Wednesday, May 13, 2009

ഇടവപ്പാതി

മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിക്കൊണ്ടിരുന്നു..
ഇന്നലെ വരെയുള്ള രസകരമായ കളികളും, ചിരികളും അയവിറക്കിക്കൊണ്ട്..
ഉണ്ണിക്കുട്ടന്‍; അവന്റെ പുതിയ പുസ്തകവും, കുടയും പുതിയ ബാഗിനുള്ളിലേക്ക് അടുക്കി വച്ചു..
മാനത്തുരുണ്ടുകൂടുന്ന കാര്‍മേഘങ്ങളിലേക്ക് കണ്ണുകള്‍ പായിച്ച്..
ചെറു മന്ദഹാസം ഉതിര്‍ത്ത്, ഉമ്മറക്കോലായില്‍ നിന്ന് വടക്കേ മുറ്റത്തേക്കു എടുത്തു ചാടി..
പള്ളിക്കൂടം ലക്ഷ്യമാക്കി ഓടി..
അപ്പോള്‍, ഇടവപ്പാതി കരഞ്ഞു തീര്‍ക്കാന്‍ വെമ്പി നില്‍ക്കുന്നുണ്ടായിരുന്നു..
ആ അശ്രുകണങ്ങളെ തന്നിലേക്കാവാഹിച്ച് തെന്നിത്തെറിപ്പിച്ച് പായാന്‍ വെമ്പി;
ഉണ്ണിക്കുട്ടനും..

41 comments:

ramanika May 13, 2009 at 8:03 PM  

ബാഗും കുടയും പിടിച്ചു മഴയില്‍
സ്കൂളിലേക്ക് .........
എന്ത് രസം!
മനസ്സ് തിരിച്ചു വരുന്നില്ല ആ കാലങ്ങളില്‍ നിന്ന്!

കണ്ണനുണ്ണി May 13, 2009 at 8:17 PM  

നനഞ്ഞൊലിച്ചു അമ്മയുടെ കൈ പിടിച്ചു സ്കൂളിലേക്ക് പോവുന്ന മധുരമുള്ള ഓര്‍മയാണ് ഇടവപ്പാതി എനിക്ക്.. ഗൃഹാതുരത്വം ഉണ്ടാക്കുന്ന ചിത്രം..

പകല്‍കിനാവന്‍ | daYdreaMer May 13, 2009 at 8:25 PM  
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer May 13, 2009 at 8:26 PM  

ആര്‍ക്കും വിരോധമില്ലെങ്കില്‍‍ ഞാന്‍ ആകാം ഉണ്ണിക്കുട്ടന്‍..
:0

സമാന്തരന്‍ May 13, 2009 at 8:38 PM  

ഒന്നാം ക്ലാസിലെ ഉണ്ണിക്കുട്ടന്‍ എന്തായാലും ഈ പറഞ്ഞയാളല്ല. രണ്ടും കഴിഞ്ഞ് മൂന്നാംക്ലാസിലുണ്ടായിരുന്ന , ഇതെഴുതുന്ന ഉണ്ണീക്കുട്ടനെ പറ്റിയാണ് ഹരീഷ് ഭായ് എഴുതിയതെന്ന് ഉറപ്പ്.

രാമചന്ദ്രൻ വെട്ടിക്കാട്ട് May 13, 2009 at 8:45 PM  

പെയ്യട്ടങ്ങനെ പെയ്യട്ടേ..

സബിതാബാല May 13, 2009 at 9:02 PM  

ഇടവിട്ട് കരയുന്ന ഇടവപ്പാതിപോലെ ഓര്‍മ്മകളും....മഴനനഞ്ഞ പട്ട് പാവാടയില്‍ നിന്നും നീര്‍മുത്തുകള്‍ ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു...ആ സുഖമുള്ള തണുപ്പ് ഇന്നും...

ജിജ സുബ്രഹ്മണ്യൻ May 13, 2009 at 9:40 PM  

ഇറ്റവപ്പാതിയെ പറ്റി ഓർക്കുമ്പോൾ ഓർമ്മ വരുന്നത് ഇടുക്കിയിൽ താമസിച്ചിരുന്ന കാലത്തെ മഴയാണു.ഹോസ്റ്റലിൽ ചൂടു വെള്ളം കിട്ടാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല.കോരിച്ചൊരിയുന്ന മഴയത്ത് ഐസ് വെള്ളത്തിൽ കുളിച്ചു കയറുമ്പോഴേക്ക് പല്ലുകൾ കൂട്ടിയിടിക്കുമായിരുന്നു.നാട്ടിൽ എനിക്ക് ഒത്തിരി ഇഷ്ടമാണു ഈ മഴ.എന്തു സുഖാ രാവിൽ കിടന്നുറങ്ങാൻ

അതേയ് പിന്നെ ആ പടത്തിൽ കാണണ സ്ഥലം ഏതാ ???

ജ്വാല May 13, 2009 at 9:43 PM  

ഇടവപ്പാതി ഒരു ലഹരി തന്നെ.

ശ്രീ May 13, 2009 at 9:43 PM  

നന്നായിരിയ്ക്കുന്നു, ഹരീഷേട്ടാ

Unknown May 13, 2009 at 9:53 PM  

മഴ എവിടെ :-)

അനില്‍@ബ്ലോഗ് // anil May 13, 2009 at 10:25 PM  

വരും , വരാതിരിക്കില്ല.

ഗോപക്‌ യു ആര്‍ May 13, 2009 at 10:30 PM  

ഇപ്പൊഴത്തെ ഇടവപ്പാതി ഇങനെയാണ്..
മഴയില്ല......................

പിന്നെ എന്തായി ബ്ലൊഗ് മീറ്റ്?

ഹരീഷ് തൊടുപുഴ May 13, 2009 at 11:47 PM  

രമണിക: ഓര്‍മകള്‍ക്കെന്തു മധുരം അല്ലേ; നന്ദിയോടെ..

കണ്ണനുണ്ണി: ഓര്‍മകളുടെ സുഗന്ധം; നന്ദിയോടെ..

പകല്‍കിനാവന്‍: ആയിക്കോളൂ ട്ടോ; നന്ദിയോടെ..

സമാന്തരന്‍: എന്റെ കുട്ടിക്കാലം ഇങ്ങനെ തന്നെയായിരുന്നു; നന്ദിയോടെ..

രാമചന്ദ്രന്‍: അതന്നേ; നന്ദിയോടെ..

സബിതാബാല: ഓര്‍മകള്‍ മരിക്കില്ല; നന്ദിയോടെ..

കാന്താരിചേച്ചി: ഇതു നമ്മുടെ ഷാപ്പും പടിയില്‍ നിന്നുമുള്ള നാലുവരിപ്പാതയ്ക്കോരത്തുള്ള പാടവും, കരയുമാണ്. എന്റെ ഗോഡൌണില്‍ നിന്നു കഴിഞ്ഞാല്‍ ഈ കാഴ്ച കാണാം. അവിടെ വച്ച് എടുത്ത ചിത്രം... നന്ദിയോടെ

ജ്വാല: നന്ദി..

ശ്രീ: നന്ദി..

ഞാനും എന്റെ ലോകവും: ഇപ്പോ വരും ട്ടോ; നന്ദിയോടെ..

അനില്‍ജി: നന്ദി..

ഗോപക് ചേട്ടാ: മീറ്റിന്റെ ദിവസം നോക്കിയിരിക്കുന്നു, എല്ലാവരേയും കാണാനായി.... നന്ദിയോടെ

വീകെ May 14, 2009 at 1:30 AM  

ഉടനെങ്ങാനും വരുമൊ....?
മഴ കാണാൻ കൊതിയായി...!!
ഇടി വെട്ടും കൂടി വേണോട്ടൊ....!!!

മരമാക്രി May 14, 2009 at 1:52 AM  

ഉച്ചതിരിഞ്ഞ്, ഇടവപ്പാതി വീട്ടു മുറ്റത്തു പെയ്യുന്നത് കാണുമ്പോള്‍ എന്ത് സുഖം. പഴയ ഓര്‍മ്മകള്‍ തിരിച്ചു തന്നതിന് നന്ദി

കാപ്പിലാന്‍ May 14, 2009 at 5:38 AM  

ഇടവപ്പാതിക്ക് അപ്പച്ചന്റെ കൂടെ വീശാന്‍ പോകുന്നതാണ് എന്‍റെ ഓര്‍മ്മയില്‍ വരുന്നത് .എന്ത് രസമാണ് രാത്രിയിലെ ആ മഴയില്‍ ,കലക്ക വെള്ളത്തിലെ വലവീശല്‍.ഇനി ഒരിക്കലും മടങ്ങി വരാത്ത നല്ല നാളുകള്‍ . നന്ദി കൂട്ടുകാര ,എന്‍റെ ഓര്‍മ്മകളെ നീ തിരിച്ചുതന്നതില്‍ .
ഓടോ -ഞാന്‍ പറഞ്ഞിട്ടും ആ മേഘങ്ങള്‍ കേട്ടില്ല അല്ലേ. അവിടെ നന്നായി മഴ പെയ്തോ ?. ഇങ്ങു തിരിച്ചു വരട്ടെ .ഞാന്‍ കൊടുക്കുന്നുണ്ട് .

siva // ശിവ May 14, 2009 at 6:48 AM  

നല്ല വരികള്‍....

പി.സി. പ്രദീപ്‌ May 14, 2009 at 9:36 AM  

മഴ പെയ്യുന്നേ, മദ്ദളം കൊട്ടുന്നേ...........
എന്റെ ഹരീഷേ എനിക്ക് ഇരിക്കാന്‍ മേലേ, ഞാന്‍ ഇപ്പം ചാടുമേ:)

പ്രയാണ്‍ May 14, 2009 at 9:38 AM  

വെള്ളം തെറിപ്പിച്ച് നടക്കാന്‍ കാല് തരിക്കുന്നു.നാട്ടിലെത്തുമ്പോള്‍ മഴയുണ്ടാവണേയെന്നാണ് പ്രാര്‍ഥന.

ശ്രീഇടമൺ May 14, 2009 at 10:37 AM  
This comment has been removed by the author.
ശ്രീഇടമൺ May 14, 2009 at 10:41 AM  

! ! ! ! !! ! ! ! !
! ! ! ! !! ! ! ! !
! ! ! ! !! ! ! ! !
! ! ! ! !! ! ! ! !
! ! ! ! !! ! ! ! !
! ! ! ! !! ! ! ! !
! ! ! ! !! ! ! ! !
! ! ! ! !! ! ! ! !
! ! ! ! !! ! ! ! !


ദാ തുടങ്ങീ.....എല്ലാ‍രും നനഞ്ഞോ ആവോളം....*

സ്വന്തം....

ഉണ്ണിക്കുട്ടന്‍

sUnIL May 14, 2009 at 10:45 AM  

ചിത്രം വേണ്ട പോലെ ആയില്ല എന്നു തോന്നുന്നു.

|santhosh|സന്തോഷ്| May 14, 2009 at 10:51 AM  

ഗ്രേയ്റ്റ്!!!!!
സൂപ്പര്‍ ഷോട്ട്..

ഏതാണ് കാമറ? ഇത് ഡിജിറ്റല്‍ കാമറയിലോ മൊബൈലില്‍ കാമറയിലോ എടൂത്തത്??

ചാണക്യന്‍ May 14, 2009 at 11:51 AM  

ഉം..കൊള്ളാം....

Anil cheleri kumaran May 14, 2009 at 1:33 PM  

നന്നായിട്ടുണ്ട്

ഹന്‍ല്ലലത്ത് Hanllalath May 14, 2009 at 3:36 PM  

ചെളി വെള്ളം ഇട വഴിയിലൂടെ കുത്തിയൊഴുകുമ്പോള് അതില്‍ അമര്‍ത്തിച്ചവിട്ടി ..
കുടയെടുക്കാന്‍ മറന്ന ദിവസം ചേമ്പില തലയില്‍ ചൂടി..... :)

ബിന്ദു കെ പി May 14, 2009 at 4:01 PM  

മഴയുടെ ലക്ഷണം കാണുന്നില്ലല്ലോ ഫോട്ടോയിൽ..?
ഏതായാലും ഞാൻ കൃത്യം ഇടവപ്പാതിയ്ക്കു തന്നെ നാട്ടിലെത്തും :) മഴയും എത്തുമെന്ന് പ്രതീക്ഷിക്കുന്നു :)

ബൈജു (Baiju) May 14, 2009 at 5:22 PM  

ഇടവപ്പാതി....പണ്ടു കൃത്യം സ്കൂള്‍ തുറക്കുന്ന ദിവസം തന്നെയെത്തിയിരുന്ന ആള്‍....ഇപ്പോഴാ കൃത്യതയൊന്നുമില്ല....

ചിത്രം നന്നായിട്ടുണ്ട് :)

നരിക്കുന്നൻ May 14, 2009 at 7:10 PM  

ഇടവപ്പാതിയിലെ മഴ നനയാൻ ഞാനും വരുന്നുണ്ട് എന്റെ നാട്ടിലേക്ക്..

മനോഹര ചിത്രം!

Lathika subhash May 14, 2009 at 8:01 PM  

കിണറ്റില്‍ വെള്ളം കുറഞ്ഞുതുടങ്ങി. ഇടവപ്പാതിയാണൊരു പ്രതീക്ഷ.
ഈ പടം, എഴുത്തും... ഒത്തിരി ഓര്‍മ്മകള്‍ സമ്മാനിയ്ക്കുന്നു.നന്ദി ഹരീഷ്.

Typist | എഴുത്തുകാരി May 14, 2009 at 8:53 PM  

ഇടവപ്പാതി വരട്ടെ, മഴ തകര്‍ത്തു പെയ്യട്ടെ.

Rani Ajay May 15, 2009 at 3:58 AM  

ഇത്തവണ എനിക്ക് കൂടുതല്‍ ഇഷ്ടമായത് ഗൃഹാതുരത്വം തുളുമ്പുന്ന ഈ ഈവരികളാണ് .. ഇടവപ്പാതി ക്ക് മൂടിപുതച്ചു കിടന്നു ഉറങ്ങനനെനിക്ക് ഏറെ ഇഷ്ടം .
ശ്രീഇടമന്റെ മഴ കൊള്ളാം

ബോണ്‍സ് May 15, 2009 at 3:32 PM  

മഴ മഴ കുട കുട..മഴ വന്നാല്‍ വീട്ടി പോടാ...
നല്ല ചിത്രം...ഇവിടുത്തെ കൊടും തണുപ്പില്‍ നാട്ടിലെ മഴ ഓര്‍ക്കുമ്പോള്‍ കൊതിയാവുന്നു

സൂത്രന്‍..!! May 15, 2009 at 6:41 PM  

മരികാത്ത ഒരു പാട് ഓർമ്മകളുമായി...
കൊതിയാവുണു...
ഇവിടെ ഈ പൊള്ളുന്ന ചൂടിൽ...

koottukary............... May 15, 2009 at 9:04 PM  

Schooline kurichulla orma....haiiiiiii.....

ഹരീഷ് തൊടുപുഴ May 15, 2009 at 10:43 PM  

വി കെ: നന്ദി..

മരമാക്രി: നന്ദി..

കാപ്പിച്ചേട്ടാ: വീശാന്‍ എന്നു കേട്ടപ്പോള്‍... ഞാന്‍ തെറ്റിദ്ധരിച്ചു!!! പാവം ഞാന്‍... നന്ദിയോടെ

ശിവാ: നന്ദി..

പ്രദീപേട്ടാ: ചാടിക്കോ!! ഞാനുമുണ്ട് കൂടെ... നന്ദിയോടെ

പ്രയാണ്‍ ചേച്ചി: ഉറപ്പായും ഉണ്ടാകും. എന്റെ നാട്ടിലൊക്കെ മഴ തുടങ്ങിയിരിക്കുന്നു... നന്ദിയോടെ

ശ്രീ ഇടമണ്‍: ഞാനും കൂടി!! നന്ദിയോടെ..

സുനില്‍: മഴക്കാറുകളുടെ ആരവത്തിന്റെ ഫീലിംഗ്സ് കിട്ടുന്നില്ല അല്ലേ; നന്ദിയോടെ...

സന്തോഷ്: കാമെറ Nikkon D60, DSLR... നന്ദിയോടെ

ചാണക്യജി: നന്ദി..

കുമാരന്‍: നന്ദി..

ഹന്‍ല്ലലത്ത്: അതന്നേ... നന്ദിയോടെ

ബിന്ദുച്ചേച്ചി: മഴക്കാറുകള്‍ ഒന്നും കാണുന്നില്ലേ!!!
മൂന്നാം തീയതിയല്ലേ വരുന്നത്. ഞാന്‍ വിളിക്കാട്ടോ... നന്ദിയോടെ

ബൈജു: നന്ദി..

നരിക്കുന്നന്‍ജി: നന്ദി..

ലതിച്ചേച്ചി: നന്ദി..

എഴുത്തുകാരിചേച്ചി: നന്ദി..

റാണി: നന്ദി..

ബോണ്‍സ്: നന്ദി..

സൂത്രന്‍: നന്ദി..

കൂട്ടുകാരി: ബൂലോകത്തേക്കു സ്വാഗതം; നന്ദിയോടെ..

Unknown May 16, 2009 at 9:47 AM  

വൈകി പോയി എന്നാലും നല്ല പടം. ഭാല്യത്തിലേക്ക് ഒരു തിരിച്ചു പോക്ക്

വിജയലക്ഷ്മി May 18, 2009 at 9:58 PM  

hi mone:kuttikkaalam ormmappeduthhunna post ...nalla photoyum..

ഹരീഷ് തൊടുപുഴ May 18, 2009 at 11:04 PM  

പുള്ളിപ്പുലി: നന്ദി..

വിജയലക്ഷ്മിയമ്മേ: നന്ദി..

ഗുപ്തന്‍ May 29, 2009 at 1:00 AM  

nalla padam :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP