പൂവാക
മേയ് മാസമേ നിന്‍ നെഞ്ചിലേ പൂവാക ചോക്കുന്നതെന്തേ..
നാടുമുഴുവന്‍ വര്‍ണ്ണത്തില്‍ വിതറി പൂത്തു നില്‍ക്കുന്ന പൂവാക..
ഗതകാലപ്രണയസ്മരണകള്‍ അയവിറക്കാന്‍ വിരിഞ്ഞു നില്‍ക്കുന്നതുപോലെ..
ഇതു കൂടി കേട്ടു കൊള്ളൂ...
Posted by ഹരീഷ് തൊടുപുഴ at 5/06/2009 07:05:00 AM
Labels: എന്റെ ചിത്രങ്ങള്‍.
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
24 comments:
പൂ ..........
ഒരു ചെമ്പരുത്തി പൂവ് കിട്ടുമോ
ചെവിയില്‍ ചൂടാന്‍
അരിയോരണി പന്തലായ് സതി-
ക്കൊരു പൂവാക വിതിര്‍ത്ത ശാഖകള്‍
ഹരിനീലതൃണങ്ങള്‍ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.
ചുവന്ന വാക സുന്ദരം....ഇനി ഞാന്‍ എന്റെ വാകയെ എന്തു ചെയ്യും...
ഹായ്... മനോഹരം
:)
ഈ പ്രാവശ്യം കുറച്ചു നേര്‍ത്തേ പൂത്തില്ലേ ഇവള്‍...ഏപ്രിലില്‍ ത്തന്നെ...
ഗുല്‍മോഹരുകള്‍ പൂത്തു നില്‍ക്കാറുള്ള ആ വഴികളിലൂടെ അവളുടെ കൈപിടിച്ചു നടക്കുമ്പോള്‍........
ഹരീഷേ, ഓര്‍മ്മകള്‍ വരുന്നു, കാമ്പസിന്റെ വര്‍ണ്ണങ്ങളിലേക്ക് ചുമ്മാ ഒന്ന് പോയി. നല്ല ചിത്രം!
...മേയ് മാസമേ നിന്‍ നെഞ്ചിലേ പൂവാക ചോക്കുന്നതെന്തേ.... :)
നല്ല ചിത്രം....
വസന്തം ചെറിമരത്തോടു ചെയ്യുന്നത് എന്ന നെരൂദയുടെ നിരുക്തിയെ,നമുക്കു പൂവാകയോട് ചെയ്യുന്നത് എന്നു തിരുത്താം എന്നു തോന്നി.
നല്ല പടം ഇവിടെയും എല്ലായിടത്തും വാക പൂത്തു നിക്കുവാ. ഈ കൊടും വേനലിലും ഇത് നല്ല ഭംഗിയാ. ഞാനും ഇങ്ങിനെ ഒന്ന് ഇന്നലെ എടുത്തിരുന്നു. ഇനിയിപ്പോ ബ്ലോഗില്‍ ഈ പടം മതി.
ഞങ്ങളുടെ നാട്ടിൽ ചെപ്പങ്ങ എന്ന് വിളിക്കുന്ന സാദനം തന്നെയാണോ ഈ പൂവാക? അറിയില്ല.. എങ്കിലും ആദ്യമായി സ്ലേറ്റും പെൻസിലും എടുത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ആദ്യമായി ഉപ്പാന്റെ കൈ പിടിച്ച് ഓത്ത് പള്ളിയിലെത്തിയപ്പോൾ കരച്ചിൽ മാറാൻ ഈ പൂവ് പറിച്ച് തന്നത് ഞാനിന്നും ഓർക്കുന്നു. ആ ഓർമ്മകളിലേക്ക് എന്നെ ഈ ചിത്രം കൊണ്ടോ പോയതിന് നന്ദി ഹരീഷ്...
ബ്ലോഗ് മീറ്റ് തീരുമ്പോൾ ഒരുപാട് പുലിപ്പടങ്ങളുമായി ഇവിടെ കാണണേ... ഒരുപാടു പേരെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്.. എല്ലാവരുടേയും ഫോട്ടോ എടുത്ത് പോസ്റ്റണേ... എവിടെ നിന്നെങ്കിലും കാണുമ്പോൾ ഒന്ന് ഹായ് പറയാനെങ്കിലും ഈ ബൂലോഗത്തെ പരിചിതമായ നാമങ്ങളുടെ മറഞ്ഞിരിക്കുന്ന മുഖങ്ങൾ കാണാൻ അതിയായ ആഗ്രഹം ഉണ്ട്. ആശംസകളോടെ
നരിക്കുന്നൻ
എന്റെ ചുവന്ന വാകേ..
എന്തൊരു ചുവപ്പാ ! പക്ഷേ ആ ചുവപ്പിനും കാണാനെന്തു ഭംഗിയാ !
ഗുൽമോഹർ ബ്ലോഗിലെ പൂത്തുലഞ്ഞു നിൽക്കുന്ന ഈ ഗുൽമോഹർ മനോഹരം!!
പൂവുകള്‍ക്കു പുണ്യകാലം.......
ഹരീഷേ, പെട്ടന്ന് നമ്മുടെ ന്യൂമാന്‍ കോളേജ് കാമ്പസ് ഓര്‍മ്മ വന്നു. നന്ദി :)
ചുവന്ന പട്ട് ചുറ്റി പൂവാക എത്ര സുന്ദരി....
ഇത് നമ്മുടെ മെയ് ഫ്ലവറല്ലെ?
നല്ല ഫോട്ടോ...നാട് .ഓര്‍മ വന്നു ..പൂവാക എന്ന് കണ്ടപ്പോള്‍ മനസിലായി ..പിന്നെ എന്റെ ഫോടോവില്‍ ഉള്ളത് വാക അല്ല. അത് പോലെ ഉള്ള ഏതോ മരമാണ്..ഒറ്റക്കുള്ള പൂവിന്റെ ഫോട്ടോ എടുത്തിടാം.
ആഹാ! കണ്ണിനും കരളിനും കുളിര്‍മ്മ!
sooo colorfull..
മെയ് പൂവിന്റെ ഈ കടുത്ത നിറ കാഴ്ച
എന്നില്‍ നിറയ്ക്കുന്നത് പ്രണയ ബദ്ധമായ ചില ഗത കാല സ്മരണകളാണ്.ഈ നിറം പോലെ കടുത്തതായിരുന്നു അവയും...
തലയിൽ തീ പിടിച്ച വാകമരച്ചോട്ടിൽ അടർന്നു വീണ കനലുകളിൽ ചവിട്ടി നിന്ന് അവൾ യാത്രപറഞ്ഞു പോയി എന്റെ ജീവിതത്തിൽ നിന്നും... എന്നേയ്ക്കുമായി....
അസ്സല്‍ ചിത്രം ഹരീഷേട്ടാ...
ഇത് എനിക്ക് മിസ്സ് ചെയ്യുന്നു...
സന്തോഷം,ഇങ്ങനെ ചിത്രങ്ങളിലൂടെ കാണാന്‍ കഴിയുന്നുണ്ടല്ലോ..
Post a Comment