മെതിയ്ക്കല്‍
കാലം മാറുന്നതിനനുസരിച്ച് കൊയ്ത്തിന്റെയും മെതിയുടേയും കോലവും മാറുന്നു..
എന്തിനേറെ ‘മെതിയ്ക്കല്‍’ എന്ന വാക്കു പോലും നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്നു..
ഇതാ, നവീന കാലഘട്ടത്തിലെ ‘യന്ത്രമെതിയ്ക്കല്‍’
ഇപ്പോഴും ഓര്‍മ്മ തരുന്ന ഒരു ചിത്രം, എന്താണെന്നറിയോ..
കൊയ്ത്തരിവാളുകൊണ്ട്, അരിഞ്ഞിട്ട നെല്‍കതിരുകള്‍ കൂട്ടംകൂട്ടമാക്കി..
ഓരോരോ കറ്റകളാക്കി, വീടിന്റെ മുറ്റത്ത് അടുക്കിക്കൂട്ടി വയ്ക്കും; മെതിയ്ക്കാന്‍..
കാലത്ത്; പുലരൊളികള്‍ ഈ കതിര്‍ത്തുമ്പുകളില്‍ പതിയ്ക്കുമ്പോള്‍..
അഗ്രഭാഗത്തു കൂടുകൂട്ടിയിരിക്കുന്ന മഞ്ഞുകണങ്ങള്‍ വെട്ടിത്തിളങ്ങുന്നതു കാണാം..
ഞാനും എന്റെ കുഞ്ഞിപ്പെങ്ങളും കറ്റകള്‍ അടുക്കിവച്ചിരിക്കുന്നതിനിടയിലൂടെ ഓടിക്കളിക്കുമായിരുന്നു..
കണ്ടമെല്ലാം വിറ്റു, കൊയ്ത്തും നിന്നു..
പക്ഷേ; ഓര്‍മ്മകള്‍ അത് ഞാനാര്‍ക്കും വിറ്റിട്ടില്ലല്ലോ!!!
എന്റെ കുഞ്ഞു മകള്‍ക്ക് ഇതൊന്നും കണ്ടനുഭവിക്കാനാവില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി...
ഇനി യന്ത്രമനുഷ്യരേയും, യന്ത്രവിതയ്ക്കലും, യന്ത്രക്കൊയ്ത്തും, യന്ത്രമെതിയ്ക്കലും മെല്ലാം..
കാണിച്ചു കൊടുക്കാം..
24 comments:
കറ്റയും.. കൊയ്തും മെതിയും ഒക്കെ കാണുമ്പൊ വിഷമം വരുന്നു... ഒരു കുട്ടനാട്ടുകാരന്‍ ആണേ ഞാന്‍.... :(
ഇവിടെയൊക്കെ ഇപ്പോഴും മെതിക്കുന്നുണ്ട്, തമിഴ്നാട്ടുകാരായ തൊഴിലാളികളാണെന്ന് മാത്രം.
ഇങ്ങനെയെങ്കിലും നടക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം...
ആ പെണ്ണുങ്ങളങ്ങനെ നിരന്നു നിന്ന് അങ്ങനെ മെതിക്കുന്ന ആ സീന്‍ കാണും എന്ന് കരുതിയാ വന്നത്! അതൊക്കെ അന്ത കാലം അല്ലെ? പണ്ട് പണ്ട് ..... :)
ഒരു പഴയ ഓര്‍മ്മയുടെ പുതിയ ചിത്രം
നാട്ടില്‍ പഴയ രീതിയിലുള്ള മെതി വളരെ അപൂര്‍വ്വമായേ ഇപ്പോള്‍ കാണാറുള്ളൂ...
ഇത് മോഡേണ്‍ മെതി
പ്രതീക്ഷിച്ചത് പഴയ ടൈപ്പ്
എന്നാലും കൊള്ളാം!
ഇതെങ്കിലും കാണാന്‍ പറ്റുന്നുണ്ടല്ലോ :)
പക്ഷേ; ഓര്‍മ്മകള്‍ അത് ഞാനാര്‍ക്കും വിറ്റിട്ടില്ലല്ലോ!!!
Great
മെതിക്കുന്ന കാലുകള് കാണാന്‍ കൊതിച്ച് ഓടിവന്നതാ....പണ്ട് കൊയ്ത്തും മെതിയും ആഘോഷിച്ച്ട്ട്ള്ള ഓര്‍മ്മയില്‍....
മുള നീളത്തില്‍ കെട്ടിവെച്ചു അതില്‍ പിടിച്ചു നിരന്നു നിന്ന് കറ്റ മെതിക്കുന്ന സ്ത്രീ രൂപങ്ങള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. മുണ്ടും ബ്ലൌസും ആയിരിക്കും വേഷം. തലയില്‍ തോര്‍ത്ത്‌മുണ്ട് അവരുടേതായ ഒരു രീതിയില്‍ കെട്ടിയിട്ടുണ്ടാകും. ഇപ്പോ അതൊക്കെ മാറിയില്ലേ.പാടത്തും പറമ്പിലും പണിയെടുക്കാന്‍ കേരളത്തില്‍ ആളില്ല. അതിനും വേണം അന്ന്യ നാട്ടുക്കാര്‍. കാലം പോയ പോക്കേ......
കാലത്തിനനുസരിച്ചുള്ള മാറ്റം എന്ന് കൂട്ടുകയേ രക്ഷയുള്ളു..
പണ്ട് മെതി കഴിഞ്ഞിട്ടായിരുന്നു ഞങ്ങള്‍ക്ക് പണി. കച്ചിക്കെട്ടുകള്‍ പിടിവണ്ടിയില്‍ കയറ്റി വീട്ടിലെത്തിച്ച് (അച്ഛന്റെ ചേട്ടന്റെ വീട്ടിലാണേ...)കച്ചിത്തുറു ഉണ്ടാക്കുന്ന മരത്തിനടുത്തെത്തിക്കണം. തുറു ഇടാന്‍ വേറെ ആളു വരും.
ഹരീഷേ പടം എന്ന രീതിയില്‍ ഒട്ടും നന്നായില്ല. അടിക്കുറിപ്പ് ഓ കെ. പക്ഷേ അടിക്കുറിപ്പ് മാത്രമായാല്‍ ഫോട്ടോബ്ളോഗ് ആവില്ലലോ.
"..പക്ഷേ; ഓര്‍മ്മകള്‍ അത് ഞാനാര്‍ക്കും വിറ്റിട്ടില്ലല്ലോ!!!.."
നല്ല വരികള്‍ ഹരീഷ്.
പോയിട്ടല്പ്പം തെരക്കുണ്ട്.
"..ആ പെണ്ണുങ്ങളങ്ങനെ നിരന്നു നിന്ന് അങ്ങനെ മെതിക്കുന്ന ആ സീന്‍ കാണും എന്ന് കരുതിയാ വന്നത്!.."
ഇതു പറഞ്ഞിട്ടുപോയ വാഴക്കോടന്‍റെ ബീടര്‍ക്കൊരു മെയിലയക്കട്ടെ :)
പടവും അടികുറിപ്പും നന്നായി.
പണ്ടത്തെ പോലെ കൊയ്യാനും മെതിക്കാനുമൊന്നും ഇന്നു തൊഴിലാളികളെ കിട്ടാനില്ലല്ലോ ഹരീഷ്
ഇങ്ങനെ മെതിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാ ഇവിടെ
ഞങ്ങളുടെ പാടമൊക്കെ തരിശു കിടക്കുന്നു.രണ്ടു കൊല്ലം മുൻപു വരെ സ്വന്തമായി കൊയ്ത്തും മെതിയും ഒക്കെ നടന്നിരുന്നതാ.അമ്മ വീണതിൽ പിന്നെ ഒന്നും ഇല്ല
രാത്രി ആഘോഷമായി പത്തു പതിനഞ്ചാളുകള്‍ മെതിച്ചിരുന്ന കുട്ടിക്കാലം ഓര്‍മ്മ വരുന്നു..
അന്നൊക്കെ എന്ത് രസമായിരുന്നു...
മെതിച്ചു കഴിഞ്ഞ വൈക്കോലില്‍ കളിച്ചു വെള്ളം തട്ടുമ്പോള്‍ ചൊറിയും...
ആ സമയത്ത് കുളിക്കണേല്‍ രണ്ടാള് പിടിക്കണമായിരുന്നു.. :)
പഴയ ഓർമ്മകളിലേക്കൊരിത്തിരി നേരം.
ഇത് ഹൈടെക്ക് മെതിക്കലായിപ്പോയല്ലോ..
പറഞ്ഞപോലെ ഞാനും ഓര്‍മ്മകള്‍ വിറ്റിട്ടില്ല.
എവിടെ വരെയായി ബ്ലോഗ് മീറ്റ് ഒരുക്കങ്ങള്‍..??
ഇത്? യന്ത്രമെതി!
കണ്ണനുണ്ണി: നന്ദി..
അനില്‍ജി: ഇവിടെയും ഉണ്ട്. നാട്ടിലുള്ളവര്‍ തന്നെ. പിന്നീടെടുത്ത് പോസ്റ്റാം... നന്ദിയോടെ
പകലു: അതേയതേ; നന്ദിയോടെ..
വാഴക്കോടന്‍: ഇപ്പോഴും അതൊക്കെ എന്റെ നാട്ടിലുണ്ട് വാഴക്കോടാ. പക്ഷേ ഈ പുട്ടുകുറ്റിയും പിടിച്ച് അവരുടെ മുന്‍പിലേക്കു ചെല്ലാനൊരു മടി. അതോണ്ടാ. അടുത്ത കൊയ്ത്തുകാലമാവട്ടെ. ഒരെണ്ണം പിടിച്ചിട്ടു തന്നെ കാര്യം... നന്ദിയോടെ
പാവപ്പെട്ടവന്‍: നന്ദി..
ശ്രീ: നന്ദി..
രമണിക: നന്ദി..
ചങ്കരന്‍ജി: അതേയതേ; നന്ദിയോടെ..
കാപ്പിച്ചേട്ടാ: നന്ദി..
പ്രയാണ്‍ ചേച്ചി: നന്ദി..
പ്രിയ: ശരിയാ, നമ്മുടെ പാടത്ത് ഇപ്പോള്‍ ബംഗാളില്‍ നിന്നുവരെയാ പണിക്ക് ആളു വരുന്നത്. എന്റെയൊക്കെ ചെറുപ്പത്തില്‍ നടാനും, കൊയ്യാനും, മെതിക്കാനുമൊക്കെ ഞാനും കൂടുമായിരുന്നു. അതൊക്കെ ഒരു കാലം... നന്ദിയോടെ
അനില്‍ശ്രീ ചേട്ടാ: ആ കാഴ്ച കാണേണ്ട ഒന്നുതന്നെയാണ്. അതൊക്കെ മറന്നു തുടങ്ങിയിരുന്നു. വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദിയോടെ...
ഒപ്പരം: മാഷേ; ഞാന്‍ ഒരു പ്രൊഫെഷണല്‍ ഒന്നും അല്ല കെട്ടോ. കലാപരമായി ഒരു വട്ടപ്പൂജ്യം. പിന്നെ ഫ്രേയിമിങ്ങ്; ഇന്നും എനിക്കു എത്തിപ്പിടിക്കാനാവാത്ത വിഷയമാണത്. ഒരിക്കലും ഒരു മുന്‍വിധിയോടെയല്ലാ ഓരോ പടവും എടുക്കുന്നത്. അതു കൊണ്ടാണ് ആങ്കിള്‍ മിക്കപ്പോഴും ശരിയാകാത്തത്. തിരക്കിനിടയില്‍ വീണു കിട്ടുന്ന നിമിഷങ്ങള്‍ ഒപ്പിയെടുക്കുന്നു. അതിനെ വീണ്ടും മികച്ചതാക്കാന്‍ കഴിയുന്ന ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റ്വേയറുകളിലുള്ള അജ്ഞത മൂലം; കിട്ടിയ പടം അറിയാവുന്ന ചില സൂത്രപ്പണികള്‍ (പിക്കാസയില്‍) നടത്തി പോസ്റ്റുന്നു. കഴിവിന്റെ പരമാവധിയിലുള്ള അടിക്കുറിപ്പു സഹിതം.
മാഷ് പറഞ്ഞതു പോലെ; ഈ ചിത്രത്തിലുള്ള ന്യൂനത ദൂരീകരിച്ചു തന്നിരുന്നെങ്കില്‍ എനിക്ക് അതൊരു വഴികാട്ടിയാകുമായിരുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളാണ് ഒരു മനുഷ്യന്റെ വ്യക്തിത്വങ്ങളെ പതം വരുത്തിയെടുക്കുന്നതെന്നപോലെ, അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ ഇനിയും,താങ്കളില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
നന്ദിയോടെ..
ബിനോയ് മാഷെ: പെണ്ണുങ്ങള്‍ മെതിക്കുന്നതു കാണാനാല്ലേ ഓടിവന്നത്!!! പെണ്ണുമ്പിള്ള അറിയണ്ടാ; നന്ദിയോടെ..
പുള്ളിപ്പുലി: നന്ദി..
കാന്താരിച്ചേച്ചി: എല്ലാം ശരിയാകും ചേച്ചി; നന്ദിയോടെ..
ഹന്‍ല്ലലത്ത്: ശരിയാ, ആ ചൊറിച്ചില്‍...
ഇപ്പോഴാ അതൊക്കെ ഓര്‍മ്മ വരുന്നത്. എല്ലാം മറന്നിരിക്കുകയായിരുന്നു; നന്ദിയോടെ..
നരിക്കുന്നന്‍ജി: നന്ദി..
സ്മിത: എങ്ങനെയുണ്ട് പുതിയ സ്കൂളും, കുട്ട്യോളുമൊക്കെ. എല്ലാവരുമായി കമ്പനി ആയോ??
മീറ്റ് ഞങ്ങള്‍ അടിച്ചു പൊളിക്കണം എന്നു വിചാരിക്കുന്നു. എല്ലാവരും വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കൂ... നന്ദിയോടെ
ഇഷ്ടപ്പെട്ടൊരു ചിത്രം
നന്നേ ചെറുപ്പത്തിൽ, വരാന്തയിൽ കുറച്ചു നെല്ലിട്ട്,അതിനു മുകളിൽ കയറി നിന്ന്, തൂണിൽ പിടിച്ച് അയൽവക്കത്തെ ചേടത്ത്യാരെ ‘ചേടത്തിക്കാരേ, മെതിക്കാൻ വാ’ എന്നു വിളിച്ചു പറയുന്ന ചെറിയൊരോർമ്മ ഇപ്പോഴുമുണ്ട് മനസ്സിൽ. അന്ന് ഇത്തരം കാഴ്ചകൾ ഒരുപാടു കണ്ടിട്ടുണ്ടാകണം. പിന്നീട് തീരെ കാണാനില്ലാതായി ഇവ എങ്കിലും ഇപ്പോഴും വല്ലപ്പോഴുമുള്ള പാലക്കാടൻ യാത്രയിൽ കണ്ണു നിറയേ ആവാഹിക്കാൻ ശ്രമിക്കാറുണ്ട് എനിക്കൊരുപാടു പ്രിയപ്പെട്ട ഈ കാഴ്ചകൾ
സ്മരണകള്‍ ഉണര്‍ത്തുന്ന ചിത്രം....*
:)
ഹരീഷ് ..വളരെ നല്ല ചിത്രങ്ങള്‍.ഇത് സൂക്ഷിച്ചു വെക്കേണ്ടി വരും ..വരും തലമുറയെ കാണിക്കാന്‍.
ഇത് എവിടെയാണ് സ്ഥലം ?
Post a Comment