ഏകാന്തതയില്‍..
ഏകാന്തത; അയാളെ ചൂഴ്ന്നു തിന്നുവാന്‍ തുടങ്ങിയിരുന്നു..
മനസ്സില്‍; വ്യക്തമായ ദിശയില്‍ സഞ്ചരിച്ചിരുന്ന ചിന്തകള്‍ ക്രമേണ അവ്യക്തതയിലേക്ക് ചുവടുതെറ്റുന്നതയാള് അറിഞ്ഞു..
ജന്നല്പ്പടിയ്ക്കുള്ളിലൂടെ പ്രത്യേക താളക്രമത്തോടെ അലിഞ്ഞുവന്നിരുന്ന ചീവീടുകളുടെ കരച്ചില്; നേര്‍ത്ത് നേര്‍ത്തു, പിന്നീടവ കനത്തു വരുമ്പോള്‍ അകാരണമായ ഒരു ഭീതി അയാളെ ഗ്രസിക്കാന്‍ തുടങ്ങിയിരുന്നു..
ഇരുട്ടും വെളിച്ചവും കൂടിച്ചേര്‍ന്ന് അജ്ഞാതമായ ഒരു ലോകത്തേക്ക് അയാളെ പറിച്ചു നട്ടുകൊണ്ടിരുന്നു..
