Wednesday, August 20, 2008

കുഴിയാന

മണ്ണപ്പം ചുട്ട് കണ്ണാരം പൊത്തി കളിച്ചുനടന്ന കാലം.... കുട്ടിത്തടിയെടുത്ത് അച്ഛനുമമ്മയും കളിച്ചു നടന്ന ആ പഴയ ബാല്യകാലം.... കാടും മേടും വിറപ്പിച്ച് ആര്‍ത്തട്ടഹസിച്ചു നടന്ന ആ പഴയ കുട്ടിക്കാലം.... പറമ്പായ പറമ്പെല്ലാം തെണ്ടി നടന്ന് ഉടമസ്തരുടെ കണ്ണും വെട്ടിച്ച് പറങ്കിമാവില്‍ കല്ലെറിഞ്ഞ് മാങ്ങാവീഴ്ത്തി തിന്നു, ചൊനയും പറ്റി മുഖവും പൊള്ളിച്ചു നടന്ന ആ പഴയ സുന്ദര കാലം.... സന്ധ്യയ്ക്ക് ഗ്രാമവിശുദ്ധിയുടെ പര്യായമായ പുഴയിലൂടെ മുങ്ങാംകുഴികളിട്ട് സമ്രുദ്ധിയായൊരു കുളി....

ആ ഗതകാലസ്മരണകള്‍ അയവിറക്കാന്‍ ദാ താഴെ ഒരു പടം....
ചെറുപ്പത്തില്‍ എന്തു കൌതുകമായിരുന്നു കുഴിയാനകളെയും, അവയുടെ ആവാസവ്യവസ്ഥകളെയും പറ്റി....
ചെറുപ്പത്തില്‍ കുഴിയാനയെ പിടിച്ച് “എനിക്കൊരു ആനേണ്ടാര്‍ന്ന്” എന്നു വീമ്പു പറയാത്ത ആരെങ്കിലുമുണ്ടോ???




12 comments:

നിലാവ്‌ August 20, 2008 at 1:33 PM  

സാധാരണ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച്‌ കുഴിയാനയുടെ വലുതാക്കിയ ചിത്രങ്ങളെടുക്കാം...ഈ പോസ്റ്റ്‌ ഒന്നു വായിക്കൂ..

http://kidangooraan.blogspot.com/2008/08/blog-post_13.html

ശ്രീ August 20, 2008 at 2:51 PM  

ഹരീഷേട്ടാ...
വളരെ ശരിയാണ്. എനിയ്ക്കും ഉണ്ടായിരുന്നു സ്വന്താമായി ചില (കുഴി)യാനകള്‍...

കുഴിയാനയെ പിടിച്ച് വീമ്പു പറയാത്തവരുണ്ടാകുമോ... എല്ലാം ഓര്‍മ്മിപ്പിച്ചതിനു നന്ദി.
:)

അനില്‍@ബ്ലോഗ് // anil August 20, 2008 at 5:44 PM  

ഹായ് കുജ്ജാന !!
ഇതൊക്കെ കേരളത്തിന്റെ മണ്ണില്‍ ഇപ്പോഴും ഉണ്ടൊ?

ജിജ സുബ്രഹ്മണ്യൻ August 20, 2008 at 9:06 PM  

പറംബിലും തൊടിയിലും കഴിച്ചു കൂട്ടിയ പഴയ ബാല്യ കാല സ്മരണകളില് നിന്നു കുഴിയാനയെ ഒഴിവാക്കാനാകുമോ ? വിരലു കൊണ്ടു തൊട്ടു നോക്കിയാല് പിന്നോട്ട് നടക്കുന്ന കുഴിയാന.മണലില് കുഞ്ഞു കുഞ്ഞു കുഴികള് കുത്തുന്നതു കാണാന് എന്തൊരു ച്ന്തമാണു.ഉറുമ്പിനെ നൂലില് കെട്ടി ഇരയായി ഇട്ടു കൊടുത്തു കുഴിയാനയെ പിടിച്ചിരുന്ന ഒരു പഴയ കാലം ഉണ്ടായിരുന്നു. ആ ഓര്‍മകളിലേക്ക് ഒരു മടക്ക യാത്ര .നല്ല പോസ്റ്റ്

പ്രിയ ഉണ്ണികൃഷ്ണന്‍ August 21, 2008 at 7:42 AM  

കുറെ കുഴിയാനേ പിടിച്ചിട്ടുണ്ട് ചെറുപ്പത്തില്‍ ...

അന്നൊക്കെ എത്ര ആനകളായിരുന്നു എനിയ്ക്ക്.... :)

നവരുചിയന്‍ August 21, 2008 at 11:35 AM  

ഞാന്‍ കുഴി അനേനെ പിടിച്ചു ഓട്ട മത്സരം നടത്തിയിട്ട് ഉണ്ട് ..... ഇടക്ക് ഇടക്ക് ഈ ആനകള്‍ മുമ്പോട്ടും നടക്കും .......

കുഞ്ഞന്‍ August 21, 2008 at 7:45 PM  

ഹരീഷ് ഭായി..

ആ മുകിള്‍ക്കുറിപ്പ് നന്നായി..അതു വായിക്കുമ്പോള്‍ ഒരു ബാല്യം ഓടിവരും..!

എനിക്കും ഒരാനയുണ്ടായിരുന്നു..!

ഓ.ടൊ. കാന്താരിസ് വിദ്യ..ആ ഒരു വിദ്യ ഞാന്‍ കണ്ടിട്ടില്ല കേട്ടിട്ടില്ല.

Gopan | ഗോപന്‍ August 22, 2008 at 3:06 AM  

കുഴിയാന...നാടും ബാല്യവും ഇങ്ങോടിയെത്തി :)

ജിജ സുബ്രഹ്മണ്യൻ August 22, 2008 at 6:24 PM  

കുഞ്ഞന്‍ ചേട്ടാ: ചെറുപ്പത്തില്‍ നല്ല ജോനന്‍ ഉറുമ്പിനെ നൂലില്‍ കെട്ടി ഞങ്ങള്‍ കുഴിയാനയുടെ കുഴിയില്‍ ഇറക്കും.അതില്‍ കുഴിയാന കേറിപ്പോരും.. ആനക്കെണിയേ !!ഇതിനെ പിടിച്ചു ഞങ്ങള്‍ നല്ല മണലില്‍ ഇടും.അപ്പോള്‍ കുഴിയാന വട്ടത്തില്‍ കറങ്ങി കുഴിച്ചു കുഴിച്ചു മണലൊക്കെ ചുറ്റുവട്ടത്തേക്ക് തെറിപ്പിച്ചു പോകുന്ന ആ മനോഹര കാഴ്ച്ച.!! കുഴിയാനയെ പറ്റി ഓര്‍ക്കുമ്പോള്‍ അതൊക്കെയാ മനസ്സില്.
പിന്നെ കുഴിയാന എന്നു പറയുന്നതു ഒരു തുമ്പിയുടെ ലാര്‍വ ആണത്രെ ! അതിനെ കുറിച്ച് ആര്‍ക്കേലും അറിയാമോ ?

നരിക്കുന്നൻ August 23, 2008 at 2:41 PM  

അല്പ നേരം ഒരുപാട് ഒരുപാട് പിറകിലേക്ക് പോയി. നന്ദി മാഷേ......

നല്ല ചിത്രങ്ങൾ

smitha adharsh August 23, 2008 at 9:31 PM  

കുഴിയാനയെ ഞാനും പിടിച്ചിട്ടുണ്ട്.പക്ഷെ,കാന്താരി ചേച്ചിടെ പോലെ ഉറുമ്പിനെ കെട്ടിയിട്ടല്ല കേട്ടോ....നൂല്‍ കെട്ടി,ഒരു കുഞ്ഞി ഉണ്ടയാക്കും,എന്നിട്ട് കുഴിയാനയുടെ കുഴിയില്‍ കൊണ്ടു ചെന്നു പതുക്കെ ഇളക്കും.ആപ്പോള്‍,കുഴിയാന ഇര വീണെന്ന് കരുതി ആ നൂലില്‍ കയറി പിടിക്കും...അപ്പൊ,നമ്മള് വലിയ അഹങ്കാരമൊന്നും ഇല്ലാതെ മുകളിലേയ്ക്ക് വലിക്കും.ഉറപ്പായും ആ നൂലില്‍ കുഴിയാന ഇറുക്കി പിടിച്ചിരിക്കും.
അയ്യോ,പറയാന്‍ വിട്ടത്....നല്ല ചിത്രങ്ങള്‍...പഴയ ഓര്‍മകളിലേക്ക് തിരിച്ചു പോയി.
പിന്നേ,കാ‍ന്താരി ചേച്ചി...ഈ കുഴിയാന ഏതോ തുമ്പിയുടെ ലാര്‍വ ആണെന്ന് ഞാനും കേട്ടിട്ടുണ്ട്.വാസ്തവം ആണോ എന്നറിയില്ല കേട്ടോ.

പിരിക്കുട്ടി August 28, 2008 at 12:50 PM  

kuzhiyaana ippolum undakumo?
pandu edukkumaayirunnu...
innippol kuzhiyanaye onnum nokkare illa innu poyi kuzhiyanaye nokkanam..kananam...

ithu pole nool nanachu mannu piratti oru "sundaran" puzhuvine ppidikkarundayirunnu....
ennittu theepeet kkullilakkum...
oro athikramangal athinte kuzhi nalla vattathil aazhathil aayirikkum ariyamo? athine ppatti

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP