Wednesday, September 1, 2010

കൊതിപ്പിക്കുന്ന നിമിഷങ്ങൾ..



സ്കൂളിലെ ഇന്റെർവെൽ മണിയടിക്കുമ്പോൾ..
വെളിയിലേകൊറ്റ ഓട്ടമാണ്..
അൻപതു പൈസ മുടക്കാനില്ലാത്തതു കാരണം..
പലപ്പോഴും കൊതിയോടെയും..
അത്യധികം കദനഭാരത്തോടെയും..
നിർന്നിമേഷനായി എത്രയോ തവണ..
നോക്കി നിന്നിരിക്കുന്നു..
!!!!!!!!!

15 comments:

ഹരീഷ് തൊടുപുഴ September 1, 2010 at 7:28 AM  

ഹിറ്റ് 60,000 കടത്തിവിട്ട എല്ലാ മാന്യസുഹൃത്തുക്കൾക്കും നന്ദി; പ്രണാമം..

ഒപ്പം ജന്മാഷ്ടമി ആശംസകളും..

Pranavam Ravikumar September 1, 2010 at 8:19 AM  

കൊള്ളാം... ആശംസകള്‍

കൊച്ചുരവി

മാണിക്യം September 1, 2010 at 9:19 AM  

ജന്മാഷ്ടമി ആശംസകള്‍!!

ഹരീഷ്
ചിത്രമാണെങ്കിലും കൊതിയോടെ തന്നെ നോക്കിപോയി!
കൊതിപ്പിക്കുന്ന ചിത്രം തന്നെ!!

Cartoonist September 1, 2010 at 9:37 AM  

ഹരീഷിന്റെ ഓര്‍മ്മകള്‍ തന്നെ എനിക്കും.

Cartoonist September 1, 2010 at 9:40 AM  

ഐസ്, ഐസ്പ്രൂട് എന്നീ രണ്ടു വിഭാഗങ്ങളായിരുന്നു
പരിയാരം ഉസ്കൂളിന്റെ ‘കളിയ്ക്കാമ്പറമ്പിനെ’
ഒഴിവു നേരങ്ങളില്‍ പൊലിപ്പിച്ചിരുന്നത്....

Jishad Cronic September 1, 2010 at 10:31 AM  

കൊള്ളാം... ആശംസകള്‍

yousufpa September 1, 2010 at 10:53 AM  

പണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട് ഒരു ഐസ്ഫ്രൂട്ട് കിട്ടാൻ വേണ്ടി.ഇരു കൈകളിലും അലൂമിനിയത്തിന്റെ നീണ്ട തൂക്ക് പാത്രത്തിൽ ഐസ്ഫ്രൂട്ടുമായി ഒരു പ്രത്യേക താളത്തീൽ ഐസ്ഫ്രൂട്ട് എന്ന് നീട്ടിവിളിച്ച് തൊടികളിലൂടെയും തെരുവോരങ്ങളിലൂടെയും നടന്ന് പോകുന്ന ആ വയോധികനെ കൊതിപൂണ്ട് കണ്ണീരോടെ നോക്കി നിൽക്കുന്ന ഞാനെന്ന ആ ദരിദ്ര ബാലനെ ഓർത്തുപോയി ഈ ചിത്രം കണ്ടപ്പോൾ.നന്നായിട്ടുണ്ട് ഹരീഷ്.

കുഞ്ഞൻ September 1, 2010 at 11:07 AM  

സദാ സമയം ഒരു സഞ്ചിയുമായി നടക്കുന്ന ജീവി..? കംഗാരു--അല്ല, കണ്ടക്റ്റർ--അല്ല, ഹരീഷ്--ശരി...ഏതുസമയവും കയ്യിലൊരു ക്യാമറയുമായി വ്യത്യസ്തമായ തുടിപ്പുകൾ ബൂലോഗത്തിലേക്കാവാഹിക്കുന്ന ഹരീഷ് ജി അറുപതിനായരവും എഴുപതിനായിരവും പിന്നിട്ട് കാക്കത്തൊള്ളായിരത്തിൽ എത്തപ്പെടട്ടെ..ഭാവുകങ്ങൾ..!! കാശിനു പകരം കശുനണ്ടികൊടുത്ത് ഐസും ഐസ്ക്രീം വാങ്ങാനെ എന്നെക്കൊണ്ട് കഴിയുമായിരുന്നൊള്ളൂ...

HAINA September 1, 2010 at 11:27 AM  

കൊതിപ്പിക്കുന്ന ഐസ്ക്രിം

nandakumar September 1, 2010 at 11:42 AM  

ആ വരികള്‍ പഴയ സ്ക്കൂള്‍ കാലത്തെ ഓര്‍മ്മിപ്പിച്ചു. 50 പൈസ പോക്കറ്റ് മണിയില്ലാതിരുന്ന കാലത്ത് വല്ലപ്പോഴുമായി കിട്ടൂന്ന ചില്ലറത്തുട്ടൂകളായിരുന്നു ആശ്രയം. ഒരു ഐസ് വാങ്ങുമ്പോള്‍ എന്തോ വലിയ ഒന്ന് കീഴടക്കിയ ഭാവമായിരുന്നു.

(ചിത്രം അത്രക്ക് ഇഷ്ടപ്പെട്ടില്ല)

ശ്രീനാഥന്‍ September 1, 2010 at 3:56 PM  

ഹരീഷ്, താങ്കളെക്കുറിച്ചാണോ, എന്നെ കുറിച്ചാണോ പറഞ്ഞത്? നന്നായി.

Unknown September 1, 2010 at 4:24 PM  

വായില്‍ കപ്പലോടുന്നു

പട്ടേപ്പാടം റാംജി September 1, 2010 at 4:35 PM  

കൊതിപ്പിക്കുന്ന ചിത്രം.

Kavitha Manohar | ചിരുതക്കുട്ടി September 3, 2010 at 10:02 PM  

same to you

Sulfikar Manalvayal September 4, 2010 at 5:31 PM  

ചെറുപ്പത്തില്‍ ഐസ്ക്രീമിന് പൈസ ഇല്ലാതെ മറ്റു കുട്ടികള്‍ വാങ്ങുന്നത് നോക്കി കൊതിച്ച ഇരുന്നിട്ടുണ്ട് ഞാന്‍. ആകെ കിട്ടുക 5 പൈസ ആണ്. അതിനു എന്തൊക്കെ വേണം, പെന്‍സില്‍ പൊട്ടു, കൊട്ടി (ഗോലി) പിന്നെ ഇതിനു കൂടെ എവിടെ പൈസ?
പക്ഷെ എന്റെ മോള്‍ക്ക്‌ ആ ഗതി വരുത്തില്ല എന്നാ തീരുമാനത്തിലാ ഞാന്‍.
ബാല്യത്തിലേക്ക് ഓര്‍മ്മകള്‍ തിരിച്ചു വിട്ടതിനു നന്ദി.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP