അലറിപ്പൂക്കള്‍
സൂര്യന്‍; അന്ന് പതിവിനു വിപരീതമായി നേരത്തേ കൂടണയാന്‍ തുടങ്ങിയിരുന്നു..
ഇരുട്ട് മൂടിക്കൊണ്ടിരുന്ന ചെമ്മണ്‍പാതയിലൂടെ കാവിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന;
അവളുടെ ഒപ്പമെത്താന്‍ ഞാന്‍ ആഞ്ഞുനടന്നു..
അലറിപ്പൂക്കള്‍ പൊഴിഞ്ഞുകിടന്നിരുന്ന പാതയുടെ വളവിലെത്തിയപ്പോള്‍..
ഞാന്‍ അവള്‍ക്കൊപ്പമെത്തി..
അലറിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധവും, ഈറന്‍ മുടിയിലെ കാച്ചെണ്ണയുടെ സുഗന്ധവും;
ചേര്‍ന്ന സമ്മിശ്രമായ അനുഭൂതി എന്റെ ഘ്രാണേന്ദ്രിയങ്ങളിലേക്ക് പടരുന്നുണ്ടായിരുന്നു..
അവളോട് തോള്‍ ചേര്‍ന്ന് എന്റെ കൈവിരലുകള്‍ക്കുള്ളില്‍ അവളുടെ വിരലുകള്‍ കോര്‍ത്തുപിടിച്ചു നടക്കുവാന്‍ ഞാന്‍ മോഹിച്ചു..
ദീപാരാധന തൊഴുതുകൊണ്ടു നിന്ന അവളുടെ വദനകാന്തി;
ദീപപ്രഭയാല്‍ അലറിപ്പൂവു പോലെ ശോഭിതമായി ജ്വലിക്കുന്നുണ്ടായിരുന്നു...
33 comments:
അര്‍ളിപ്പൂവെന്നാ ഞങ്ങടെ നാട്ടീ പറയാ.
പടം സൂപ്പര്‍ബ്!
പ്രിയാ: ഇതല്ല അരളിപ്പൂവ്, ഇതിനു ചെമ്പകപ്പൂവെന്നും പേരുണ്ട്.
നന്ദിയോടെ..
ഞങ്ങളുടെ നാടില്‍ ഇത് ചെമ്പകപ്പൂവാണ്....നല്ല ചിത്രം....
അലറി/അർളി/അരളി ?????????
ഞങ്ങടെ ചെമ്പകപ്പൂ :)
ഇതാണോ അലറി ?
ഇതിന് ഈഴച്ചെമ്പകം എന്ന പേര് കേട്ടിട്ടുണ്ട്.
ശിവാ, ലക്ഷ്മി, പ്രശാന്ത്: നന്ദി, ഈ പോസ്റ്റില്‍ അഭിപ്രയം അറിയിച്ചതിനു.
ഈ പൂവിനു എന്റെ നാട്ടില്‍ ‘അലറിപ്പൂവ്’ എന്നു കൂടി പേരുണ്ട്. ഇതു തന്നെ ചെമ്പകപ്പൂവും..
ഇത് അലറിപ്പൂവ് തന്നെ.
ഞങ്ങള്‍ ഇത് പറ വെക്കാന്‍ (അമ്പലത്തിലെ ഉത്സവത്തിന്) ഉപയോഗിക്കാറുണ്ട്.
ഞങ്ങളുടെ നാട്ടില്‍ ഇതിനെ അരളിപ്പൂ എന്നാണ് പറയുക ...ചെമ്പകപ്പൂ എന്നും കേട്ടിട്ടുണ്ട് ... അലറിപ്പൂ ആദ്യമായിട്ടാണു കേള്‍ക്കുനത്.. പേര് എന്തായാലും ചിത്രം ഒന്നാതരം
നല്ല പടം..
ഇനി ഇതിനെ ചെമ്പകം എന്നു പറഞ്ഞ് ഒരു ടീം വരും. അതോര്‍ക്കുമ്പോഴാ...
-സുല്‍
എന്ത് പേരായാലും ഇത് പണ്ട് വീട്ടിലുണ്ടായിരുന്നു.
പറയിടാനും ഈ പൂവ് ഉപയോഗിക്കാറുണ്ട്, മുപ്പറക്കും ഐപ്പറക്കും.
ഇനി ചെമ്പകപ്പൂ എന്നു പറഞ്ഞവരോട്. ശരിക്കും ഉള്ള ചെമ്പകപ്പൂ കാണാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി.
-സുല്‍
പടം ഉഗ്രന്...ഈ പൂക്കള്ക്ക്
എന്റെ നാട്ടില് മറ്റെന്തൊ പേരാണ് പറഞ്ഞിരുന്നത്
[പേര് മറന്നുപൊയി]...
“ഈറന്‍ മുടിയിലെ കാച്ചെണ്ണയുടെ സുഗന്ധവും;“
ഏത് സ്ത്രീയാണിന്ന് കാച്ചെണ്ണ തേക്കുന്നത് ഹരീഷ്...
രാമചന്ദ്രന്‍: നന്ദി..
റാണി: നന്ദി..
സുല്‍: ശരിക്കുമുള്ള ചെമ്പകപ്പൂ ഭായി ഇട്ട ലിങ്കിലുള്ളതു തന്നെയാണ്. കുറച്ചുമുന്‍പേ എന്റെ ഭാര്യയുമായിട്ട് വഴക്കുണ്ടാക്കിയതേയുള്ളൂ, ശരിക്കുള്ള ചെമ്പകപ്പൂ വിനേപറ്റി; ‘വിക്കി’ എടുത്ത് കാണിച്ചു കൊടുത്തു. എന്നിട്ടും വിശ്വാസം വരണില്യാത്രേ!! എന്താ ചെയ്ക??
പിന്നെ, മിക്കയിടത്തും ഈ പൂവ് ചെമ്പകപ്പൂവ് എന്നു തന്നെയാണറിയപ്പെടുന്നത്. ഞങ്ങളുടെ നാട്ടില്‍ മിക്ക അമ്പലങ്ങളിലും ഈ വൃക്ഷം ഉണ്ട്. ഇവിടൊക്കെ അലറിപ്പൂവെന്നു വിളിക്കുന്നു. നന്ദിയോടെ..
അനില്‍ജി: പറയിടാന്‍ ഉപയോഗിക്കുന്നു എന്നത് പുതിയ അറിവാണെനിക്ക്; നന്ദിയോടെ..
ഗോപക് ചേട്ടാ: ഇതൊക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവമാ!!!
പിന്നെ എന്റെ നാട്ടില്‍ ഇപ്പോഴും ഈറന്‍ മുടിയും, കാച്ചെണ്ണ തേയ്ക്കുന്ന സുന്ദരിക്കുട്ടികളുമുണ്ട് ട്ടോ..
നന്ദിയോടെ..
അലറിപ്പൂക്കള്‍ എന്ന് കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് "കൊടറിപ്പയറാണ്" ഇത് ഒരു പയറാണ് എന്ന് കരുതിയവര്‍ക്ക് തെറ്റി, ഇത് സാക്ഷാല്‍ "കുട" "റിപ്പയറാണ്", സത്യമായും അത് പോലെ തോന്നി.
നല്ല പടങ്ങള് കെട്ടാ!
നാട്ടു ചെമ്പകം.. !
:)
കണ്‍ഫ്യൂഷന്‍ കണ്‍ഫ്യൂഷന്‍.
അലറി/അരളി/ചെമ്പകം.
ലേലം ഉറപ്പിക്കുമ്പോള്‍ ഒന്നറിക്കണേ ?
പൊണ്ടാട്ടീമായിട്ട് അടീം കൂടിയോ ഈ പൂവിന്റെ കാര്യോം പറഞ്ഞ് ? :) :)
എന്തായാലൂം പടം കൊള്ളാം.
കൊള്ളാം ഹരീഷേട്ടാ
അലറിപ്പൂവെന്നു തന്നെയാണു ഞങ്ങളും പറയുന്നത്. എന്റെ ഭർത്താവിന്റെ നാട്ടിൽ അരളിപ്പൂവെന്നും.
പക്ഷേ ചെമ്പകമെന്ന് ഞങ്ങൾ വിളിയ്ക്കുന്നത് സുൽ കാണിച്ചുതന്ന പൂവിനെയാണ്.
എന്തുപറഞ്ഞാലും എനിക്കിത് ചെമ്പകപ്പൂ.....
ഞങ്ങളിതിനെ പാലപ്പൂ എന്നാ വിളിയ്ക്കുന്നെ.
ഇതു പാലപ്പൂ അല്ലേ...............?
നമ്മുടെ യക്ഷി ചേച്ചിമാരിറങ്ങുന്നത് ഇതു പൂക്കുമ്പോഴല്ലേ...:)
എന്ത് പൂവായാലും ചിത്രം അടിപൊളി....
അരളിപ്പൂവിന്റെ മനം മയക്കുന്ന സൌന്ദര്യവും ഹരീഷിന്റെ ഹൃദയം കവരുന്ന വരികളും എന്റെ കണ്ണുകൾക്ക് കുളിർമ്മയേകുന്നു.
ഹരീഷേ പൂവ് എന്തരോ ആകട്ട്. ചിത്രത്തിനും താഴെ എഴുതിവെച്ചതിനും ഒരു സല്യൂട്ട്. രണ്ടും വളരെ നന്നായി. പൊണ്ടാട്ടി പിണങ്ങിയത് പൂവിന്റെ പേരു പറഞ്ഞിട്ടോ കാവില്‍ കണ്ട "അവളു"ടെ പേരു പറഞ്ഞിട്ടോ? :)
ഹാ..... പുഷ്പമേ.. നിനക്കെത്ര പേരുകള്‍? എന്താകിലും നിന്‍ സൌന്ദര്യം മോഹിതം .
പാലപ്പൂവേ... നിന്‍തിരു മംഗല്യത്താലി തരൂ...
മകരനിലാവേ... നിന്‍തിരു നീഹാരക്കോടി തരൂ...
:)
പൂവെന്തായാലും പടം കലക്കി
ഇതു ചെമ്പകമൊന്നുമല്ല, അലറിയുമല്ല, അരളി യാണ്. ഞങ്ങള്‍ പാലയെന്നും പറയും. സുല്‍ പറഞ്ഞതാ ചെമ്പകം.
കോഴിക്കോട് ഇതിന് കുങ്കുമപ്പു എന്നാണ് പറയുക.(അച്ഛ്ന്റെ (എന്റെയും) നാട്).തൃശൂരില്‍ ഇതിന് പാലപ്പൂവെന്നാണ് പറയുക(അമ്മയുടെ നാട്). മലപ്പുറത്ത് ഇതിന് കള്ളിപ്പൂ എന്നാണ്‍ പറയുക( എന്റെ ഇപ്പോഴത്തെ തട്ടകം).ഉത്തരേന്ത്യയില്‍ ചമ്പ എന്നും.എന്തായലും ഒരു സുന്ദരിപ്പൂവണിത്.ഫോട്ടൊയില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.
ഹരീഷേ,
നല്ല പൂവ്, നല്ല പടം.
ഞങ്ങടെ നാട്ടില്‍ ഇതു പാലപ്പൂവാ.
നിങ്ങള്‍ ഇതിനെ അലറിപ്പൂവെന്നോ, ചെമ്പകപ്പൂവെന്നോ ഒക്കെ വിളിച്ചാലും ഞാന്‍ തര്‍ക്കത്തിനില്ല.
അപ്പം തിന്നാല്‍ പോരേ, കുഴി എണ്ണണോ?
പാവം പൂവ് :)
ഞാനും എഴുത്തുകാരി ചേച്ചിയെ പിന്താങ്ങുന്നു..
ഇത് അരളി പൂവാ...ചെമ്പകം അല്ലേയല്ല ട്ടോ.
അര്‍ളി പൂവ്വാണത് ഞങ്ങളുടെ നാട്ടില്‍. സുല്‍ പറഞ്ഞതാ ചെമ്പകം, വേറൊരു തരം ചെമ്പകം കൂടി ഉണ്ട് ചെമ്പകത്തിനു നല്ല സുകന്ധം ഉണ്ടായിരിക്കും
Post a Comment