Wednesday, February 4, 2009

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം...

ഈ വീഥിയുടെ അവസാനത്തിലെവിടെയോ
എന്നെമാത്രം നിനച്ച് ഒരാള്‍ കാത്തിരിപ്പുണ്ട്..
വിധിയുടെ വൈപരീതങ്ങളാല്‍ അടര്‍ത്തുമാറ്റപ്പെട്ട
യൌവനസ്വപ്നങ്ങളിലെ ഹതഭാഗ്യ..
യാത്രയുടെ അന്ത്യയാമങ്ങളില്‍
നിനക്കായ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം..

29 comments:

ലതി February 5, 2009 at 8:01 AM  

ഇതെവിടാ ഹരീഷ്?
കൊള്ളാം!

ഹരീഷ് തൊടുപുഴ February 5, 2009 at 8:03 AM  

ഇത് ചേച്ചിയുടെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ്..
ഓര്‍ത്തു നോക്കൂ..

ചങ്കരന്‍ February 5, 2009 at 8:44 AM  

മനോഹരം തൊടുപുഴ.

sreeNu Guy February 5, 2009 at 8:45 AM  

കൊള്ളാം ഹരീഷ്. വരികളും....

ബിനോയ് February 5, 2009 at 9:09 AM  

കൊച്ചു ഗള്ളാ.. ഫാര്യ അറിയണ്ട. :)

പ്രിയ February 5, 2009 at 10:20 AM  

:) പടം സൂപ്പര്‍

പിന്നെ വരികള്‍ അതും സൂപ്പര്‍

പക്ഷെ ഹരിഷേ ആ സ്വപ്നങ്ങളിലെ ഹതഭാഗ്യയും ഇതൊക്കെ തന്നാവും പറയണേ :P ചുമ്മാ കൂടു പണിയാന്‍ നോക്കണ്ട

സുദേവ് February 5, 2009 at 10:49 AM  

ഹരീഷ് ..കിടു ഫോട്ടം !!!ആരാണാവോ അവിടെ കാത്തിരിക്കുന്നത് ?

ശ്രീ February 5, 2009 at 11:14 AM  

അതിമനോഹരം ഹരീഷേട്ടാ...

വരികളും നന്നായി.

ബിന്ദു കെ പി February 5, 2009 at 11:26 AM  

കൊള്ളാം, അടിക്കുറിപ്പ് ഫോട്ടോയെ കടത്തിവെട്ടി!

മാറുന്ന മലയാളി February 5, 2009 at 11:45 AM  

തൊടുപുഴയുള്ള റോഡ് ആണോ ഇത്? ഇത്പോലെ ഒരു കാഴ്ച കണ്ടിട്ടുണ്ട് ഞാന്‍ കൊല്ലം-ആശ്രാമം റോഡില്‍......പക്ഷെ റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ എല്ലം വെട്ടി നശിപ്പിച്ചു കശ്മലന്മാര്‍.....

Typist | എഴുത്തുകാരി February 5, 2009 at 12:19 PM  

ഫോട്ടോ നല്ല കിടിലന്‍ ആയിട്ടുണ്ട്‌. ഇപ്പഴുള്ള കൂടുമതിന്നേയ്.ഇനി “അന്ത്യയാമ”ത്തില്‍ വേറെ കൂടുകൂട്ടാനൊന്നും നിക്കണ്ട.

...പകല്‍കിനാവന്‍...daYdreamEr... February 5, 2009 at 1:25 PM  

എഴുത്ത് പടത്തിന്റെ മാറ്റ് കൂട്ടി...!

ശ്രീഇടമൺ February 5, 2009 at 1:45 PM  

good one...

congrats...*

പൈങ്ങോടന്‍ February 5, 2009 at 3:22 PM  

ഈ ചിത്രത്തിന് എന്തോ ഒരു പ്രത്യേകത പോലെ തോന്നുന്നു. ടോണ്‍ മാപ്പിങ്ങ് പോലെ എന്തെങ്കിലും ചെയ്തിരുന്നോ?

ശിവ February 5, 2009 at 6:58 PM  

സുന്ദര ചിത്രം....

Anonymous February 5, 2009 at 8:34 PM  

good photo..
good lines..
'pinneyum pinneyum aro kinavinte..," enna pattu ariyathe mooli poyi

ഹരീഷ് തൊടുപുഴ February 5, 2009 at 8:56 PM  

ലതിചേച്ചി: കുമരകം അടുക്കുന്നതിനു മുന്‍പേ; ഇപ്പോ മനസ്സിലായില്ലേ... നന്ദിയോടെ

ചങ്കരന്‍: സോറീട്ടോ; തൊടുപുഴയല്ല ഇത്, കുമരകമാണ്... നന്ദിയോടെ

ശ്രീനു: നന്ദി..

ബിനോയ്: സത്യം; അവളറിയണ്ടാ. ഇന്നു ചോറു തരില്ല!!! നന്ദിയോടെ..

പ്രിയ: ആയിരിക്കുമോ; ചിലപ്പോള്‍ അല്ലേ.. നന്ദിയോടെ

സുദേവ്: കൊച്ചു കള്ളാ; അങ്ങനെയിപ്പം അറിയണ്ടാ... നന്ദിയോടെ

Bindhu Unny February 5, 2009 at 9:10 PM  

ഫോട്ടോയും അടിക്കുറിപ്പ് കവിതയും കൊള്ളാം.
ഭാര്യ ബ്ലോഗ് കാണാറില്ലേ? :‌‌-)

കാന്താരിക്കുട്ടി February 5, 2009 at 9:15 PM  

അയ്യയ്യോ ! ഞാൻ ഈ പോസ്റ്റ് കണ്ടില്ലാരുന്നു.ഈ പാതയോരം എവിടെയാ ഹരീഷ്.എത്ര മനോഹരമാ ഈ സ്ഥലം.അടിക്കുറിപ്പും അതിമനോഹരം ! സ്വന്തം വരികളാണോ ?നന്നായിട്ടുണ്ട് കേട്ടോ

രണ്‍ജിത് ചെമ്മാട്. February 5, 2009 at 9:29 PM  

നല്ല പോട്ടം....

ഹരീഷ് തൊടുപുഴ February 5, 2009 at 10:31 PM  

ശ്രീക്കുട്ടാ: നന്ദി..

ബിന്ദുച്ചേച്ചി: നന്ദി..

മാറുന്ന മലയാളി: ഇത് കുമരകത്തിനുള്ള റോഡിനിടയിലാണേ; നന്ദിയോടെ..

എഴുത്തുകാരിചേച്ചി: പോകില്ലാട്ടോ; ചുമ്മാ എഴുതിയതല്ലേ... നന്ദിയോടെ

ഹരീഷ് തൊടുപുഴ February 5, 2009 at 10:37 PM  

പകല്‍കിനാവന്‍: നന്ദി..

ശ്രീ‍ഇടമണ്‍: നന്ദി..

പൈങ്ങോടന്‍ജി: ‘ടോണ്‍ മാപ്പിങ്ങ്’ അതെന്താ സംഭവം?
ഞാന്‍ ഇതിന്റെ ഷാര്‍പ്പ്നെസ്സ് ഇത്തിരി കൂട്ടിയിരുന്നു..നന്ദിയോടെ

ശിവാ: നന്ദി..

അനിരുദ്ധ്: ഹ ഹാ!! അതു കൊള്ളാം.... നന്ദിയോടെ

ഹരീഷ് തൊടുപുഴ February 5, 2009 at 10:41 PM  

ബിന്ദു ഉണ്ണീ: അവള്‍ കാണാറില്ലാട്ടോ; ഇതു കണ്ടാലെന്റെ ആപ്പീസ്സു പൂട്ടും!!!
നന്ദിയോടെ...

കാന്താരികുട്ടി: പാതയോരം കുമരകത്താണേ;
കുറച്ച് സാഹിത്യം എഴുതി നോക്കിയതാ, ബോറായില്ലാലോ അല്ലേ... നന്ദിയോടെ

രണ്‍ജിത്: നന്ദീണ്ട് ട്ടോ...

ചാണക്യന്‍ February 6, 2009 at 12:11 AM  

കൂട് കൂട്ടി കൂടെ കൂട്ടിക്കോ:)

അപ്പു February 6, 2009 at 12:23 AM  

കൊള്ളാം ഹരീഷ്

Thaikaden February 6, 2009 at 1:07 AM  

Varikal kootuthal nannayi.

ഹരീഷ് തൊടുപുഴ February 6, 2009 at 7:20 AM  

ചാണക്യജി: അതു വേണോ... നന്ദിയോടെ

അപ്പുവേട്ടാ: നന്ദി..

തൈകേടന്‍: നന്ദി..

പ്രയാസി February 6, 2009 at 4:24 PM  

hooooooooo

എന്തൊരു തണുത്ത കാറ്റ്

നന്നായി :)

Hrishi September 26, 2009 at 11:39 PM  

എനിക്കും ഫോട്ടോഗ്രഫി പഠിക്കണം....
നന്നായിട്ടുണ്ട് ഹരീഷേട്ടാ..

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP