കണ്ണീർത്തടാകം..!!
26.06.09 നായിരുന്നു കണ്ണീർത്തടാകത്തിലേക്കുള്ള ആദ്യ സന്ദർശനം..
വൈകുന്നേരം 4 മണിക്കുള്ള അവസാനട്രിപ്പായ കെ.റ്റി.ഡി.സി യുടെ ‘ജലറാണി’ യെന്ന ഡബിൾഡെക്കർ ബോട്ടിലായിരുന്നു (ജലറാണിയെന്നാണോർമ്മ) തടാകത്തിലൂടുള്ള യാത്ര..
പ്രസ്തുത ബോട്ടിൽ കയറി തടാകത്തിലൂടെ ഉല്ലാസസവാരിക്കായി അക്ഷമരായി കാത്തിരിക്കുന്ന എന്റെ സഹയാത്രികരാണീ മുകളിലുള്ള ചിത്രത്തിൽ കാണുന്നത്..
അന്നത്തെ യാത്രാവേളയിൽ; തമാശയായി എന്റെ സഹയാത്രികരായ കൂട്ടുകാരോടു പറഞ്ഞു..
“ഈ ബോട്ടെങ്ങാനും മുങ്ങിയാൽ എന്റെ കാര്യം പോക്കാ; എനിക്കു നീന്തൽ വശമില്ലല്ലോ..
അല്ലേലും ഏതൊരു ഡാമുകളുടെയും വൃഷ്ടിപ്രദേശങ്ങളിൽ അകപ്പെട്ടു പോയാൽ എത്ര വിദഗ്ധരായ നീന്തൽകാരാണെങ്കിലും രക്ഷപെടുവാൻ പ്രയാസമാണു; പിന്നെയാണു ഞാൻ..
അങ്ങനെയെങ്കിലും സംഭവിച്ചാൽ, ഈ കാമെറായെങ്കിലും കണ്ടുകിട്ടിയാൽ ബൂലോകത്തെ എന്റെ കൂട്ടുകാർക്കു വേണ്ടി പടമെങ്കിലും പോസ്റ്റുചെയ്യണേ..”
തമാശക്കു പറഞ്ഞകാര്യമാണെങ്കിലും, ഇന്നു രാവിലെ ഒരു സഹയാത്രികൻ ഫോണിൽ വിളിച്ചു അതിനേപറ്റി സൂചിപ്പിച്ചു..
ഒരു വിറയൽ പെരുവിരലിൽ നിന്നും തലയുടെ ഉച്ചിയിലേക്കു മിന്നൽ പോലെ സഞ്ചരിക്കുന്നതറിഞ്ഞു..
ദാ; ഇവളാണു ആ ദുരിതകഥയിലെ ദു:ഖനായിക..
കണ്ണിർത്തടാകത്തിന്റെ ദു:ഖപുത്രി..
മനോഹരമായ തേക്കടിതടാകത്തിന്റെ ചാരിത്രം നഷ്ടപ്പെടുത്താൻ കാരണമായവൾ..
44 പേരുടെ മരണത്തിനു സാക്ഷ്യം വഹിച്ചവൾ..
“ജലകന്യക”
ഞങ്ങൾ തേക്കടിയിലെത്തുമ്പോൾ, അവൾ ആദ്യയാത്രയ്ക്കുള്ള പടപ്പുറപ്പാടിലായിരുന്നു..
കൊടും തണുപ്പിൽ മൂടിപ്പുതച്ചുകിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ; അതിലൊന്നു യാത്ര ചെയ്യണമെന്നു മോഹമുണ്ടായിരുന്നു..
പക്ഷേ; ഇനി ഒരിക്കലും തേക്കടി തടാകത്തിലേക്കില്ല.. ജീവിതത്തിലൊരിക്കലും.
“നിർഭാഗ്യവാന്മാരായ എന്റെ സഹോദരീ സഹോദരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം,; തദവസരത്തിൽ അവരുടെ കുടുംബാംഗങ്ങളുടെ വിഷമതകളിലും, സങ്കടത്തിലും പങ്കുചേരുകയും ചെയ്യുന്നു”
28 comments:
നിർഭാഗ്യവാന്മാരായ ആ സഹോദരീ സഹോദരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം, തദവസരത്തിൽ അവരുടെ കുടുംബാംഗങ്ങളുടെ വിഷമതകളിലും, സങ്കടത്തിലും പങ്കുചേരുകയും ചെയ്യുന്നു... ഒപ്പം ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയും...
Our Condolence.....
ഇതെന്താ ഈ നായികമാരൊക്കെ ഇങ്ങനെ?
:(
ആദരാഞ്ജലികളോടെ..
വളരെ കഷ്ടം തോന്നി
ഒരു ദുരന്തം കൂടി. അവരുടെ സങ്കടത്തില്‍ പങ്കു ചേരുകയല്ലാതെ എന്തു ചെയ്യാന്‍!
ജലകന്യക യുടെ ചിത്രം കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. മറ്റു പഴയ ബോട്ടുകളെ അപേക്ഷിച്ച് ഇതിനു വീതി കുറവും പൊക്കം കൂടുതലും ഉണ്ട്. ഞാനും 2 വര്ഷം മുന്‍പ് അവിടെ പോയി ബോട്ട് സവാരി നടത്തിയിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു ഉള്കിടിലം!
ആ ദുരന്ത ഭുമിയിലെ മനസ്സുകള്‍ക്കൊപ്പം ഈ പാവപ്പെട്ടവനും
ആദരാഞ്ജലികള്‍ .. നമ്മുടെ നാടു കാണാന്‍ എത്തി നമ്മൂടെ സുരക്ഷക്കുറവു കൊണ്ട് ജീവന്‍ നഷ്ടപ്പെട്ട അവര്‍ക്ക് എന്റെ കണ്ണീര്‍ കൊണ്ട് അഞ്ജലികള്‍ .. :(
ഒരു സംശയം .. എന്താണ് അപകട സഖ്യ ഇത്ര അധികം കൂടാന്‍ കാരണം? അപകടം സംഭവിച്ചിടം വീതികൂടുതല്‍ ആയിരുന്നോ? വെള്ളം തണുത്ത് നീന്താന്‍ പറ്റത്ത വിധം ആയിരുന്നോ? അതോ ആര്‍ക്കും തന്നെ നീന്തല്‍ അറിയില്ലായിരുന്നോ?
അതോ, ഡാമുകളുടെ റിസര്‍വോയറുകളില്‍ വലിയ ആറ്റിയൊഴുക്കുകള്‍ ഉണ്ടാവുമൊ?
തട്ടേക്കാട് ഇപ്പൊ തേക്കടി
ദുരന്തങ്ങള്‍ വിട്ടുമാറുന്നില്ല
ഇനിയെങ്കിലും സുരക്ഷ നിയമങ്ങള്‍ അനുസരിച്ച് ബോട്ടുകള്‍ ഉണ്ടാക്കിയെങ്കില്‍, ഓടിചെങ്കില്‍.!
സുരക്ഷയെ കുറ്റം പറയുവാന്‍ തോനുന്നില്ല.. 100 തവണ ഒരു കുഴപ്പവും ഇല്ലാതെ സന്ച്ചരിച്ചപ്പോ ഇന്ന് മാത്രം ആവും അതിനു ഈ അപകടം ഉണ്ടായത്. വിധി.. മറ്റെന്തു പറയാനാ
വിഷമത്തില്‍ പങ്കു ചേരുന്നു
ആദരാഞ്ജലികള്‍
വിനോദ യാത്രപോകുന്നവര്‍ കഴിയാവുന്നിടത്തോളം സുരക്ഷിതത്വം പാലിക്കുക.
അല്പം അസൌകര്യമായിരുന്നാലൂം!
കാരണം നഷടം, അവനവനും കുടുംബക്കാര്‍ക്കും മാത്രം!
മറ്റെന്തു പറയാന്‍..
ആദരാഞ്ജലികള്‍..
:( :(
പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കുന്നത് തന്നെയാണെന്നാൺ ഞാൻ വിശ്വസിക്കുന്നത്. അപകടങ്ങൾക്ക് ശേഷം അതിനെക്കുറിച്ച് സമഗ്രവും വസ്തുനിഷ്ഠവുമായ ഒരു അന്വേഷണം നടക്കണം. അതിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരെ മാതൃകാപരമായി ശിക്ഷിക്കണം. അപകടത്തിന്റെ കാരണം അറിയുക എന്നത് ഈ രാജ്യത്തെ ഓരോ പൗരന്റേയും അവകാശമാണ്. എന്ത് അന്വേഷണമായാലും അതിന്റെ അന്തിമറിപ്പോർട്ട് ഒരു പൊതു രേഖയാവണം.
ഒരു അപകടവും ഒഴിവാക്കൻ സാധിക്കില്ല. എത്ര മുൻകരുതലുകൾ ഉണ്ടായാലും. നമുക്ക് കഴിയുന്നത് ആ നിർഭാഗ്യവാന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രം.
പ്രാർത്ഥനയോടെ
നരി
aadaranjalikal.
പാവങ്ങള്‍
when people follow the rules, it reduces the accident... for eg:
!) heard that this boat was over crowded?
2) people moved to one side.
3) not enough life boats.
4) not enough training how to make use of those life boats
for those things you will need to pay money.... just pay 50rs for a trip, this will not cover up the cost of to improve the facilities..
ultimately, when things are cheap, you can expect like this events !
my deepest condolences!
@ മുക്കുവന്‍ : അവര്‍ വാങ്ങുന്ന ഫീസ് കുറവ് ആണോ? ഞാന്‍ ഇതു വരെ ആ ജലയാത്ര ചേയ്തിട്ടില്ല. അവിടെ കര വരെ 3-4 പ്രാവിശ്യം പോയിട്ടുണ്ട്, പക്ഷെ ബോട്ട് ഇല്ലാത്തതു കാരണം കയറാന്‍ പറ്റിയിട്ടില്ലാ. അതു കാരണം അതിന്റെ റ്റിക്കറ്റ് ചാര്‍ജ് അറിയില്ലാ.
ആ ബോട്ട് ഉള്ള ജട്ടി വരെ പോവാന്‍ നല്ല ഫീസ് വാങ്ങുന്ന വനം വകുപ്പ്, ബോട്ട് യാത്രക്കു ഫീസ് വളരെ കുറവോ വാങ്ങു എന്നു പ്രതീക്ഷിക്കാന്‍ വൈയ്യ. അവര്‍ 50 രൂപയോ മറ്റോ 2 കിലോമീറ്ററോളം അകത്തേക്ക് പോകാന്‍ വാങ്ങുന്നുണ്ട്.
ടൂറിസം/വനം വകുപ്പിനു നല്ല കണ്ടീഷന്‍ ബോട്ട് (വോള്‍വോ ബോട്ട് വിപണിയില്‍ ലഭ്യമാണോ?) അവിടെ ഇറക്കിയാല്‍ കയറാന്‍ ആളുണ്ടാവില്ലേ? അവിടെ വരുന്നവര്‍ 90% വും 100-200 രൂപ ഒക്കെ ആ ട്രിപിനു കൊടുക്കാന്‍ പ്രാപ്തിയുള്ളവര്‍ ആയിരിക്കില്ലേ?
അപകടത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ
ഒന്നുരണ്ട് പ്രാവശ്യം പോയിട്ടുണ്ട്. ഇനിയും പോകാതെ തരമില്ല.
പ്രായമായവര്‍ പറയുന്നത് കേട്ടിട്ടില്ലേ ? സമയം ആകുമ്പോള്‍ എവിടെവെച്ചായാലും കാര്യം നടന്നിരിക്കും. അത് ഏത് തരത്തിലാണെന്ന് മാത്രം പ്രവചിക്കാന്‍ വയ്യ.
സഞ്ചാരികള്‍ ഇനിയും വരും. ഈ ബോട്ടില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ ചിരിച്ചുല്ലസിച്ച് യാത്രകള്‍ തുടരും.
ദ ഷോ മസ്റ്റ് ഗോ ഓണ്‍ .
അന്തരിച്ച സഹോദരീ സഹോദരന്മാര്‍ക്ക് ആദരാജ്ഞലികള്‍ ....
ആദരാജ്ഞലികള്‍!!!!!
ഒരു പരിധിവരെ സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചകള്‍ ഒഴിവാക്കിയാല്‍ ഇത് പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാവുന്നതേ ഉള്ളൂ.ഈ ബോട്ട് ആ ദിവസം യാത്രയായത് കണ്ട് നിന്ന ഒരു സായിപ്പ് പറഞ്ഞത് കേട്ടില്ലേ ബോട്ടിന് ഒരു ഭാഗത്തേക്ക് ചരിവ് യാത്ര തുടങ്ങിയ സമയത്തേ ഉണ്ടായിരുന്നു പോലും.പിന്നെ ലൈഫ് ജാക്കറ്റ് യാത്ര തുടങ്ങുന്ന സമയത്ത് തന്നെ എല്ലാവരും ധരിക്കണം ,വല്ലതും പറ്റിക്കഴിഞ്ഞിട്ട് എടുത്തിടല്‍ നടക്കില്ല.
അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍.
:(
:(
Post a Comment