അപ് ഏലാ...
ബാല്യത്തിലും, ഈ മദ്ധ്യവയസ്സിലും
കണ്‍കുളിര്‍ക്കെ നിന്നുകാണുന്ന ദൃശ്യം...
ആന തടിപിടിക്കുന്നതോ, ലോറിയിലേക്ക് തടി ലോഡടിക്കുന്നതോ
ഒരു നിമിഷം ശ്രദ്ധിക്കാത്ത മലയാളികള്‍ ഉണ്ടാകുമൊ?
ലോഡിങ്ങ് തൊഴിലാളികളുടെ സംഗീതാത്മകമായ
‘അപ് ഏലാ’ വിളികള്‍ അന്തരീക്ഷത്തില്‍ ഉയരുമ്പോള്‍
ഒരിക്കലെങ്കിലും നമ്മളും മനസ്സിലെങ്കിലും താളം പിടിച്ചിട്ടില്ലേ!!!
16 comments:
ഓഹ് !!
തലക്കെട്ട് കണ്ട് എന്താന്നു വിചാരിച്ചു.
തടികയറ്റുന്നത് സ്ഥിരമായി നോക്കിനില്‍ക്കറുണ്ട് ഞാന്‍, ഒരു കലയാണത്.
ഐലസ്സാ :)
അതിനൊപ്പിച്ചവര് പറയുന്ന വരികളും കൂടെ ഐലസ്സയും.
ആ ചേട്ടന്മാരെ പടത്തിനു പോസ് ചെയ്പ്പിച്ചതാണോ ഹരിഷേ?സാധാരണ വെള്ളമുണ്ടില്‍ തടിയില്‍ കൈവക്കാറില്ല ;)
ആ സീന് മാത്രമല്ല ഈ ഫോട്ടോയും സൂപ്പര്‍ :)
പ്രിയ ചോദിച്ച സംശ്യം എനിക്കും ഉണ്ട് ട്ടോ.വെള്ള മുണ്ടുടുത്തോണ്ട് തടി കയറ്റാൻ ആരും വരാറില്ല.ഇതാണോ ഹരീഷിന്റെ വീട്ടിലോട്ടുള്ള വഴി ?
പോരട്ടങ്ങനെ പോരട്ടെ............
നല്ല ചിത്രം
വെള്ളമുണ്ടാനെലും വെള്ളം(Hot) കിട്ടിയാല്‍ ആരും ഒരു കൈ വെക്കും
അനില്‍ജി: സത്യായിട്ടും അത് ഒരു കല തന്നെയാണ്; ഞാനും നോക്കി നില്‍ക്കാറുണ്ട്.... നന്ദിയോടെ
പ്രിയ: ആരെങ്കിലും ഈ സംശയം ചോദിക്കുമ്പോള്‍ പറയാം എന്നു വിചാരിച്ചിരിക്കുകയായിരുന്നു.
ഞാനും, എന്റെ സ്റ്റാഫുകളും കൂടി മൂലമറ്റം വഴി വാഗമണ്ണിലേക്കു പോകുമ്പോള്‍ കണ്ട കാഴ്ചയാണിത്. റോഡിനു വീതി കുറവായതിനാല്‍ ഞങ്ങളുടെ കാറിനു കടന്നുപോകാന്‍ ഇടമില്ലായിരുന്നു.
അപ്പോള്‍ എന്റെ കൂടെയുള്ള രണ്ടു പേര്‍ കൂടി ആ തടിയില്‍ കൈ വച്ചു. കയര്‍ പിടിച്ചിരിക്കുന്ന വെള്ളമുണ്ടുടുത്ത ചേട്ടന്‍ തടിമുതലാളിയാണ്. ബാക്കി രണ്ടു പേര്‍ എന്റെ കൂടെയുള്ളവരായിരുന്നു. അവരുടെ മറുവശത്ത് ശരിയായ തടിപ്പണിക്കാര്‍ ഉണ്ട്. ഫോട്ടോയില്‍ അവര്‍ അത്രയ്ക്ക് ദൃശ്യമായിട്ടില്ല.
അതായത് ഞങ്ങള്‍കൂടി അവരെ ഒന്നു സഹായിച്ചു എന്നര്‍ത്ഥം... നന്ദിയോടെ
കാന്താരിചേച്ചി: ഇതല്ലാട്ടോ എന്റെ വീട്ടിലോട്ടുള്ള വഴി. ഇത് മൂലമറ്റം വഴി വാഗമണ്ണിലേക്കുള്ള റോഡാണ്. ഇതുവഴി പോയാല്‍ ഞങ്ങള്‍ക്ക് തൊടുപുഴയില്‍ നിന്നും 40 കി.മി. മാത്രമേ ഉള്ളൂ!!
നന്ദിയോടെ...
മാറുന്ന മലയാളി: നന്ദീയോടെ..
e-പണ്ഡിതന്‍: എല്ലാരും നല്ല പച്ചയായിരുന്നൂ ട്ടോ!!!
നന്ദിയോടെ...
ചിത്രത്തിന് നല്ല ക്ലാരിറ്റി.
ആ ഡാന്‍സിങ്ങ് ഗേള്‍ എന്ന ഓര്‍ക്കിഡിന്റെ ചിത്രവും അതിമനോഹരം.
എലോ .. ഏലയ്യാ.. കൊള്ളാം
ഫോട്ടോകള്‍ നന്നാവുന്നു. നാടിന്‍റെ ഓര്‍മ ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍
ഓര്‍മ്മയിലെവിടെയോ കൊഴിഞ്ഞു പോയ ഒരു കാഴ്ച!!! നന്ദി, പുനരവതരിപ്പിച്ചതിന്
ഈ കാഴ്ച ഏറെ സുന്ദരം....
ഞാനും,തലക്കെട്ട് കണ്ടപ്പോള്‍..ഇതെന്താ എന്ന് വിചാരിച്ചു..വന്നപ്പോഴല്ലേ കണ്ടത്..നല്ല അസ്സല്‍ ചിത്രം..
ഇങ്ങനെ ഒന്നു കണ്ടിട്ട് എത്ര നാളായി?നന്ദി,കാണിച്ചു തന്നതിന്.
പടംസ് കിടു..
സേഫ്റ്റി തീരെ ഇല്ല..:)
അപ് ഏലാ ഏലസ്സാ..ഒത്തു പിടിച്ചാ തടിയും പോരും
കൊള്ളാം ചിത്രം
മനോഹരമായ ചിത്രം, ഇതുമാത്രമല്ല എല്ലാം.
ELESSA KOLLAAM...
Post a Comment