Tuesday, February 3, 2009

ചെത്തുകള്ള്

നാലുദിവസം കൂടുമ്പോള്‍ എന്റെ വീട്ടില്‍ കാണുന്ന ദൃശ്യം!!!
നാലു ലിറ്റര്‍ ചെത്തുകള്ള് വീതമായി തരും..
നല്ല സ്വയമ്പന്‍ പുലരിക്കള്ള്!!!
എന്റെ കുഞ്ഞിപ്പീക്കിരി ഇങ്ങനെ അത്ഭുതപൂര്‍വം നോക്കിനില്‍ക്കും..
ഇപ്പോള്‍ അവള്‍ക്ക് അറിയാം ‘ലത് കള്ളാണെന്ന്..’

26 comments:

ഹരീഷ് തൊടുപുഴ February 3, 2009 at 7:42 AM  

ചെത്തുകള്ള് 4 ലിറ്റെര്‍ കിട്ടുമെങ്കിലും ഞാന്‍ രുചിക്കാറില്ലാട്ടോ... എനിക്ക് വയറ്റിളക്കം പിടിക്കും; അതു കൊണ്ടാ..

കാപ്പിലാന്‍ February 3, 2009 at 8:07 AM  

ഹഹ .കൊള്ളാമല്ലോ ചെത്ത്‌ കള്ള്. നല്ല ഫോട്ടോ .വളരെക്കാലമായി ഇവിടൊക്കെ വന്നിട്ട് .

സാമ്പത്തിക മാന്ദ്യം പിടിപെട്ടപ്പോള്‍ ബ്ലോഗ് മാന്ദ്യവും പിടിച്ചു .അതോ ഒരു വര്‍ഷം കഴിഞ്ഞതിന്റെ ബ്ലോഗോഫോബിയയോ .എന്തായാലും .എല്ലാവരുടെയും അടുക്കല്‍ എത്തണം എന്നുണ്ട് ,ഒരു ദിവസം എല്ലായിടവും കറങ്ങും :)

കള്ള് തന്നതില്‍ നന്ദി ഹരീഷ് :)

അപ്പു February 3, 2009 at 8:35 AM  

അല്ല, അതെന്താ ഹരീഷ് ഇതു രുചിക്കാത്തത്? !!

ഓ.ടോ. ഹരീഷ്, ഫോട്ടോയെപ്പറ്റി ചോദിച്ചിരുന്നല്ലോ. ഈ ഫോട്ടോ ഫ്ലാഷിട്ട് എടുത്തതിനാല്‍ അത്ര നന്നായില്ല എന്നാണ് എന്റെ അഭിപ്രായം. ഹരീഷിന്റെ കൈയ്യില്‍ നിക്കോണ്‍ ഡി60 അല്ലേ ഉള്ളത്? ഇതിനു പകരം, നാച്ചുറല്‍ ലൈറ്റില്‍ ഈ ഫോട്ടോ എടുത്തിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ എന്നുതോന്നി. അതുപോലെ വേറെ വീക്ഷണകോണുകളും പരീക്ഷിക്കാമായിരുന്നു (ഉദാഹരണം, മുറിയുടെ അകത്തുനിന്നും പുറത്തേക്കുള്ള ദൃശ്യം. ഇത് വളരെ ഒരു സാധാരണ ഫോട്ടോയായിപ്പോയി. ചോദിച്ചതുകൊണ്ടു പറഞ്ഞു എന്നു മാത്രം, നല്ല അര്‍ത്ഥത്തില്‍ എടുക്കമല്ലോ!

കാന്താരിക്കുട്ടി February 3, 2009 at 8:46 AM  

ഞങ്ങടെ വീട്ടിലൊക്കെ എല്ലാ ദിവസോം തരുമല്ലോ കള്ള് ! രാവിലെ കിട്ടണ കള്ള് ഷാപ്പിലേക്ക് കൊണ്ടു പോകും.വൈകിട്ടത്തെ കള്ള് വീട്ടിൽ തരും.വീട്ടിൽ കുടിക്കാൻ ആളില്ലാത്തതിനാൽ നാട്ടുകാർക്ക് കൊടുക്കും.

ചെത്തുകള്ള് 4 ലിറ്റെര്‍ കിട്ടുമെങ്കിലും ഞാന്‍ രുചിക്കാറില്ലാട്ടോ... എനിക്ക് വയറ്റിളക്കം പിടിക്കും; അതു കൊണ്ടാ..വിശ്വസിച്ചേ!!!!!!!!!!!

MANIKANDAN [ മണികണ്ഠന്‍‌ ] February 3, 2009 at 10:32 AM  

ഹരീഷ്‌ചേട്ടാ :) ഓരോ തവണയും കള്ള് കിട്ടുമ്പോൾ സങ്കടമാവും അല്ലെ? കുടിക്കാൻ പറ്റില്ലല്ലോ എന്നോർത്ത്.

ചിത്രകാരന്‍chithrakaran February 3, 2009 at 10:49 AM  

നന്നായിരിക്കുന്നു.
കള്ളിന്റെ അയിത്തം മാറാന്‍
ഇത്തരം ധാരാളം പോസ്റ്റുകള്‍
വരേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ ദേശീയ പാനീയമായി
കള്ളിനെ ബഹുമാനിക്കേണ്ടിയിരിക്കുന്നു.
(അതാണു സത്യസന്ധത)

...പകല്‍കിനാവന്‍...daYdreamEr... February 3, 2009 at 1:22 PM  

പാല് പാത്രത്തില്‍ തന്നെ കള്ള് ഒഴിച്ച് വെക്കണം.. കേട്ടോ..!! അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഹരീഷിന്റെ വീട്ടില്‍ വരണം.. എത്ര നാളായ് കണ്ടിട്ട്... ...!!
:)

കുമാരന്‍ February 3, 2009 at 1:37 PM  

kalakki

പ്രയാസി February 3, 2009 at 5:46 PM  

ഹരീഷെ..
പനക്കു മോളിലെ ദ്യശ്യവും പ്രതീക്ഷിക്കുന്നു

ഓടോ: നാലു ലിറ്ററില്‍ 3-3/4 ലിറ്റര്‍ ആ താഴെ കമന്റിയ പാവത്തിനു കൊടുക്കണം

ഭയങ്കര മാന്ദ്യമെന്ന്..;)

Typist | എഴുത്തുകാരി February 3, 2009 at 6:15 PM  

“ചെത്തുകള്ള് 4 ലിറ്റെര്‍ കിട്ടുമെങ്കിലും ഞാന്‍ രുചിക്കാറില്ലാട്ടോ... എനിക്ക് വയറ്റിളക്കം പിടിക്കും; അതു കൊണ്ടാ..“

നല്ല കുട്ടി!!

Thaikaden February 3, 2009 at 6:30 PM  

Naalu litter adichal pinne ruchi kittarilla...athukonta.(Ente kaaryamaanu ketto)

ശ്രീലാല്‍ February 3, 2009 at 7:18 PM  

കള്ളപ്പം !!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. February 3, 2009 at 7:59 PM  

കൊതിപ്പിച്ചല്ലോ :(

Anonymous February 3, 2009 at 8:12 PM  

nice pic and post

ചങ്കരന്‍ February 3, 2009 at 8:47 PM  

അയ്യോ.. കൊതിപ്പിച്ചു കൊതുപ്പിച്ചു കൊല്ലല്ലേ....

ഹരീഷ് തൊടുപുഴ February 3, 2009 at 10:09 PM  

കാപ്പിലാന്‍ജി: ഈ കള്ളുചിത്രം അങ്ങേക്കായി സമര്‍പ്പിക്കുന്നു... നന്ദിയോടെ

അപ്പുവേട്ടാ: ചെത്തുകാരന്‍ ചേട്ടനു ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ നാണമായിരുന്നു. അതുകൊണ്ട് ഈ ഫോട്ടോ എടുത്തത് ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു. അതുകൊണ്ടാണ് വീക്ഷണകോണുകള്‍ വേറെ പരീക്ഷിക്കാന്‍ സാധിക്കാതിരുന്നത്.
പിന്നെ ഈ സ്ഥലത്ത് മുകളിലായി ഒരു പടുത കെട്ടിയിരുന്നു. റബ്ബെര്‍കാടായതിനാല്‍ പൊതുവേ ലൈറ്റ് കുറവായിരുന്നു. നോര്‍മല്‍ അവസ്ഥയില്‍ എടുത്തപ്പോള്‍ തെളിച്ചമുണ്ടായിരുന്നില്ല. ഷട്ടെര്‍സ്പീഡ് കുറച്ചെടുക്കാന്‍ ട്രൈപ്പോയിഡും ഉണ്ടായിരുന്നില്ല. നാണംകുണുഞ്ഞിയായ ചെത്തുകാരന്‍ സ്കൂട്ടാകുന്നതിനുമുന്‍പേ എടുക്കുന്നതിനായാണ് ഫ്ലാഷ് ഉപയോഗിച്ചത്.
ഫ്ലാഷ് ഉപയോഗിച്ച ഈ ചിത്രത്തിന്റെ അഭംഗി അറിയാതിരിക്കാനാണ് ബ്ലാക്ക് & വൈറ്റ് ഉപയോഗിച്ചത്!!
നന്ദിയോടെ...

കാന്താരിക്കുട്ടി: ഭഗവാനേ!!! എന്നും കള്ളുകിട്ടുമോ!!!
ഞാനും എന്റെ പണിക്കാര്‍ക്ക് കൊടുക്കാറാണ് പതിവ്.
പിന്നെ സത്യായിട്ടും ഞാന്‍ കുടിക്കാറില്ല; കാരണം മുന്‍പ് പറഞ്ഞതുതന്നെ...
ഗള്‍ഫില്‍ ഇരുന്ന് കണ്ണന്‍ ചേട്ടന്‍ ദിവസവും കള്ളുകുടിയായിരിക്കും; പാവം ചേച്ചി!!!
ഇവിടെ നാട്ടില്‍ വരുമ്പോഴല്ലേ ‘കള്ളക്കണ്ണന്‍’ മാന്യന്‍ ആവുന്നെ!!!
ചുമ്മാ പറഞ്ഞതാണ് ട്ടോ; ഫീലണ്ടാ... സ്നേഹപൂര്‍വം നന്ദിയോടെ...

മണീ: പണ്ടും കള്ളീനോടെനിക്ക് വല്യ പ്രതിപത്തിയൊന്നുമില്ലായിരുന്നു; വയറു ചീത്തയാവുന്നതു തന്നെ കാരണം... നന്ദിയോടെ

ഹരീഷ് തൊടുപുഴ February 3, 2009 at 10:20 PM  

ചിത്രകാരന്‍ജി: സത്യം!!!
കള്ളിനെ നമ്മുടെ ദേശീയപാനീയമായി പ്രഖ്യപിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു...
ഇന്നും കള്ള് പലരുടെ വീട്ടിലും അയിത്തമാണ്..
നന്ദിയോടെ...

പകല്‍കിനാവന്‍: വരൂ, എന്റെ നാട്ടിലേക്ക്, വീട്ടിലേക്ക്...സ്വാഗതം
നന്ദിയോടെ...

കുമാരന്‍: നന്ദി..

പ്രയാസി: താങ്കള്‍ പറഞ്ഞതുപോലെ ഇത് അദ്ദേഹത്തിനുതന്നെ മുഴുവനായും സമര്‍പ്പിച്ചു...ഹ ഹാഹ്!!!
നന്ദിയോടെ..

എഴുത്തുകാരിചേച്ചി: സത്യായിട്ടും ഞാന്‍ രുചിക്കാറില്ലാട്ടോ...
പീന്നേയ്, വയലൂരമ്പലത്തില് ഈ ഫെബ്രുവരി 17 നാണല്ലേ ഉത്സവം. 7 കൊമ്പന്മാര്‍ അണിനിരക്കുന്ന പൂരം ഉണ്ടല്ലോ!!! യാദൃശ്ചികമായി അവിടത്തെ നോട്ടീസ് കാണനിടയായി. ഫോട്ടോസ് എടുത്തിട്ട് പോസ്റ്റണം ട്ടോ.. തിരുവുത്സവാശംസകള്‍...
നന്ദിയോടെ..

ഹരീഷ് തൊടുപുഴ February 3, 2009 at 10:24 PM  

തൈകടേന്‍: ഹ ഹാ, അതു കൊള്ളാം!!!
നന്ദിയോടെ..

ശ്രീലാല്‍: കള്ളപ്പം!!!
നന്ദിയോടെ...

രാമചന്ദ്രന്‍: ഇനിയും കൊതിപ്പിക്കും; ങ്ഹാ!! നോക്കിക്കോ; നന്ദിയോടെ..

അനിരുദ്ധ്: നന്ദി മോനേ...

ചങ്കരന്‍: ഇനിയുമിനിയും കൊതിപ്പിക്കും; നോക്കിക്കോ.. നന്ദിയോടെ

നിരക്ഷരന്‍ February 3, 2009 at 10:37 PM  

മനുഷമ്മാരെ എടങ്ങേറാക്കാൻ ഓരോ പടങ്ങള് പോസ്റ്റിക്കോളും. ഹരീഷേ വീട്ടിലേക്കുള്ള വഴി പറഞ്ഞേ... :) :)

മുക്കുവന്‍ February 3, 2009 at 10:47 PM  

where is your home? alla chumma kalathey athiley onnirangana!

getting ilam kallu is always great.. Mukkuvan had a request to
open this market.. you can see at

Kallu Kerala Paneeyam

അനില്‍ശ്രീ... February 3, 2009 at 11:09 PM  

വീട്ടില്‍ നിറയെ തെങ്ങുണ്ടേ

തെങ്ങില്‍ നിറയേ കള്ളുണ്ടേ..

എന്നിട്ടെന്താ ഞങ്ങള്‍ക്ക്

ചോറിനു കൂട്ടാന്‍ കള്ളില്ലേ...

എന്തൊരനീതി എന്തൊരനീതി

പറയൂ പറയൂ സര്‍ക്കാരേ....

സ്വന്തം തെങ്ങ് ചെത്താന്‍ എല്ലാവര്‍ക്കും അനുവാദം കൊടുക്കുക..


എന്റെ കഴിഞ്ഞ പോസ്റ്റിലെ
കഴിഞ്ഞ പോസ്റ്റിലെ വാക്കുകള്‍ .... കാരണം തെങ്ങ് ചെത്താന്‍ കൊടുത്താല്‍ വീതക്കള്ള് തരില്ല. സ്വന്തമായി ചെത്താന്‍ കൊടുക്കാന്‍ അവകാശവുമില്ല.... എന്തു ചെയ്യും. ഞങ്ങളുടെ നാട്ടില്‍ പന കുറവാണ്.

ബിനോയ് February 4, 2009 at 1:29 PM  

ചിത്രം കണ്ടപ്പോള്‍ "ഹൊ! ഭാഗ്യവാന്‍" എന്നു കരഞ്ഞു
താഴെ കമന്റ് കണ്ടപ്പോള്‍ "അയ്യൊ പാവം" എന്നു ചിരിച്ചു. :)

ശ്രീഇടമൺ February 4, 2009 at 1:33 PM  

നല്ല സ്വയമ്പന്‍ പുലരിക്കള്ള്!!!

പൈങ്ങോടന്‍ February 4, 2009 at 2:36 PM  

കള്ളുകുടിക്കാത്ത മലയാളിയോ? ശെ..മോശം മോശം :)
അപ്പോ യെപ്പോ ,യെവിടെ വരണം :)

അനില്‍@ബ്ലോഗ് February 4, 2009 at 10:58 PM  

ഹരീഷെ,
നല്ല കള്ളു കുടിക്കണം എന്നൊരു ആശ.
ഇവിടെ എല്ലാം കുമ്പളങ്ങ ഡയാസെപ്പം മിക്സ് ആണ്.
അങ്ങോട്ടു വരികയാ :)

ഹരീഷ് തൊടുപുഴ February 5, 2009 at 8:01 AM  

നിരക്ഷരന്‍ജി: പറയൂലാ...ഹി ..ഹി
നന്ദിയോടെ..

മുക്കുവന്‍: സ്വഗതം...നന്ദിയോടെ

അനില്‍ശ്രീജി: അങ്ങനെയൊരു ദിവസം വന്നാല്‍ എല്ലാരും പനയുടേയും മണ്ടയില്‍ നിന്നും ഇറങ്ങില്ല.
ടച്ചിങ്ങ്സുമായി പനയുടെ മണ്ടയ്ക്കു കയറി ഇരിക്കും.. നന്ദിയ്ടെ

ബിനോയ്: ഹ ഹാഹ്; നന്ദിയോടെ..

ശ്രീഇടമണ്‍: നന്ദി..

പൈങ്ങോടന്‍ജി: തൊടുപുഴയ്ക്കു പോരേ; നന്ദിയോടെ..

അനില്‍ജി: ഇവിടെ നല്ല ശുദ്ധമായ കള്ളാണു കിട്ടുന്നത്; ഇങ്ങോട്ടു പോരേ... നന്ദിയോടെ

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP