തൊടുപുഴ മീറ്റിന്റെ ആരവങ്ങളിലേക്ക് സ്വാഗതം..
ഏകദേശം 56 പേരോളം പ്രസ്തുത മീറ്റിനു സംബന്ധിക്കാമെന്ന് ഇതുവരെ വാഗ്ദാനം നല്‍കിയിട്ടുണ്ട്..
ഇനിയും കൂടുതല്‍ ബ്ലോഗേര്‍സിനെ പ്രതീക്ഷിക്കുന്നുമുണ്ട്..
തൊടുപുഴക്കു എത്തിച്ചേരുവാനുള്ള സ്കെച്ച് താഴെ കൊടുത്തിട്ടുണ്ട്..
വഴിയൊ ഹാളിന്റെയൊ കാര്യത്തിന്‍ മേലുള്ള സംശയനിവാരണം സാധിച്ചു കൊടുക്കുന്നതാണ്..
ടി. ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും പ്രസ്തുത മീറ്റില്‍ സംബന്ധിക്കുവാന്‍ കഴിയാതെ വരുന്ന സാഹചര്യമുള്ള പക്ഷം ജൂലൈ 29നു മുന്‍പായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
ടി.ലിസ്റ്റില്‍ ഉള്ളവരുടെ കൂടേ അവരുടെ ഫാമിലിയോ കൂട്ടുകാരോ മറ്റോ വരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ എണ്ണവും ദയവായി ശ്രദ്ധയില്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..
മുന്‍പ് ഉദ്ദേശിചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഫുഡിന്റെ മെനുവില്‍ മാറ്റം വരുത്തിയതിനാല്‍ ആളൊന്നുക്ക് റെജി.ഫീസ് 200 രുപയായി നിജപ്പെടുത്തിയിരിക്കുന്നു..
കുട്ടികള്‍ക്ക് ടി.ഫിസ് ഉണ്ടായിരിക്കുന്നതല്ലാ..
അപ്പോള്‍ എല്ലാവരേയും തൊടുപുഴയുടെ മണ്ണിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം ചെയ്തു കൊണ്ട്..
ദേവന്‍ : 8547527737
ഹരീഷ് : 9447302370
മീറ്റ്-ജൂലൈ 31സ്റ്റ്
വെന്യൂ-തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍
7 comments:
മെനു എങ്ങനാന്നു പറഞ്ഞില്ല...... :)
ഒരു കാറില്‍ കൊള്ളാവുന്ന ' ബ്ലോഗര്‍ ' മാരുമായി രാവിലെ പത്തിന് എത്തിച്ചേരും....
മെനു..
ഉച്ചക്ക്.. കോഴി ബിരിയാണി തൊടുപുഴ നാസര്‍ക്കാ സ്റ്റൈല്‍..മുന്‍പു നടന്ന തൊടുപുഴ മീറ്റിലെ സെയിം രുചി.. പിന്നെ കസാട്ട പായസമില്ല..
വൈകിട്ട് കാപ്പിക്ക് ചെണ്ടക്കപ്പ പുഴുങ്ങീതും..കാന്താരിച്ചമ്മന്തീം..കട്ടന്‍ കാപ്പീം..
പായസമില്ലെങ്കിൽ ഞാൻ പിണങ്ങി.കഴിയുന്നതും തലേദിവസം തന്നെ എത്തും കേട്ടൊ.
ആ റൂട്ട് മാപ് കൊടുത്തിരിക്കുന്നതില്‍ ഒരു ചെറിയ പിശക് ഉണ്ടെന്നു തോന്നുന്നു. പെരുമ്പാവൂര്‍ , ചാലക്കുടി, തൃശൂര്‍ നേരെ എതിര്‍ ദിശയിലേക്ക് അല്ലെ കാണിക്കേണ്ടത്?
ഹാഷിക്ക്..
വഴി നിശ്ചയമില്ലാത്ത ബ്ലോഗെര്‍മാര്‍ക്കായി ഒരു സഹായം എന്നേ ഉള്ളു..
കാര്യം മനസ്സിലാക്കുക; അത്രെ ഉദ്ദേശിച്ചൂളൂ..
ഹായ് ഹരീഷ്...ഞാന്‍ ഉറപ്പായും വരും.ചെണ്ടക്കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കുറച്ചധികം കരുതിക്കോളൂ. മീറ്റ് നമുക്ക് അടിപൊളിയാക്കണം.
Post a Comment