാണ്. ആവണിക്കുട്ടിയ്ക്കു രണ്ടരവയസ്സു കഴിഞ്ഞു. അവളെ എഴുത്തിനിരുത്താന്‍ കൊണ്ടുപോയപ്പോള്‍ [പനച്ചിക്കാട്] വഴിയില്‍ നിന്നിടയ്ക്കു കിട്ടിയ ചിത്രമാണ്. നന്ദിയോടെ..

പുള്ളിപ്പുലി: ഇതു വൈഡ് ആങ്കിള്‍ ലെന്‍സല്ല. ഇതു 70-300 ടെലിസൂം ലെന്‍സാണ്. ആ ലെന്‍സുവച്ചുള്ള ആദ്യത്തെ ചിത്രം. നന്ദിയോടെ..

വി കെ: ഉറപ്പായും; നന്ദിയോടെ..

ബാജി: നന്ദി..

ഞാനും എന്റെ ലോകവും: നന്ദി..

പാവപ്പെട്ടവന്‍: നന്ദി..

പൊറാടത്ത് May 1, 2009 at 7:16 AM  

നന്നാ‍യിരിയ്ക്കുന്നു ഹരീഷ്...

ശരി തന്നെ..എത്രനാൾ കൂടി ഇത്തരം കാഴകൾ കാണാനാകും..?!!

പ്രിയ ഉണ്ണികൃഷ്ണന്‍ May 1, 2009 at 8:32 AM  

അസ്സല്‍ ചിത്രം.

കാപ്പൂച്ചായോ, ബ്രാണ്ടീലിത്തിരി കുരുമുളക്പൊടി ഇട്ട് ഒന്നു പിടി. അല്ലാണ്ട് ച്ചുമ്മാ കുടിച്ചിട്ട് കാര്യല്ല

പി.സി. പ്രദീപ്‌ May 1, 2009 at 10:36 AM  

നാട്ടുകാഴ്ചകളുടെ നിഷ്കളങ്കതയും, നൈര്‍മ്മല്യവും, മനോഹാരിതയും ഒക്കെ നഷ്ട്പ്പെടാതിരിക്കട്ടെ.
ഹരീഷേ, നന്നായിട്ടുണ്ട്.

കാന്താരിക്കുട്ടി May 1, 2009 at 10:52 AM  

നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം ! ഈ കാഴ്ച ഒക്കെ ഏറെ നാളെക്കുണ്ടാവില്ല ഹരീഷ്.പാടങ്ങളൊക്കെ ഇഷ്ടിക കളങ്ങളാകാൻ അധികം താമസമില്ല.

നാട്ടുകാരന്‍ May 1, 2009 at 11:47 AM  

മൊത്തം ഒണക്കാണല്ലോ......... മഴ പെയ്താല്‍ എല്ലാം ശരിയാകും !

hAnLLaLaTh May 1, 2009 at 12:04 PM  

ആശംസകള്‍..

നിരക്ഷരന്‍ May 1, 2009 at 1:27 PM  

പടം നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹിപ്പിച്ചു.

ആള്‍ക്കാര്‍ നില്‍ക്കുന്നതിന്റെ വലതുഭാഗത്തായി ഒരു കള്ളുഷാപ്പുണ്ടായിരുന്നല്ലോ ഹരീഷേ ? :) :)അതിപ്പോ ടൌണിലേക്ക് മാറ്റിയോ ?

ബോണ്‍സ് May 1, 2009 at 1:28 PM  

നല്ല ചിത്രം...വേനല്‍ ആയതു കൊണ്ട് തോട്ടില്‍ വെള്ളം കുറവാണല്ലേ?

ചാണക്യന്‍ May 1, 2009 at 2:57 PM  

നല്ല ചിത്രം....

Prayan May 1, 2009 at 3:19 PM  

നല്ല ഫോട്ടോ.. അതില്‍ കാണുന്നത് ആമ്പലാണോ....

smitha adharsh May 1, 2009 at 4:34 PM  

നല്ല ചിത്രം..പറഞ്ഞ പോലെ...ഈ കാഴ്ചകളെല്ലാം എത്ര നാള്‍..?

The Eye May 1, 2009 at 5:29 PM  

Let these remain forever and ever...!

ഹരീഷ് തൊടുപുഴ May 1, 2009 at 8:02 PM  

പൊറാടത്ത് ചേട്ടാ: നന്ദി..

പ്രിയ: നന്ദി..

പ്രദീപേട്ടാ: നന്ദി..

കാന്താരിചേച്ചി: നന്ദി..

നാട്ടുകാരന്‍: നന്ദി..

ഹന്‍ല്ലലത്ത്: നന്ദി..

നിരക്ഷരന്‍ ചേട്ടാ: അതു പണ്ടത്തെ ഷാപ്പാണോ എന്നെനിക്കും സംശയം തോന്നിയിരുന്നു... നന്ദിയോടെ

ബോണ്‍സ്: അതെ; നന്ദിയോടെ..

ചാണക്യജി: നന്ദി..

പ്രയാണ്‍ ചേച്ചി: അതേ; ആമ്പലാണ്... നന്ദിയോടെ

സ്മിത: നന്ദി..

ദി ഐ: നന്ദി..

സമാന്തരന്‍ May 1, 2009 at 9:43 PM  

അതെ...നമ്മുടെ എല്ലാം തികഞ്ഞ സ്വന്തം നാട്ടിന്‍ പുറം..


പിന്നെ, ഹരീഷ് ഭായ്, മീറ്റിന്റെ ദിവസവും സ്ഥലവും നിശ്ചയിച്ചോ ?

ഹരീഷ് തൊടുപുഴ May 1, 2009 at 10:39 PM  

സമാന്തരന്‍: സമയക്കുറവുമൂലം പോസ്റ്റിടാത്തതാ കെട്ടോ. നാളെത്തന്നെ മീറ്റിനേക്കുറിച്ചുള്ള പോസ്റ്റുണ്ടാകും. തീയതി നിശ്ചയിച്ചു; മേയ് 24.
സ്ഥലം തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയം.. ഉറപ്പായും വരണേ... നന്ദിയോടെ

വാഴക്കോടന്‍ ‍// vazhakodan May 2, 2009 at 1:01 AM  

ശ്യാമ സുന്ദര കേര കേദാര ഭൂമീ....
നാട്ടിലേക്ക് ചെല്ലുമ്പോഴേക്കും എല്ലാം നഷ്ടമാവുമോ?

നൊമാദ് | A N E E S H May 2, 2009 at 12:10 PM  

പോരാ പോരാ. ഇതൊന്നും പോരാ. അടുത്ത
ഗംഭീര പടം വരട്ടേ

Bharathiyan May 2, 2009 at 12:57 PM  

നാടിണ്റ്റെ നന്‍മയും നിഷ്കളങ്കതയും നഷ്ടപെടാതിരിക്കാന്‍ നമുക്കു പ്രാര്‍ധിക്കാം അല്ലാ പ്രയത്നിക്കാം

Priya May 2, 2009 at 4:07 PM  

നോസ്റ്റാള്ജിക്ക് ഫോട്ടോ. നാട്ടില്‍ വരാന്‍ കൊതിയാകുന്നു......

ചാക്കോച്ചി May 2, 2009 at 6:58 PM  
This comment has been removed by the author.
ചാക്കോച്ചി May 2, 2009 at 7:00 PM  

ചേട്ടാ
ചിത്രം വളരെ മനോഹരം ആയിരിക്കുന്നു.
പിന്നെ സ്ഥല നാമങ്ങള്‍ ടൈപ്പ് ചെയ്തതില്‍ ഒരു ചെറിയ പിശകുണ്ട് കേട്ടോ..
പുല്‍പ്പള്ളി അല്ല പുതുപ്പള്ളി ആണ് കേട്ടോ.
ഞങ്ങളുടെ സ്വന്തം പുതുപ്പള്ളി .
അതുപോലെ എരമെല്ലൂര്‍ എന്നാണ് പറയുന്നത്.
ദക്ഷിണ മൂകാംബികയില്‍ തുടക്കം കുറിച്ച ആവണി കുട്ടിക്ക് എല്ലാ ആശംസകളും.
പിന്നെ അത് ഷാപ്പ് ആണ് എന്ന് തോന്നുനില്ല. വളപ്പുര ആവാന്‍ ആണ് സാധ്യത.
എരമെല്ലൂര്‍ ഷാപ്പ് തൊട്ടു അടുത്ത് തന്നെ ഉണ്ട് കേട്ടോ.
സസ്നേഹം ചാക്കോച്ചി

പൈങ്ങോടന്‍ May 9, 2009 at 1:42 AM  

നല്ല കമ്പോസിങ്ങ് ഹരീഷ്

Raman May 16, 2009 at 5:45 PM  

Photos nannayittundu

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP