Monday, February 23, 2009

ശിവായ്ക്കും സരിജയ്ക്കും ആശംസകള്‍ നേരൂ..

ചിന്നഹള്ളിക്കാരന്റെ തണുത്ത രാത്രികളിലേക്ക്..
മഞ്ഞുകാലവുമായി അവള്‍ കടന്നുവരികയാണ്..
വേനല്‍ച്ചൂടില്‍ ഉരുകിയ മണ്ണില്‍..
ഈറന്റെ നോവറിയിക്കാന്‍...
ഒരു ഞെട്ടില്‍ വിരിഞ്ഞ..
രണ്ടു സുന്ദരപുഷ്പങ്ങളകാന്‍..
2009 ഫെബ്രുവരി 28, ശനിയാഴ്ച ഹരിപ്പാട്, വെട്ടുവേനി ശ്രീ തലത്തോട്ട മഹാദേവക്ഷേത്രത്തില്‍ വച്ച് രാവിലെ 11।20 നും 12 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ശിവായും, സരിജയും തമ്മില്‍ വിവാഹിതരാകുന്നു..
മനം കവരുന്ന എഴുത്തിലൂടെ
ബൂലോകത്തെ വിസ്മയിപ്പിച്ച
ഇവര്‍ രണ്ടു പേര്‍ക്കും
എന്റെ ഹൃദയംഗമമായ
ആശംസകള്‍ നേരുന്നു...

Friday, February 20, 2009

പ്രകൃതിയുടെ ഒരോരോ തമാശകള്‍...

അപൂര്‍വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണിത്..
എന്താണെന്നല്ലേ;
കൈതച്ചക്കയുടെ ഉച്ചിയില്‍നിന്നും ഒരു മുളയേ സാധാരണ വരാറുള്ളൂ..
ഇതു നോക്കൂ; ഒന്നിലേറെ മുളകള്‍..
മൊത്തത്തില്‍ മുളകള്‍ മയം!!

Tuesday, February 17, 2009

തെരുവും, വിളക്കും..

പ്രഭാതം മുതല്‍, പകലന്തിയോളം
ഈ വിളക്ക് തെരുവിന്റെ ഓരത്തായി
പമ്മിനില്‍ക്കും..
അന്തിമയങ്ങുമ്പോള്‍, ഈ തെരുവ് വിളക്ക്
അതിന്റെ കര്‍ത്തവ്യങ്ങളില്‍ നിരതനാകും..
പുലരും വരെ മാലോകര്‍ക്കായി
വര്‍ണ്ണപ്രപഞ്ചം ഒരുക്കിക്കൊണ്ട്..

Sunday, February 15, 2009

ഭാവം...

നവരസങ്ങളിലെ ഒരു ഭാവമാണ്
ഒപ്പിയെടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്..
പറയാമോ ഏതാണീ ഭാവമെന്ന് ?
ഇല്ലെങ്കില്‍ ഒരു അടിക്കുറിപ്പെങ്കിലും എഴുതാമോ?

Friday, February 13, 2009

യാത്രാ മദ്ധ്യേ..

ഇന്നലെ ഞങ്ങളുടെ ഇല്ലിക്കല്‍ കല്ലിലേക്കുള്ള യാത്രാമദ്ധ്യേ വഴിതീരുന്നയിടമാണിവിടം.
ഇവിടെ ടാറിട്ട റോഡ് തീരുകയാണ്.
ഇവിടെ ഇന്നും ഏകദേശം അഞ്ചുകിലോമീറ്ററോളം നടക്കുവാനുണ്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞുതന്നത്.
സുപ്രിയ പറഞ്ഞതുപ്രകാരം ഞങ്ങള്‍ മൂലമറ്റം റൂട്ടില്‍ കോളപ്രവരെ വന്നിരുന്നെങ്കിലും, തദ്ദേശവാസികളുടെ ഉപദേശപ്രകാരം ഈരാറ്റുപേട്ട വഴിയ്ക്കുള്ള കളത്തൂകടവില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മങ്കൊമ്പ് വഴിയാണ് തിരഞ്ഞെടുത്തത്.
മങ്കൊമ്പ് കഴിഞ്ഞാല്‍ റോഡ് വീതി കുറഞ്ഞതും, കുത്തനെയുള്ള കയറ്റങ്ങള്‍ നിറഞ്ഞതുമായിരുന്നു.
എങ്കിലും ജനവാസം കുറച്ചെങ്കിലും ഉള്ള പ്രദേശവുമായിരുന്നു.
ഇവിടെ നിന്നും, മണ്ണിട്ടവഴിയില്‍ കയറി കുറച്ചിടെ നടന്നുപോയാല്‍ ഒരു പള്ളി കണാമെന്നും, അവിടെ നിന്ന് വഴിയില്ലെന്നും, പാത കുറേയെങ്കിലും വെട്ടിത്തെളിച്ചുതന്നെ പോകണമെന്നും പറയപ്പെടുന്നു.
സാഹസികമായ ആ യാത്ര പിന്നീടത്തേക്ക് മാറ്റിവെക്കുകയാണ് ചെയ്തത്.
കാരണം; സമയം അപ്പോഴത്തേക്കും ഉച്ചതിരിഞ്ഞ് മൂന്നുമണി കഴിഞ്ഞിരുന്നു.
മല മുകളില്‍ പോയി തിരിച്ചുവരാനുള്ള കാലതാമസം എത്രത്തോളം വേണ്ടിവരുമെന്ന് ഊഹിക്കുന്നതിനുമപ്പുറത്തായിരുന്നു.
രാത്രിയില്‍ വഴിതെറ്റിപ്പോയാല്‍....
പക്ഷേ, അത്യന്തികം സാഹസികമായ ഈ ട്രെക്കിങ്ങ് അടുത്ത ദിവസം തന്നെ ഉണ്ടാകും..
മുകളിലെത്തി ഞങ്ങള്‍ വെന്നിക്കൊടി പാറിക്കും..


യാത്രയില്‍, മലയുടെ ഉച്ചിയില്‍ കണ്ട ദൃശ്യമാണിത്.
ഇതായിരിക്കണം ‘ഇല്ലിക്കല്‍ കല്ല് ‘ എന്നുദ്ദേശിക്കുന്നു।
മലയിലോട്ട് കയറുമ്പോഴും, ഇറങ്ങുമ്പോഴും വഴി അന്വോഷിച്ച തദ്ദേശവാസികള്‍ ഒരല്പം സംശയദൃഷ്ടിയോടു കൂടിയാണ് ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നത്.
കാരണം ഭീകരപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ജില്ലയിലെ പ്രധാന മലകളെയും, കുന്നുകളെയും കേന്ദ്രീകരിച്ചിരിക്കുന്നു.
ഒരിടത്ത് ഞങ്ങളോട് ചോദിക്കുക പോലും ചെയ്യുകയുണ്ടായി..
‘സിമി പ്രവര്‍ത്തകര്‍ ഒന്നും അല്ലല്ലോ അല്ലേ എന്ന്‍!!!‘
നോക്കണേ; നമ്മുടെ നാടിന്റെ ഗതി പോകുന്ന പോക്ക്!!

സുപ്രിയ; കുറച്ചുകൂടി വിശദമായ വിവരങ്ങള്‍ കൂടി എനിക്കു വേണ്ടിയിരിക്കുന്നു.

നാട്ടിലുള്ള പഴമക്കാരോട് അന്വോഷിച്ചാല്‍ അറിയാമായിരിക്കും. കാരണം ഞാന്‍ ഇന്നു വരെ പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും സാഹസികമായ യാത്രയാകാം ഇത് എന്നെനിക്ക് തോന്നുന്നു. നാട്ടുകാരുടെ അത്ഭുതപരമായ നോട്ടം കണ്ടാല്‍ത്തന്നെയറിയാം, അവിടെ അങ്ങനെയൊന്നും ആരും പോകാറില്ലെന്ന്..

നിരക്ഷരന്‍ ചേട്ടനോട്; ചേട്ടന്‍ വരുമ്പോഴേക്കും റൂട്ട് കണ്ടുപിടിച്ച് വെയ്കാന്‍ പോയതാണ്. ഇത് താങ്കള്‍ സഞ്ചരിക്കേണ്ട ഇടം തന്നെയാണെന്നാണെനിക്ക് തോന്നുന്നത്.

Wednesday, February 11, 2009

വെളിച്ചവും, ഇരുട്ടും..

വെളിച്ചം ദു:ഖമാണുണ്ണീ..
തമസ്സല്ലോ സുഖപ്രദം..

Sunday, February 8, 2009

നിഴല്‍

ശോ!!
ഈ നിഴലിന്റെ ഒരു കാര്യമേ...
എവിടെ പോയാലും എന്റെ പുറകേന്ന് മാറണില്ലാലോ...

Friday, February 6, 2009

കോളപ്ര പാലം

ഇതാണ് പ്രസിദ്ധമായ കോളപ്ര പാലം.
തൊടുപുഴയില്‍ നിന്നും മൂലമറ്റത്തിനു പോകുന്ന വഴിയില്‍,
കോളപ്ര ഗ്രാമത്തില്‍ നിന്നും ഇടത്തോട്ടുള്ള ആനക്കയം പോകാനുള്ള വഴിയ്ക്കാണ്
ഈ പാലം സ്ഥിതി ചെയ്യുന്നത്..
ഈ പാലം നിങ്ങളും കണ്ടിട്ടുണ്ട്..
എങ്ങനെയാണെന്നറിയേണ്ടെ, ‘കഥ പറയുമ്പോള്‍’ സിനിമ കണ്ടിട്ടുള്ളവര്‍ ഓര്‍ക്കുന്നുണ്ടാകും..
ശ്രീനിവാസന്റെ മകളെ ഫീസടക്കാത്തതിനാല്‍ സ്കൂളില്‍ നിന്നും ഇറക്കി വിട്ടതിനുശേഷം,
പാലത്തില്‍ കൂടി അവര്‍ രണ്ടുപേരും കൂടി സംസാരിച്ചുവരുന്ന ഒരു സീനില്ലേ;
ആ പാലമാണീ ഈ പാലവും..
ഈ പാലത്തെപറ്റി ഇനിയും ഒരുപാട് പറയാനുണ്ട്.
പാലത്തിന്റെ ഇക്കരെ പ്രസിദ്ധമായ ഒരു ഷാപ്പുണ്ട്..
നല്ല കള്ളും, സ്വാദിഷ്ടമായ കറിയും കിട്ടുന്ന ഒരു ഷാപ്പ്..
പാലം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഓരോ ആര്‍ച്ചുകള്‍ ഉണ്ടായിരുന്നു..
ഹെവി വെഹിക്കിള്‍ കയറുന്നത് തടയാനായിട്ടായിരുന്നു അത്..
ഒരിക്കല്‍, ലോഡ് കയറ്റി വന്ന ഒരു 407 ന്റെ മുകളിലിരുന്ന,
ചേട്ടായി ഈ ആര്‍ച്ചിനുള്ളില്‍ തലയിടിച്ച് മരിക്കുകയുണ്ടായി..
അതിനുശേഷം ഈ ആര്‍ച്ചുകള്‍ പിഴുത് മാറ്റപ്പെട്ടു..
സിനിമാക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷന്‍ ആയി മാറിയ ഈ സ്ഥലം,
മുന്‍പ് ഒരു വയല്‍ ആയിരുന്നു...
മലങ്കര ഡാമിന്റെ പദ്ധതിയോടനുബന്ധിച്ച് ഈ പ്രദേശമെല്ലാം,
പദ്ധതിപ്രദേശത്ത് വരികയും ജലസമൃദ്ധിയാര്‍ജിക്കുകയും ചെയ്തു..
കുറച്ചു നാള്‍ മുന്‍പുവരെ ഈ പ്രദേശത്ത് ബോട്ടിങ്ങ് ഉണ്ടായിരുന്നു..
95‘ കാലഘട്ടത്തില്‍ ഈ ജലാശയം നിന്നിടത്ത് വയല്‍ ആയിരുന്നു..
ആ സമയത്ത് ഞാന്‍ നിര്‍മിച്ച ഒരു ടെലിഫിലിം ഈ വയലില്‍ വച്ച് ഷൂട്ട് ചെയ്തിരുന്നു..
അതായിരിക്കും ഇവിടത്തെ ആദ്യത്തെ ഷൂട്ടിങ്ങ് എന്നു വിചാരിക്കുന്നു..
അതിനു മുന്‍പ് ‘പുറപ്പാട്’ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്;
പക്ഷേ അതിവിടെയാണോ എന്ന് ഓര്‍മ്മവരുന്നില്ല..
ഭൂലോകത്തിലെ പ്രശസ്തഫോട്ടോഗ്രാഫര്‍ സപ്തവര്‍ണ്ണങ്ങളുടെ വീട് ഇതിനടുത്താണ്..
പിന്നെ നമ്മുടെ ബിനോയി മാഷും ഇവിടത്തുകാരന്‍ ആണെന്നു തോന്നുന്നു..;
ആണോ മാഷേ...

Wednesday, February 4, 2009

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം...

ഈ വീഥിയുടെ അവസാനത്തിലെവിടെയോ
എന്നെമാത്രം നിനച്ച് ഒരാള്‍ കാത്തിരിപ്പുണ്ട്..
വിധിയുടെ വൈപരീതങ്ങളാല്‍ അടര്‍ത്തുമാറ്റപ്പെട്ട
യൌവനസ്വപ്നങ്ങളിലെ ഹതഭാഗ്യ..
യാത്രയുടെ അന്ത്യയാമങ്ങളില്‍
നിനക്കായ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം..

Tuesday, February 3, 2009

ചെത്തുകള്ള്

നാലുദിവസം കൂടുമ്പോള്‍ എന്റെ വീട്ടില്‍ കാണുന്ന ദൃശ്യം!!!
നാലു ലിറ്റര്‍ ചെത്തുകള്ള് വീതമായി തരും..
നല്ല സ്വയമ്പന്‍ പുലരിക്കള്ള്!!!
എന്റെ കുഞ്ഞിപ്പീക്കിരി ഇങ്ങനെ അത്ഭുതപൂര്‍വം നോക്കിനില്‍ക്കും..
ഇപ്പോള്‍ അവള്‍ക്ക് അറിയാം ‘ലത് കള്ളാണെന്ന്..’

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP