ബാല്യം
ബാല്യം!!!
നൊള്‍സ്റ്റാള്‍ജിക് ഫീലിംഗ്സ് തരുന്ന ഒട്ടെറെ അനുഭവങ്ങളുണ്ട് മനസ്സില്‍..
അതിലൊന്നാണിതും..
എന്റെ കുട്ടിക്കാലത്ത്, ഞാന്‍ ജനിച്ച കുഗ്രാമത്തിലെ തോട്ടിലേയ്ക്ക് കുളിക്കാന്‍ അമ്മയുടെ കൂടെ പോകുന്ന ഒരു ദൃശ്യമുണ്ട് മനസ്സില്‍..
ഈ ചിത്രത്തിലെ കുട്ടിയുടെ ‘വണ്ടി’ പോലെ ‘മോഡേണ്‍’ ഒന്നുമല്ലായിരുന്നു..
തേഞ്ഞുതീര്‍ന്ന റബ്ബെര്‍ ചെരിപ്പ് വൃത്താകൃതിയില്‍ വെട്ടിമുറിച്ച്..
നടുവിലൊരുതുളയുമിട്ടിട്ട്, ഇവയ്ക്കു കുറുകേ കപ്ലം[പപ്പായ] തണ്ട് മുറിച്ചു വച്ചിട്ട്..
ഇതിനുള്ളിലൂടെ ഈര്‍ക്കില്‍ കൊണ്ട് ഈ ടയറുകളെ തമ്മില്‍ ബന്ധിപ്പിക്കും..
എന്നിട്ട്; പാണലിന്റെയോ, കാപ്പിയുടേയോ കമ്പ് മുറിച്ച്..
അറ്റം കൂര്‍പ്പിച്ച്, കപ്ലത്തണ്ടിന്റെ നടുഭാഗത്ത് തുളയുണ്ടാക്കി അതിലേക്കിറക്കി വയ്ക്കും..
ഒന്നുകൂടി; ഈ കമ്പിന്റെ ഇങ്ങേയറ്റത്ത് ഒരു ‘ചെരുപ്പ് ടയര്‍’ കൂടി ഫിറ്റ് ചെയ്യും, സ്റ്റീയറിങ്ങായി..
ഹോ!!! ഓര്‍മകളിങ്ങനെ ഇരമ്പിയിരമ്പി വരികയാണ്..
ഭാഗ്യം!!! കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ജനിക്കാന്‍ സാധിച്ചതിന്..
ദൈവത്തിനു നന്ദി!!!
27 comments:
അപ്പോ തേങ്ങ ഞാന്‍ ഉടക്കുണൂട്ടോ. കുട്ടിക്കാലമൊക്കെ ഓര്‍ക്കാന്‍ എന്തു സുഖം അല്ലേ?
ഓ ടോ - ഇമൈല്‍ ID - ഞാന്‍ mail അയക്കാം.
ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നല്ല ചിത്രം...
ഈ കൊച്ചു ബാല്യത്തിനു മുന്നില്‍ ഒരു പാട് പടികള്‍ ഉണ്ടെന്നു ഒരു ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ തോന്നി....ഓര്‍മ്മകളെ കൈവള ചാര്‍ത്തി ഇതിലെ......
ഹരീഷെ,
പറഞ്ഞതത്രയും സത്യം.
ചെരിപ്പ് മുറിച്ച ചക്രങ്ങള്‍ പണ്ടൊരു ഹരമായിരുന്നു.
ചെറുപ്പത്തിലേക്ക് ഒന്ന് തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.
ഹരീഷേ,
നൊള്‍സ്റ്റാള്‍ജിക് ഫീലിംഗ്സ് തരുന്ന ഈ ചിത്രം നന്നായിട്ടുണ്ട്.
പടവും അടിക്കുറിപ്പുമൊക്കെ കൊള്ളാം. പക്ഷെ കഴിഞ്ഞ പടത്തില്‍ ആനയുടെ കുളിസീന്‍ കണ്ടപ്പോള്‍ ആരോ എന്തോ പറഞ്ഞായിരുന്നല്ലോ ഹരീഷേ ?
ആ തോട്ടിന്റെ വക്കില് ക്യാമറയുമായി കുത്തിയിരിക്കാതെ വീട് പിടിക്കാന്‍ നോക്ക് :)ചെത്തുകാരന്‍ അയ്യപ്പന്റെ ഭാര്യേം കൊച്ചുമാ അത്. ചെത്ത് കത്തിക്കൊക്കെ എന്നാ മൂര്‍ച്ചയാണെന്റെ ഈശോയേ... :)
ഞാന്‍ വിട്ടു.... :)
ഹരീഷേട്ടാ... ആ ചെരുപ്പു കൊണ്ട് ഉണ്ടാക്കുന്ന വണ്ട് ഞങ്ങളും ഉണ്ടാക്കാറുണ്ട്. കുട്ടിക്കാലത്ത് വേനലവധിയ്ക്ക് സ്കൂള്‍ അടച്ചാല്‍ ആദ്യത്തെ പരിപാടി ഇങ്ങനെ ഒരു വണ്ടി ഉണ്ടാക്കുക എന്നതായിരുന്നു. (പക്ഷേ സ്റ്റിയറിങ്ങ് ആയി ഏതെങ്കിലും കമ്പ് വളച്ച് വട്ടത്തില്‍ കെട്ടി വയ്ക്കും)
സമ്മതിക്കൂല്ല....ഇപ്പോള്‍ വലിയ പുലിയായി എന്നൊക്കെ ഓര്‍ത്തു ഗമയില്‍ ഇരിക്കുമ്പോള്‍ മാഷ് പഴയ വണ്ടി കൊണ്ടുവന്നാല്‍ അതൊക്കെ ചീറ്റിപ്പോകൂല്ലേ ? അതുകൊണ്ട് ഒന്നുമോര്‍മിപ്പിക്കല്ലേ .... പ്ലീസ് .... ഒന്ന് മസില് പിടിച്ചിരുന്നോട്ടെ.
അതു സത്യം!
ഇന്നത്തെ കുട്ടികള്‍ക്ക് പറ്റുമോ ഇത്രയും ക്രിയേറ്റീവ് ആയി റീസൈക്കിള്‍ ചെയ്തു കളിപ്പാട്ടമുണ്ടാക്കാന്‍?
ഹരീഷ് നല്ല ചിത്രം അതിലും ഇടിവെട്ട് ഓര്‍മ്മ!
പടം നന്നായി. അടിക്കുറിപ്പ് അതിനേക്കാൾ ഇഷ്ടപ്പെട്ടു.
വെട്ടിമുറിക്കാനായി ചെരുപ്പു കിട്ടാഞ്ഞ് പുതിയ പാരഗണ്‍ ചെരിപ്പ് പാറപ്പുറത്ത് ഉരച്ച് തേയ്മാനം വരുത്താന്‍ നോക്കുമായിരുന്നു. എവിടെ തേയാന്‍... വാറ് വലിച്ചുപൊട്ടിച്ചിട്ടുകാര്യമില്ല. അച്ഛന്‍ പുതിയവാര്‍ വാങ്ങിച്ചിട്ടുതരും. പുതിയതു വാങ്ങിയാലല്ലേ പഴയതു വെട്ടി വണ്ടിയാക്കാന്‍പറ്റൂ..
എന്തുരസമായിരുന്നു.
ഞാന്‍ ഉരുട്ടിക്കൊണ്ടുനടന്ന ഒരു തടിവണ്ടി ഇപ്പോഴും വീട്ടില്‍ തട്ടുമ്പുറത്തു കിടപ്പുണ്ട്.
symply nostalgic.
നന്ദി ഹരീഷേട്ടാ..
ആ വണ്ടിയുമുരുട്ടി പോകുന്നത് ഞാന്‍ തന്നെയല്ലെ എന്നു സംശയം. അപ്പോള്‍ ഹരീഷിന്റെ പ്രായമെത്ര എന്ന് ചോദ്യവും :)
നല്ല ചിത്രം ഹരീഷ്.
ഓഫ്: ഇതു നമ്മുടെ പുഴയുടെ അരുകില്‍ റിവേര ക്ലബ്ബിനു സമീപമുള്ള സ്ഥലമല്ലേ?
ചുമ്മാ 'എന്റെ ബാല്യം' എന്നു പറഞ്ഞിരിക്കേണ്ട കാര്യമുണ്ടോ? അവിടെ ആവണിക്കുട്ടിയില്ലേ. മോളേം കൂട്ടി പഴയ ഒരു ചെരിപ്പെടുത്ത് മുറിച്ച് ആവണിക്കുട്ടിക്കതുപോലൊരു വണ്ടി ഉണ്ടാക്ക് കൊട് ഹരീഷേ :)
(ഈ ഉപദേശത്തിനു പ്രേരണ : ഇന്നു how to of the day എങ്ങനെ സ്വന്തമായി ഫോണ്‍ ഉണ്ടാക്കാം എന്നായിരുന്നു :) ഓര്‍മയുണ്ടോ ആ ഫോണ്‍?
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും...
ഇഷ്ടമായി.
എഴുത്തുകാരി ചേച്ചി: തേങ്ങായ്ക്കു നന്ദി!!
കുട്ടിക്കാലം എനിക്കൊരിക്കലും മറക്കാനാവില്ല...
ഇപ്പോഴും മോഹിക്കുന്നു ആ കാലത്തിനുവേണ്ടി; നന്ദിയോടേ..
പകല്‍കിനാവന്‍: നന്ദി..
വാഴക്കോടന്‍: നന്ദി..
അനില്‍ജി: സത്യം; നന്ദിയോടെ..
പുള്ളിപ്പുലി: അതേയതേ; നന്ദിയോടെ..
പ്രദീപേട്ടാ: നന്ദി..
നിരക്ഷരന്‍ ചേട്ടാ: അതേയ്; അതു ചെത്തുകാരന്‍ അയ്യപ്പന്‍ ചേട്ടന്റെ നല്ലപാതിയും കൊച്ചുമല്ലാ.
ചായക്കടക്കാരന്‍ സുധാകരേട്ടന്റെ സ്വന്തം ഭാര്യ സിനുവാ; കൊച്ചേതാണാവോ, ആര്‍ക്കറിയാം!!! ഹി ഹി!!!
നന്ദിയോടെ..
ശ്രീക്കുട്ടാ: ശരിയാണ് ട്ടോ; ആ വിദ്യയും ഞങ്ങള്‍ പരീക്ഷിക്കാറുണ്ടായിരുന്നു, ഓര്‍മിപ്പിച്ചതിനു നന്ദി ശ്രീ... നന്ദിയോടെ
നാട്ടുകാരോ: എത്രനാളിങ്ങനെ മസിലും പിടിച്ചിരിക്കും; ഒന്നു ശ്വാസം വിടെന്റെ കൂട്ടുകാരാ.... നന്ദിയോടെ
മാണിക്യാമ്മേ: നന്ദി..
ബിന്ദുചേച്ചി: നന്ദി..
സുപ്രിയ: അതു പറഞ്ഞപ്പഴാ ഓര്‍ത്തത്; ചെറുപ്പത്തിലെ മരത്തിന്റെ ഒരു കളിവണ്ടി വിറകുപെരയ്ക്കുള്ളിലുണ്ടെന്നു തോന്നുന്നു. നോക്കട്ടെ; ഉണ്ടെങ്കില്‍ അതിന്റേയും പടമെടുത്തിട്ട് പോസ്റ്റാം ട്ടോ.... നന്ദിയോടെ
ബിനോയ് മാഷെ: അതു നമ്മുടെ റിവേറ അല്ല; അരിക്കുഴ മൂഴിക്കല്‍ കാവിന്റെ മുന്‍പിലുള്ള മണ്‍പാതയാണ്... നന്ദിയോടെ
പ്രിയ: പ്രിയാ; ഞാന്‍ ഉറപ്പായും ആവണിക്കുട്ടിയ്ക്കു നമ്മുടെ ചെറുപ്പകാലത്തിലേതുപോലുള്ള ജീവിതം അനുഭവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കും.
പിന്നെ ഫോണിന്റെ സൂത്രം; ഇതും എന്റെ ബാല്യകാലകളികളിലൊന്നായിരുന്നു. വളരെയേറെ നന്ദി പ്രിയാ, ഇതും ഓര്‍മിപ്പിച്ചതിനു..
നന്ദിയോടെ..
വേണുവേട്ടാ: നന്ദി..
ഈ ടയര്‍ വണ്ടി കൂടാതെ എന്തിന്റെയോ ഒരു ചെറിയ റിം കവണയുള്ള കോല്‍ കൊണ്ട് ഉരുട്ടികൊണ്ട് നടക്കാറുണ്ട്. അതെന്ത് റിം ആയിരുന്നോ എന്തോ? ഒന്നുരുട്ടി വിട്ടാല്‍ പിന്നെ ആ കവണക്കോല്‍ വച്ച് കൊടുത്താലതങ്ങ് നില്‍ക്കതെ നീങ്ങിപോയ്ക്കൊണ്ടിരുന്നൊളും.പിന്നെ സൈക്കിള്‍ ടയറും.
(പുതിയ തലമുറക്ക് പുതുതായി എന്തെല്ലാം വന്നു. പാവങ്ങള്‍, എല്ലാം കൂടി കാണാന്‍ അവര്‍ക്കെവിടെ ടൈം. :))
(എനിക്ക് നോസ്റ്റാള്‍ജിയ ഒന്നും ഇല്ലാ ;)
ആ how to of day നല്ല ഒരു സൈറ്റ് ആണ്. പണ്ട് കണ്ട് മറന്നതും രസകരമായ പല പുതിയതും ചിലപ്പോള്‍ കാണാറുണ്ട്.
കുട്ടിക്കാലത്തെ ഓര്‍മകളിലേക്കൊരു മടക്കം. നന്ദി.
ഓർമ്മകൾ...ഓർമ്മകൾ..
ഓ.ടോ
അത് സൈക്കിൾ റിം അല്ലായിരുന്നോ പ്രിയ? ബ്രെദേഴ്സിന്റെ സ്ഥിരം വണ്ടി. ഞാനും ഓടിച്ചിട്ടുണ്ട് :)
ആ ചെക്കൻ മാത്രം മതിയായിരുന്നു ഫ്രെയിമിൽ , വേറെ ഒരു ആംഗിളും.
ഒരു ടയറുള്ള വണ്ടിയായിരുന്നു ഞാനോടിച്ചിരുന്നത്. പിന്നെ, ഓലമടലിന്റെ വീതിയുള്ള ഭാവം മുറിച്ച് രണ്ട് ചെറിയ കമ്പുകള്‍ മുകളില്‍ തറച്ച്, കയറും കെട്ടി കാളയാണെന്നും പറഞ്ഞ് വലിച്ചോണ്ട് നടക്കുമായിരുന്നു. കവുങ്ങിന്റെ പാളമേലിരുന്നുള്ള സഞ്ചാരവും ഓര്‍മ്മ വന്നു, ഈ നൊസ്റ്റാല്‍ജിക് ചിത്രം കണ്ടപ്പോള്‍...
:-)
നല്ല ചിത്രം...നല്ല അടിക്കുറിപ്പ്...
ആകെ മൊത്തം ടോട്ടല്‍ അടിപൊളി...
അഭിനന്ദനങ്ങള്‍..ഹരീഷ്...
പ്രിയ: അത് ഉരുക്ക് കമ്പി വൃത്താകൃതിയില്‍ വളച്ച് വെല്‍ഡ് ചെയ്തെടുക്കും. എന്നിട്ട് മറ്റൊരു കമ്പിയെടുത്ത് അതിന്റെ അഗ്രഭാഗം ഏതാണ്ട് രണ്ടിഞ്ച് ചതുരാകൃതിയില്‍ വളച്ചെടുക്കും. ഇതുകൊണ്ടാണ് നമ്മള്‍ ഈ വൃത്താകൃതിയിലുള്ള കമ്പി ഓടിപ്പിക്കേണ്ടത്. ഇതും ഞാന്‍ കുറേ ഓടിച്ചുനടന്നിട്ടുണ്ട്. കുറച്ച് പരിശ്രമിച്ചെങ്കില്‍ മാത്രമേ ഇതോടിക്കുന്ന വിദ്യ സ്വായത്തമാക്കുവാന്‍ കഴിയൂ. പിന്നെ ചേതക് സ്കൂട്ടറിന്റെ ടയര്‍, സൈക്കിള്‍ ടയര്‍ എന്നിവ വലിയ കവണ മുറിച്ചെടുത്ത് അതിനിടയില്‍ ഇട്ടിട്ട് ഓടിച്ചും നടന്നിട്ടുണ്ട്. നന്ദിയോടെ..
സന്ദീപ്: നന്ദി..
ലക്ഷ്മി: നന്ദി..
ശ്രീലാല്‍: അപ്രതീക്ഷിതമായി കിട്ടിയ ഒരു ദൃശ്യമായിരുന്നുവത്. അതു കൊണ്ടാണ് ആ ഫ്രേയിം അങ്ങനെയായിപ്പോയത്. ഞാന്‍ നിന്നിരുന്ന സ്ഥലം, അതാണ് പ്രശ്നമായത്. പക്ഷേ ഞാന്‍ കൃത്യമായ സ്ഥലം തിരഞ്ഞെടുക്കുമ്പോഴേക്കും അവര്‍ മറഞ്ഞിരിക്കുമായിരുന്നു. സോ; കിട്ടിയ പൊസിഷനില്‍ വച്ചു ക്ലിക്കി. ആ കുട്ടിയേയും, ചേച്ചിയേയും മാത്രം ഫ്രേമിലാക്കി ക്രോപ്പ് ചെയ്തു നോക്കി, ഒരു തൃപ്തി കിട്ടിയില്ല.[ആ ചേച്ചി എനിക്ക് മസ്റ്റായിരുന്നു; കാരണം ഈ സീന്‍ എന്റെ കുട്ടിക്കാലമാണു ഓര്‍മിപ്പിച്ചിരുന്നത്; എന്റെ അമ്മയുടെ കൂടെ കുളിക്കാന്‍ പോയിരുനത്] ഈ ചിത്രം എനിക്കു സംതൃപ്തി നല്‍കത്തതുകൊണ്ടാണ്, നൊള്‍സ്റ്റാള്‍ജിക്കായ ഒരു അടിക്കുറിപ്പ് ഇതിനു നല്‍കിയതു തന്നെ... നന്ദിയോടെ
ബിന്ദു ഉണ്ണീ: ബാല്യകാലഓര്‍മകള്‍ ഉണര്‍ത്തിവിടാന്‍ ഈ ചിത്രം പ്രേരകമായി എന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു; നന്ദിയോടെ..
ചാണക്യജി: നന്ദി; എവിടെയായിരുന്നു!!!
ഇലെക്ഷന്‍ ഡ്യൂട്ടി??
ഹരീഷ് വളരെ നല്ല പടങ്ങള്‍ .
എനിക്കുമുണ്ടായിരുന്നു ഇങ്ങനെ ഒരു വണ്ടി.അതിനു ടയര് വെട്ടാന്‍ അല്പമെങ്കിലും തേഞ്ഞു തീരാത്ത ചെരുപ്പുകള്‍ കിട്ടുമ്പോള്‍ കിട്ടുന്ന സന്തോഷം ഇന്ന് സ്വര്‍ണ ചെരുപ്പ് കിട്ടിയാലും ഉണ്ടാകില്ല ..തീര്ര്‍ച്ച
ഹരീഷ് നല്ലഒരു നൊള്‍സ്റ്റാള്‍ജിക് ഫീലിംഗ് ... ഏതായാലും ആവണി കുട്ടിക്ക് ഉടനെ ഒരു വണ്ടി ഉണ്ടാക്കി കൊടുക്കൂ ...
അപ്പൊ തൃശൂര്‍ മാത്രല്ല തൊടുപുഴയിലും ഉണ്ടായിരുന്നൂലെ 4 വീലര്‍
ഇത് ശരിക്കും കുട്ടിക്കാലത്തെയ്ക്ക് കൂട്ടികൊണ്ടുപോയി.ഞങ്ങളും ഇതുപോലെ,പഴയ റബ്ബര്‍ ചെരുപ്പ് വട്ടത്തില്‍ വെട്ടിയെടുത്ത് വണ്ടി ഉണ്ടാക്കിയിരുന്നു.തറവാട്ടിലെ എല്ലാ കുട്ടികള്‍ക്കും ഉണ്ടാക്കാന്‍ തികയാത്തത് കൊണ്ട്,നല്ല ചെരിപ്പിലും പതുക്കെ ബ്ലേഡ് വയ്ക്കും.അങ്ങനെ നല്ല ചെരിപ്പും പതുക്കെ നമ്മുടെ വണ്ടി ലിസ്റ്റില്‍...! അതിനു വേറെ ചീത്ത...!
എല്ലാം ഓര്‍ത്തു,ഈ ചിത്രം കൊണ്ട്..നന്ദി,ഹരീഷേട്ടാ..
Post a Comment