Friday, August 22, 2008

ഏറുമാടം

കൂട്ടുകാരെ നിങ്ങള്‍ ഏറുമാടം കണ്ടിട്ടുണ്ടോ? ഇല്ലങ്കില്‍ ദാ... ഇവിടെ താഴെയുണ്ട്
ഇടുക്കി മലമുകളിലെ കാട്ടില്‍ വനംവകുപ്പിന്റേതാണീ ഏറുമാടം. കാട്ടാന ഇറങ്ങുന്ന കാട്ടില്‍ രാത്രി അവയെ നിരീക്ഷിക്കാനാവണം ഇതിന്റെ ഉദ്ദേശം എന്നു തോന്നുന്നു.

15 comments:

Rare Rose August 22, 2008 at 3:21 PM  

ഇരുണ്ട പച്ചപ്പിനുള്ളിലെ ഏറുമാടം ..ഇഷ്ടായീ..:)

കാന്താരിക്കുട്ടി August 22, 2008 at 3:26 PM  

ഇതു ഇടുക്കിയില്‍ തന്നെ ആണോ ഹരീഷേ ? ഇടുക്കി,കട്ടപ്പന,വാഴത്തോപ്പ് ,പൈനാവ് ഒക്കെ എനിക്കറിയാം.പക്ഷേ ഇതു ഞാന്‍ കണ്ടിട്ടില്ല..ഈയിടക്കു ഉണ്ടാക്കിയതാണോ ഇത് ? എന്തായാലും പടം ഉഗ്രന്‍ !!

Sarija N S August 22, 2008 at 3:41 PM  

കാട്ടിലാണല്ലെ ഇപ്പൊ? :)
കാട്ടാന കറങ്ങി നടക്കുന്നത് എന്തിനാ നോക്കുന്നെ?

smitha adharsh August 22, 2008 at 3:59 PM  

ഹായ്..ഇതിഷ്ടപ്പെട്ടു...ഞാനും ഒരിക്കല്‍ ഇതില്‍ കയറിയിട്ടുണ്ടല്ലോ...ഇടുക്കിയിലല്ല,അങ്ങ് പറമ്പികുളത്ത്...അതുപക്ഷേ,കുറച്ചു കൂടി ഹൈടെക് സംഭവം ആയിരുന്നു കേട്ടോ..കോണ്‍ക്രീറ്റ് തൂണില്‍ മരത്തിന്റെ പലക ഒക്കെ അടിച്ച് ഉണ്ടാക്കിയത്..സംഭവം കൊള്ളാം... അന്ന് അത് ഒരുപാടിഷ്ടപ്പെടു...

ബൈജു സുല്‍ത്താന്‍ August 22, 2008 at 4:02 PM  

പടം ഉഗ്രനായി. കൊതിപ്പിച്ചു !

ഭൂമിപുത്രി August 22, 2008 at 4:03 PM  

ഇതിൽക്കേറി ഒരുദിവസം താമസിയ്ക്കാൻ കൊതിതോന്നുന്നു...
പക്ഷെ,പാമ്പും എട്ടുകാലീമൊക്കെ കൂട്ടിനുവരുമോന്നൊരു പേടിയുമില്ലാതില്ല.

അനില്‍@ബ്ലോഗ് August 22, 2008 at 9:24 PM  

ഓ, ക്യാമറയും തൂക്കി കാട്ടിലെത്തിയോ. പുലിയുടെ പിറകെ പായല്ലെ , വെവെരം അറിയും, ഏറുമാടമൊന്നും പുള്ളിക്കു പ്രശ്നമല്ല.

ശിവ August 22, 2008 at 10:30 PM  

ഇതില്‍ താമസിക്കാന്‍ എന്തു രസമായിരിക്കും അല്ലേ....നല്ല ചിത്രങ്ങള്‍....

ഗോപക്‌ യു ആര്‍ August 22, 2008 at 10:36 PM  

harish kayari nokkiyo?

'മുല്ലപ്പൂവ് August 22, 2008 at 10:41 PM  

:)

ഹരീഷ് തൊടുപുഴ August 23, 2008 at 7:13 AM  

റോസ്: നന്ദി..

കാന്താരിക്കുട്ടി: ഞാനും അഞ്ചുവര്‍ഷത്തിനുശേഷമായിരുന്നു കഴിഞ്ഞദിവസം ഇടുക്കിയിലേയ്ക്കു പോയിരുന്നത്. ഞാനും ആദ്യമായിട്ടണിത് കാണുന്നത്. ഇടുക്കിക്കും, ചെറുതോണിക്കും ഇടയിലുള്ള കൂടുതല്‍ കാടുള്ള സ്ഥലം വരില്ലേ; അവിടെ റോഡ് സൈഡില്‍ തന്നെയാണിത്. നന്ദി

സരിജ: ചെറുതോണിയില്‍ നിന്നും ഇടുക്കി പോകുന്നവഴിക്ക് കുറെ ദൂരം കാടു മാത്രമാണ്. ഈ കാട്ടിലൂടെ ഉള്ള റോഡിലൂടെയാണ് യാത്ര. ഈ സ്ഥലത്ത് കാട്ടാന ഇറങ്ങ്ങുന്ന സ്ഥലമാണ്. പോകുന്ന വഴിക്കുതന്നെ ആനച്ചാലുകള്‍ കാണാം. പകല്‍ വരെ റോഡില്‍ ഇറങ്ങിനില്‍ക്കാറുണ്ട്. വൈകുന്നേരം ആറ് മണികഴിഞ്ഞാല്‍ യാത്ര സാ‍ദ്ധ്യമല്ല, കാരണം ഇവ കൂട്ടം കൂട്ടമായി ഇറങ്ങാന്‍ തുടങ്ങും. നന്ദി

സ്മിത: ഇത് ഒറിജിനല്‍ ആണ്ട്ടോ...നന്ദി

ബൈജു: എന്റെ ആത്യന്തികമായ ആത്മാഭിലാ‍ഷം തന്നെ നിങ്ങളെയോക്കെ കൊതിപ്പിക്കുക എന്നതു തന്നെ. നന്ദി

ഭൂമിപുത്രി: രക്തദാഹികളായ കുള അട്ടയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പിന്നെ അതില്‍ കയറിയാല്‍കൊള്ളാംന്നെനിക്കുമുണ്ടായിരുന്നു. വനം വകുപ്പ് പൊക്കിയാ‍ലോ എന്നു കരുതിയാ... നന്ദി

അനില്‍: ഇവിടെ പുലിയില്ല; കാട്ടാന മാത്രമേ ഉള്ളൂ. അവയുടെ കൈയില്‍ കിട്ടിയായിരുന്നെങ്കില്‍ ഇന്നീ പോസ്റ്റിടാന്‍ ഞാനുണ്ടാവില്ലായിരുന്നു... നന്ദി

ശിവ: നല്ല രസമായിരിക്കും...നന്ദി

ഗോപക്: ഇല്ല ചേട്ടാ; പേടിച്ചുവിറച്ചാണീ ഫോട്ടോ എടുത്തതുതന്നെ. കാരണം പലതും പ്രോഹിബിറ്റെഡ് ആണ്. പെട്ടന്ന് പടമെട്ത്തു പോരുകയായിരുന്നു..നന്ദി

മുല്ലപ്പൂവ്: നന്ദി ട്ടോ...

നരിക്കുന്നൻ August 23, 2008 at 2:38 PM  

ഉഗ്രൻ. ഇതിന്റെ അകം കിട്ടിയില്ലേ?

mmrwrites August 24, 2008 at 10:55 PM  

നല്ല പടങ്ങള്‍..

പിരിക്കുട്ടി August 28, 2008 at 12:46 PM  

athilonnu kayarikkodarunno?

enikku keran thonneettu vayya njaan oru maram keri ane...

Satheesh Haripad September 22, 2008 at 4:23 PM  

കൊള്ളാം ഹരീഷേട്ടാ..
ഏറുമാടത്തില്‍ കിടന്നുറങ്ങാന്‍ നല്ല രസമായിരിക്കും.( കൂര്‍‌ക്കം വലി കേട്ട് ആന വന്ന് മരം കുലുക്കിയില്ലെങ്കില്‍..) :)

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP