ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
കലിയുഗത്തില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണു ശ്രീമദ് ഭാഗവത സപ്താഹയജ്ഞം..
ഭാഗവത സപ്താഹയജ്ഞം ശ്രവിക്കുന്നതു മൂലം പാപമോചനം, മന:ശാന്തി, സത്ബുദ്ധി എന്നിവ ലഭിക്കുമെന്നു മഹത്തുക്കള്‍ ഉദ്ഘോഷിക്കുന്നു..
കലികാലത്തില്‍ നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന പലതരത്തിലുള്ള ദുഷ്കര്‍മ്മങ്ങളില്‍ നിന്നും വിരാമം ലഭിക്കുന്നതിനും, ഈശ്വര ചിന്തയ്ക്കു ഏകാഗ്രത ലഭിക്കുന്നതിനും, നമ്മെ അലട്ടികൊണ്ടിരിക്കുന്ന മനോവിഷമങ്ങള്‍ക്ക് ശാന്തി ലഭിക്കുന്നതിനും ഭഗവത സപ്താഹം ശ്രവിക്കുന്നതു വിശേഷമാണ്..
24 comments:
ഹരീഷേ, നല്ലൊരു വാർത്താ ചിത്രം. ആ സ്റ്റേജിനു പിന്നിൽ കെട്ടിയിരിക്കുന്ന നീലപ്ലാസ്റ്റിക് കർട്ടൻ ആണോ -അതിന്റെ എഫക്റ്റ് നീലിമ ഈ ഫോട്ടോയിൽ കാണാനുണ്ട്.
നല്ല ചിത്രം
നല്ല അറിവും
അപ്പുവേട്ടാ..
നീല കര്‍ട്ടനും അതിനു പിറകില്‍ നീല ടാര്‍പോളിനും..
ആ ചെറിയ ട്രൈപോഡില്‍ എടുത്തതാണിത്..
ഷട്ടെര്‍ 10 ഓ 15 ഓ ആണെന്നു തോന്നുന്നു..
നന്ദിയോടെ..
നൌഷാദ്: നന്ദി..
മികച്ച ഒരു ചിത്രം. ഹരീ..ഭഗവ്ത് സാമീപ്യം എന്തുകൊണ്ടും നല്ല മരുന്നാണ്
good one
നല്ലൊരു ചിത്രം.
മുന്‍ നിരയിലിരുന്ന സപ്താഹം കേള്‍ക്കുന്ന പോലൊരു തോന്നല്‍..
ഹരീഷ്... നല്ല ചിത്രം... ഇങ്ങനെയൊക്കെ കാണുമ്പോളാണ് ഇവിടെയുള്ളവരൊക്കെ ഈ കാര്യങ്ങളൊക്കെ ഓർമിക്കുന്നത്...
ശ്രീകൃഷ്ണ പ്രതിമകള്‍ ആ വാര്‍ഡിലേത് മുഴുവനുമുണ്ടല്ലോ ഹരീഷേ.
നല്ല ചിത്രം :)
ഇത്തരം വാർത്ത പ്രാധാന്യമുള്ള നല്ല ചിത്രങ്ങൾക്ക് സ്വാഗതം
ഫോട്ടൊയെക്കാളും വരികളിലാണ് കണ്ണുകൾ ഉടക്കുന്നത് ഹരീഷ് ഭായ്..!
ഭാഗവത സപ്താഹയജ്ഞം എന്തെന്നും എന്തിനെന്നും ഒരു ചെറിയ കുറിപ്പ് ഇട്ടത് കൂടുതല്‍ നന്നായി
nalla oruchithram hareesh..
ആ മഞ്ഞ മുണ്ടുടുത്ത ആളെന്താടോ ഹരീഷേ ഇത്ര ആഭാസകരമായിരിക്കുന്നേ?ഒന്നുമില്ലേലും ഇതൊരു സപ്താഹമല്ലേ??
സപ്താഹിച്ചോ സപ്താഹിച്ചോ
ങേ.. ഈ പോലീസ് പറഞ്ഞതില്‍ ചില്ലറകാര്യമുണ്ടല്ലോ... അദ്ദേഹം മഞ്ഞമുണ്ടാണോ ഉടുത്തിരിക്കുന്നത്. മുണ്ട് ശരിയാക്കി ഇട്ടതിനു ശേഷം ഫോട്ടോയെടൂത്താല്‍ മതിയായിരുന്നല്ലോ ഹരീഷേ... :-)
ഹഹ..ഈ പോലീസിന്റെയൊരു കണ്ടത്തെൽ
പ്പുമാഷെ..
മറ്റു രണ്ടുപേരുടെയും മുമ്പിലിരിക്കുന്ന ചുവന്ന തുണികൊണ്ട് മറച്ച പീഢം പോലെ മഞ്ഞത്തുണികൊണ്ട് ഒരു പീഢത്തെ മറച്ചിരിക്കുന്നു. നിർഭാഗ്യവശാൽ ആളുടെ ഷെയിപ്പും മഞ്ഞത്തുണിയുടെ സ്ഥാനവും ഒത്തുവന്നതിനാലാണ് കാണുന്നവർക്ക് അങ്ങിനെയൊരു പ്രതീതി ജനിപ്പിക്കുന്നത്. ഇനി ഹരീഷ് പറയുന്നത് ആ മഞ്ഞത്തുണി അദ്ദേഹത്തിന്റെ ഉടുത്തിരിക്കുന്ന മുണ്ടാണെന്ന് പറഞ്ഞാൽ..ഞാൻ ഈ ദുനിയാവും വിട്ട് ഓടീട്ടൊ...
ഹരീഷ് - ഭാഗവത സപ്താഹത്തിനെ പറ്റിയുള്ള അറിവുകള്‍ക്ക് നന്ദി
നീല ടാര്‍പോളിന്‍ - ക്യാമറയുടെ വൈറ്റ് ബാലന്‍സിങ്ങിനെ പറ്റിക്കുന്ന പ്രധാന വില്ലന്‍ തന്നെ.
എന്റെ അഭിപ്രായത്തില്‍ ഒരു പക്ഷേ നേരെ മുന്നില്‍ നിന്നു തന്നെ ഇതു ഷൂട്ട് ചെയ്യാതെ ഒരല്പ്പം വലത്തേക്ക് മാറി നിന്നിരുന്നെങ്കില്‍ ഇടതു വശത്തുള്ള മൈക്കിന്റെ സ്റ്റാന്റ് ക്രിഷ്ണനെ മറക്കുന്നതും, ആ വലിയ നിലവിളക്ക് ശ്രധ കൊണ്ടുപോകുന്നതും,ആ പോലീസ് പറഞ്ഞ കാര്യവും (ആ പോലീസിന്റെ ഒരു കണ്ണേ!!)ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു.
റ്റോംസ്
പുണ്യാളന്‍
റോസ്
ജിമ്മി
ബിനോയ്
കലാവല്ലഭന്‍
കുഞ്ഞേട്ടാ
ശ്രീ
മിക്കി
പോലീസ്
നാടകക്കാരന്‍
പ്രശാന്ത്
ഏവര്‍ക്കും നന്ദി..
@ പോലീസ്..
കൊള്ളാം..
നല്ല കണ്ടുപിടുത്തം..
കീപ് ഇറ്റ് അപ്..:)
പ്രശാന്ത് പറഞ്ഞതുപോലെ വലതുവശത്തു നിന്നും കമ്പോസ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു.
ശ്രീവത്സഗോവിന്ദനാമസങ്കീര്‍ത്തനം.....
ചിത്രം നന്നായീട്ടോ ഹരീഷേട്ടാ...!!
അവിടെ ഇപ്പോള്‍ സപ്താഹം നടക്കുന്നുണ്ടല്ലേ, ഇവിടേയുമുണ്ട്, മേയ് മാസത്തില്‍.
മഞ്ഞമുണ്ടുകാരന്റെ ആഭാസം നര്‍മ്മഭാവനയോടെ കണ്ടെത്തിയ പോലീസ് ഗോളടിച്ചിരിക്കുന്നു. യേമാന് അഭിനന്ദനങ്ങള്‍ !!!! ഹരീഷേ ഒന്നു സപ്താഹിച്ചാല്‍ കൊള്ളാം. റേറ്റെങ്ങണെ ? കുട്ടിക്കാലത്തു കുറച്ചു തുമ്പികളെ കൊന്നിരുന്നു.
Post a Comment