കാലഹരണപ്പെട്ടവര്‍ !!
കമ്പ്യൂട്ടര്‍ യുഗത്തിന്റെ വരവോടു കൂടി കാലഹരണപെട്ടവരില്‍ ശ്രദ്ധേയമായ ഒന്നാണു ടൈപ്പ് റൈറ്റടുകളും; പഠിപ്പിച്ചിരുന്ന ഇന്‍സ്റ്റിട്ട്യൂട്ടുകളും..!!
എന്നിരുന്നാലും പ്രമുഖരായ പല വ്യക്തികളും ഇന്നും ഡാറ്റകള്‍ ടൈപ്പ് ചെയ്യാനും, പ്രിന്റ് എടുക്കാനും ടൈപ്പ് റൈറ്റെറെ തന്നെ സമീപിക്കുന്നു..
കാരണമെന്തെന്നാല്‍ കമ്പ്യൂട്ടറിനെ അപേക്ഷിച്ച് കോണ്‍ഫിഡെന്റിഷലായി ഡാറ്റകള്‍ സൂക്ഷിക്കാന്‍ ഇവന്‍ തന്നെ മിടുക്കന്‍..
വയറസിനെയോ, ഹാക്കേര്‍സിനെയോ പേടിക്കേണ്ട..
ഒരു കാലത്ത് മെട്രിക്കുലേഷന്‍ കഴിഞ്ഞാല്‍ ഇനിയെന്ത്?
എന്ന ചോദ്യത്തിനുള്ള ഉചിതമായ മറുപടിയായിരുന്നു..
ടൈപ്പ് റൈറ്റിങ്ങ് പഠിക്കുക എന്നത്..
ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ടുകളും..
ഇന്‍സ്റ്റിട്ട്യൂട്ടുകള്‍ കൊണ്ട് ഉപജീവനം നടത്തിയ ഒട്ടേറെ ആളുകള്‍ ഉണ്ടായിരുന്നു ഇവിടെ..
ഇന്നു.. കിട്ടുന്ന ഫീസ് കൊണ്ട്..
ഇന്‍സ്റ്റുട്ട്യൂട്ടിന്റെ ഒരു മാസത്തെ വാടക കൊടുക്കാന്‍ പോലും തികയുന്നില്ല..!!
ഒരു കാലത്ത് ഇന്‍സ്റ്റുട്ട്യൂട്ടുകളില്‍ പഠിക്കന്‍ പോകുക എന്നു പറഞ്ഞാല്‍..
സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനു കൂടി വേണ്ടിയായിരുന്നു..
പഠിപ്പിച്ച ടീച്ചറെ തന്നെ വിവാഹം കഴിച്ചവര്‍ ധാരാളം..!!
ഹൈയെര്‍ എടുത്ത് ഗവെണ്മെന്റ് സെര്‍വീസില്‍ ചേക്കേറുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം..
അതു നടന്നില്ലെങ്കില്‍..
കുറഞ്ഞത് ഒരു ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ടെങ്കിലും തുടങ്ങുക..!!
ഇതാ..
വീണ്ടും..
ഒരു കാലഘട്ടത്തെ മാറ്റി മറിച്ച ‘ടൈപ്പ് റൈറ്ററു’ കള്‍ക്കു മുന്‍പില്‍ പ്രണാമം..!!
20 comments:

ഹൃദ്യമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ ഹരീഷ്... അഭിനന്ദനങ്ങള്‍...
പത്തിൽ തോറ്റു നിന്നിരുന്ന പെണ്ണുങ്ങളുടെ,അല്ലെങ്കിൽ കെട്ടുപ്രായം എത്തിയ കിടാക്കളുടെയും വീട്ടുകാരുടെയും ഒരു തുറുപ്പ് ചീട്ടായിരുന്നു ഇത്തരം ഇൻസ്റ്റിറ്റൂട്ടുകൾ..
മോളെന്തുചെയ്യാണിപ്പോൾ..?
അവളൊ അവൾ ടൈപ്പിനുപോകുന്നുണ്ട്..!
പടം കൊള്ളാം മാഷെ
@ കുഞ്ഞേട്ടാ
പത്തിൽ തോറ്റു നിന്നിരുന്നവരുടെ മാത്രമല്ലാ..
നല്ല മാർക്ക് വാങ്ങി ജയിച്ചിരുന്നവർ പോലും ടൈപ്പ് പഠിക്കാൻ പോയിരുന്നു..
തലമുടിയൊക്കെ നീട്ടി വളർത്തി..
ബെൽബോട്ടം പാന്റ്സുമിട്ട്..
രണ്ടു പോക്കെട്ടുള്ള ഇറുകിപ്പിടിച്ച ഷർട്ട് ഇൻ ചെയ്ത്..
കൈയിൽ മടക്കിപ്പിടിച്ച രണ്ട് നോട്ട് ബുക്കും..
പിന്നെ ലാംബി സ്കൂട്ടെറും..:)
നമ്മുടെ പ്രശസ്തനടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ ആഹ്ലാദവാനായി അൻ7ഉസ്മരിക്കുന്നുണ്ട് ചെമ്പിൽ അദ്ദേഹം പഠിക്കാൻ പോയ ഇൻസ്റ്റിട്ട്യൂട്ടിനേ പറ്റിയും..
പഠിപ്പിച്ച മാഷിനേ പറ്റിയുമൊക്കെ..
പഠിപ്പിച്ച ടീച്ചറെ തന്നെ വിവാഹം കഴിച്ചവര്‍ ധാരാളം..!!
മോനേ ദിനേശാ......
ധാരാളം കാണില്ല, നിങ്ങളേപ്പൊലെ ഒന്നോ രണ്ടോ....
............
ഇൻസ്റ്റിട്യൂട്ട് ഓഫ് കോമേഴ്സ്
ടൈപ്പ് റൈറ്റിംഗ് & ഷോർട്ട് ഹാൻഡ്
തൊടുപുഴ.
ഓർമ്മകളിൽ കാലഹരണപ്പെടാത്തവർ!
എനിച്ചും പോണം ടൈപ്പ് പഠിക്കാന്‍ :) :)
ഒരു കാലത്ത് പത്താം ക്ലാസ്സും ഷോർട്ട് ഹാൻഡും ടൈപ്പ് റൈറ്റിംഗും പഠിച്ചാൽ പിന്നെ കല്യാണപ്രായമായീന്ന് വീട്ടുകാർ തീരുമാനിക്കുമായിരുന്നു.ഇപ്പോൾ ഈ ടൈപ്പ് റൈറ്റർ കാണാനുണ്ടോ ?
ഇത് ഒരു സിംബലാണ്, തലക്കെട്ട് സൂചിപ്പിക്കുന്നപോലെ കാലഹരണപ്പെട്ടവരുടെ സിംബല്‍.
പത്തില്‍ തോറ്റാല്‍ 80-കളീല്‍
തയ്യല്‍........
90-ല് ടൈപ്പ് റൈറ്റര്‍
2000-ല് കമ്പ്യൂട്ടര്‍.......
ഈ കുന്ത്രാണ്ടം പഠിക്കാന്‍ ഒരാഴ്ച ശ്രമിച്ചിട്ട്, ഈ പനി എനിക്ക് പറ്റിയതല്ല എന്ന്മതിയാക്കിപ്പോന്നതാ. :)
>>>പഠിപ്പിച്ച ടീച്ചറെ തന്നെ വിവാഹം കഴിച്ചവര്‍ ധാരാളം<<<
ആ ടീച്ചര്‍രുടെ മക്കള്‍ ഇപ്പോ ഏത് കമ്പ്യൂട്ടെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടീച്ചറാ...??, ചുമ്മാ ചോദിച്ചതാ ചുമ്മാ, സത്യം :)
typist ആയ ഞാനും കൂടുന്നു ഹരീഷേ പ്രണാമം അര്‍പ്പിക്കാന്‍.
ഒരു കാലത്ത് മെട്രിക്കുലേഷന്‍ കഴിഞ്ഞാല്‍ ഇനിയെന്ത്?
എന്ന ചോദ്യത്തിനുള്ള ഉചിതമായ മറുപടിയായിരുന്നു..
ടൈപ്പ് റൈറ്റിങ്ങ് പഠിക്കുക എന്നത്.
സത്യം എന്നാലും കാലത്തിനൊത്ത് കോലവും മാറാ
ശരിയാണു് ഹരീഷ്... ശാസ്ത്രപുരോഗതി പലതിനേയും ഈ പരുവത്തിലാക്കി.. നമ്മുടെ ഫിലിം ക്യാമറയ്ക്കും താമസിക്കാതെ ഇതേ ഗതിവരും..!
"asdfgf lkjhj" ഇതാണ് ടൈപ്പ് റൈറ്റിങ്ങിന്‍റെ ഹരിശ്രീ. ജസ്റ്റ് ഇത്രേം കൊട്ടാന്‍ പഠിച്ചാലുടന്‍ I love you എന്നടിച്ച് തുടങ്ങാം. പാര്‍ട്ട് ടൈമായി ടൈപ്പ് പഠിക്കുന്ന ലോലാപ്പികളാണ് റഗുലര്‍ കോളേജിലെ പ്രിന്‍റഡ് പ്രണയലേഖനങ്ങളുടെ മൊത്തവിതരണക്കാര്‍ :)
ഹരീഷേ
ഒത്തിരി പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു ഈ റ്റൈപ് റൈട്ടറും വാക്കുകളും.
അതൊരു കാലം.
asdfgf;lkjhj asdfgf'lkjhj asdfgf;lkjhj asdfgf;lkjhj
ഒക്കെ മറന്നു പോയിരിക്കണൂ,,,,ഓർമ്മപ്പെടുത്തലുകൾ ആനന്ദം തരുന്നു
നല്ല ഫോട്ടോ.എത്ര കൈകള്‍ ആ യന്ത്രത്തിന്റെ ലിവരില്‍ കൂടി കടന്നുപോയിരിക്കും, അവരൊക്കെ ഇപ്പോള്‍ എവിടെയൊക്കെ ആയിരിക്കും.
ഈ ഓര്‍മ്മപെടുതലിനു നന്ദി !
ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച ...അകാലത്തില്‍ വിട്ടുപിരിഞ്ഞ ഞങ്ങളുടെ പ്രിയ "മാഷിനെ" ഒന്നുകൂടി ഓര്‍ക്കാന്‍ ഈ ചിത്രം കാരണമായി ഹരീഷ്!
സ്നേഹപൂര്‍വ്വം
വില്ലജ്മാന്‍
Post a Comment