യാത്രാ മദ്ധ്യേ..
ഇന്നലെ ഞങ്ങളുടെ ഇല്ലിക്കല്‍ കല്ലിലേക്കുള്ള യാത്രാമദ്ധ്യേ വഴിതീരുന്നയിടമാണിവിടം.
ഇവിടെ ടാറിട്ട റോഡ് തീരുകയാണ്.
ഇവിടെ ഇന്നും ഏകദേശം അഞ്ചുകിലോമീറ്ററോളം നടക്കുവാനുണ്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞുതന്നത്.
സുപ്രിയ പറഞ്ഞതുപ്രകാരം ഞങ്ങള്‍ മൂലമറ്റം റൂട്ടില്‍ കോളപ്രവരെ വന്നിരുന്നെങ്കിലും, തദ്ദേശവാസികളുടെ ഉപദേശപ്രകാരം ഈരാറ്റുപേട്ട വഴിയ്ക്കുള്ള കളത്തൂകടവില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മങ്കൊമ്പ് വഴിയാണ് തിരഞ്ഞെടുത്തത്.
മങ്കൊമ്പ് കഴിഞ്ഞാല്‍ റോഡ് വീതി കുറഞ്ഞതും, കുത്തനെയുള്ള കയറ്റങ്ങള്‍ നിറഞ്ഞതുമായിരുന്നു.
എങ്കിലും ജനവാസം കുറച്ചെങ്കിലും ഉള്ള പ്രദേശവുമായിരുന്നു.
ഇവിടെ നിന്നും, മണ്ണിട്ടവഴിയില്‍ കയറി കുറച്ചിടെ നടന്നുപോയാല്‍ ഒരു പള്ളി കണാമെന്നും, അവിടെ നിന്ന് വഴിയില്ലെന്നും, പാത കുറേയെങ്കിലും വെട്ടിത്തെളിച്ചുതന്നെ പോകണമെന്നും പറയപ്പെടുന്നു.
സാഹസികമായ ആ യാത്ര പിന്നീടത്തേക്ക് മാറ്റിവെക്കുകയാണ് ചെയ്തത്.
കാരണം; സമയം അപ്പോഴത്തേക്കും ഉച്ചതിരിഞ്ഞ് മൂന്നുമണി കഴിഞ്ഞിരുന്നു.
മല മുകളില്‍ പോയി തിരിച്ചുവരാനുള്ള കാലതാമസം എത്രത്തോളം വേണ്ടിവരുമെന്ന് ഊഹിക്കുന്നതിനുമപ്പുറത്തായിരുന്നു.
രാത്രിയില്‍ വഴിതെറ്റിപ്പോയാല്‍....
പക്ഷേ, അത്യന്തികം സാഹസികമായ ഈ ട്രെക്കിങ്ങ് അടുത്ത ദിവസം തന്നെ ഉണ്ടാകും..
മുകളിലെത്തി ഞങ്ങള്‍ വെന്നിക്കൊടി പാറിക്കും..
യാത്രയില്‍, മലയുടെ ഉച്ചിയില്‍ കണ്ട ദൃശ്യമാണിത്.
ഇതായിരിക്കണം ‘ഇല്ലിക്കല്‍ കല്ല് ‘ എന്നുദ്ദേശിക്കുന്നു।
മലയിലോട്ട് കയറുമ്പോഴും, ഇറങ്ങുമ്പോഴും വഴി അന്വോഷിച്ച തദ്ദേശവാസികള്‍ ഒരല്പം സംശയദൃഷ്ടിയോടു കൂടിയാണ് ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നത്.
കാരണം ഭീകരപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ജില്ലയിലെ പ്രധാന മലകളെയും, കുന്നുകളെയും കേന്ദ്രീകരിച്ചിരിക്കുന്നു.
ഒരിടത്ത് ഞങ്ങളോട് ചോദിക്കുക പോലും ചെയ്യുകയുണ്ടായി..
‘സിമി പ്രവര്‍ത്തകര്‍ ഒന്നും അല്ലല്ലോ അല്ലേ എന്ന്‍!!!‘
നോക്കണേ; നമ്മുടെ നാടിന്റെ ഗതി പോകുന്ന പോക്ക്!!
സുപ്രിയ; കുറച്ചുകൂടി വിശദമായ വിവരങ്ങള്‍ കൂടി എനിക്കു വേണ്ടിയിരിക്കുന്നു.
നാട്ടിലുള്ള പഴമക്കാരോട് അന്വോഷിച്ചാല്‍ അറിയാമായിരിക്കും. കാരണം ഞാന്‍ ഇന്നു വരെ പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും സാഹസികമായ യാത്രയാകാം ഇത് എന്നെനിക്ക് തോന്നുന്നു. നാട്ടുകാരുടെ അത്ഭുതപരമായ നോട്ടം കണ്ടാല്‍ത്തന്നെയറിയാം, അവിടെ അങ്ങനെയൊന്നും ആരും പോകാറില്ലെന്ന്..
നിരക്ഷരന്‍ ചേട്ടനോട്; ചേട്ടന്‍ വരുമ്പോഴേക്കും റൂട്ട് കണ്ടുപിടിച്ച് വെയ്കാന്‍ പോയതാണ്. ഇത് താങ്കള്‍ സഞ്ചരിക്കേണ്ട ഇടം തന്നെയാണെന്നാണെനിക്ക് തോന്നുന്നത്.
17 comments:
സാഹസിക യാത്രയ്ക്കു നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നുമില്ല ...
ഇഷ്ടം പോലെ സ്ഥലങ്ങളുണ്ട്....
ഇടുക്കി തടിയംപാടിനടുത്ത് പാല്‍ക്കുളംമേട് എന്നൊരു സ്ഥലമുണ്ട് .... ഒന്നു കേറി നോക്കരുതോ? ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.....
4 മണിക്കൂര്‍ എങ്കിലും മല കയറണം...... മുകളില്‍ ചെന്നാല്‍ നല്ല രസമാണ് ...... ഇലവീഴാപൂഞ്ചിറയൊക്കെ അതിലും എത്രയോ മോശമാണ് ......
സമയം കിട്ടുമ്പോള്‍ ഒന്നന്വേഷിക്കുക .........
ഞാന്‍ 4 പ്രാവശ്യം കയറിയ സ്ഥലമാണ് ....
കൊള്ളാമല്ലോ ഹരീഷേട്ടാ...
സാഹസിക യാത്രകള്‍ തുടരട്ടേ
യാത്രകള്‍ തുടരൂ.
നന്ദി, ഇങ്ങനെ പോസ്റ്റ് ചെയ്യുന്നതിന്.
ഒരു ഉത്തരവാദിത്തവുമില്ലാതെ ഇങ്ങനെ കറങ്ങി നടന്നോ... :)
വേഗം വഴി കണ്ടുപിടിച്ച് വയ്ക്കൂ. ഇല്ലിക്കല്‍കല്ല് കീഴടക്കാന്‍ എപ്പഴെങ്കിലും ഞങ്ങളും വരാം. :-)
അല്ലാ.. ശരിക്കും.. ഈ ഭീകരപ്രവര്‍ത്തകരുമായി... എന്തെങ്കിലും..?? :)
പറഞ്ഞപോലെ പോയി അല്ലേ?
കൂടുതല്‍ വിവരങ്ങള്‍ ആരോടെങ്കിലും ചോദിച്ചിട്ടു പറഞ്ഞുതരാം. പോകുമ്പോ രാവിലെ പോകണമെന്ന് ഞാന്‍ പറഞ്ഞതല്ലേ. അതിരാവിലെ പോയാലേ വൈകിട്ട് തിരിച്ചെത്താന്‍ പറ്റൂ.
മൂലമറ്റം വഴിയാണ് ഞങ്ങള്‍ക്കു ദൂരം കുറവ്. ഇപ്പോ പുതിയ റോഡ് പണിതുകൊണ്ടിരിക്കുകയാണ്. അതുവഴി പോയാല്‍ 6-7 കി.മീ എങ്കിലും നടക്കണം എന്നു തോന്നുന്നു. എങ്കിലും മങ്കൊമ്പ് വഴിയേക്കാള്‍ നല്ല രസമുള്ള വഴിയാണ്. കാഴ്ചകള്‍ ധാരാളം.
മടുപ്പില്ലാതെ നടക്കാന്‍ തയ്യാറുള്ളവര്‍ക്കുമാത്രമേ പോകാന്‍ പറ്റൂ. ഇപ്പോഴാണെങ്കില്‍ വഴി വെട്ടിത്തെളിച്ചു പോകേണ്ടിവരില്ല. വേനല്‍ക്കാലമല്ലേ. മഴ പെയ്തുകഴിഞ്ഞാല്‍ പോകാന്‍ പറ്റില്ല.
ഹരീഷെ സാഹസികയാത്രകള്‍ തുടരൂ..
ആശംസകള്‍....
Vijayaasamsakal.
‘സിമി പ്രവര്‍ത്തകര്‍ ഒന്നും അല്ലല്ലോ അല്ലേ എന്ന്‍!!!‘
യ്യോ, വാഗമണ്ണിലൊക്കെ ഇനി സൂക്ഷിച്ചേ പോകാനാവുകയുള്ളല്ലോ.
:)
ഇടുക്കി യാത്ര നടത്തിയിട്ട് കുറേ കാലമായി. പോകണം.
നാട്ടുകാരന്‍: പുതിയ ഒരു സ്ഥലം കൂടി പരിചയപ്പെടുത്തിതന്നതിനു നന്ദി...നന്ദിയോടെ
ശ്രീ: നന്ദി..
ലതിചേച്ചി: നന്ദി..
പകല്‍കിനാവന്‍: ഏയ്, അങ്ങനെയൊന്നുമല്ലാട്ടോ...നന്ദിയോടെ
ബിന്ദു ഉണ്ണീ: ബൂലോകത്തെ ട്രെക്കിങ്ങ് വിദഗ്ദ്ധയ്ക്ക് എന്റെ നാട്ടിലേക്ക് സ്വഗതം, നന്ദിയോടെ..
ബിനോയ്: ശ് ശ്.. മിണ്ടാതെയിരി; നന്ദിയോടെ..
സുപ്രിയ: മൂലമറ്റം വഴിയ്ക്ക് പോകുമ്പോള്‍ ഏതു റൂട്ടിലാണു പോക്ണ്ടത്. ഇലപ്പിള്ളി വഴിക്കാണോ, നടുകാണി വഴിക്കാണോ അതോ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റിന്റെ മുന്‍പില്‍ കൂടി നേര്‍വഴിയൊരെണ്ണം കിടക്കുന്നില്ലേ, അതുവഴിക്കാണോ. അതുകൂടി ദയവായി പറഞ്ഞുതരൂ..
മൂലമറ്റം വഴിയ്ക്ക് പോകാനാണ് ഇരുന്നത്. പക്ഷേ ആരും വഴി കൃത്യമായി പറഞ്ഞുതന്നില്ല, അതാ പറ്റിയേ.. ഇനി ഏതായാലും മൂലമറ്റം വഴിക്കു തന്നെയേ പോകുന്നുള്ളൂ.. സൂ പറയുന്നതു കേട്ടിട്ട് അതിലേ പോകുവാന്‍ കൊതിയാകുന്നു. പിന്നെ ഞാന്‍ രണ്ടാമത്തെ ഫോട്ടോയില്‍ കാണിച്ച ഇടം തന്നെയാണോ നമ്മുടെ ഇല്ലിക്കല്‍കല്ല്.. പറഞ്ഞുതരൂ.
നന്ദിയോടെ...
ചാണക്യജി: നന്ദിയോടെ..
അനില്‍ജി: വാഗമണ്ണീലേക്ക് ഇനി അടുത്തകാലത്തൊന്നും പോകുന്നില്ല; പിടിച്ചെങ്ങാനും അകത്തിട്ടാലോ... നന്ദിയോടെ
രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നതുതന്നെയാ ഇല്ലിക്കല്‍ കല്ല്. ഇലപ്പള്ളി വഴിയാണ് പോകേണ്ടത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ അവിടെനിന്ന് നേരെ പോകുന്ന വഴി പവര്‍ഹൌസിലേക്കുള്ളതാണ്. നാടുകാണി വഴി പോയിട്ടു കാര്യമില്ല. അത് കുളമാവ്, ചെറുതോണി, കട്ടപ്പന റൂട്ടാണ്.
പോയിട്ടുവന്നിട്ട് കുറേ നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
കൊള്ളാം ഹരീഷ്! ബ്ലോഗ് ഇരൂന്നു ഒറ്റ ഇരുപ്പിനു ഇന്നു നോക്കി. എത്ര സുന്ദരമായ നാടാണു നമ്മുടെതു. നാടു വിട്ടു വന്നു കഴിയുമ്പോൾ ആണു അതു വെളിവാകുന്നതു. ഇവിടെ സൗത്ത് ആഫ്രിക്കയിൽ പലതും സുന്ദരം ആണു.പക്ഷെ നമ്മുടെ നാദിന്റെ ഭംഗി വേറിട്ടു നിൽക്കും. ഇടുക്കി ജില്ലയീലൂടെ ഉള്ള യാത്ര....എനിക്കു എപ്പൊഴും സന്തോഷം പകർന്നിരുന്നു. കൂമ്പൻപാറ മുടി ഉണ്ടു അടിമാലിയിൽ നിന്നു മൂന്നാറിലേക്കു ഉള്ള വഴിയിൽ. മല കയറ്റം ഇഷ്ടമാണെങ്കിൽ ഇഷ്ടപെടും.
നന്ദിയുണ്ട് ഇവിടമൊക്കെ പരിചയപ്പെടുത്തുന്നതിന്.....
nice photos..sahasikayaathra thadasthamillaathe thdaroo...
സുപ്രിയ: നന്ദി കെട്ടോ; ഇനി എന്തായാലും നമ്മുടെ നാടുവഴിയേ പോകുന്നൂള്ളൂ...
ബോണ്‍സ്: നന്ദി.. ഇനിയും ഇവീടെ വരൂ..
പിന്നെ കൂമ്പന്‍ പാറ, ഒരിക്കല്‍ അവിടെയും പോകും...ഉറപ്പ്
ശിവാ: നന്ദി..
വിജയലക്ഷ്മിയമ്മേ: പ്രോത്സാഹനങ്ങള്‍ക്ക് നന്ദിയോടെ..
hello,
athu illikkal kallu tanne aanu. avide poyi night stay cheyyunnatu oru rasamulla paripadi tanne aanu. avide pokan vereyum vazhikal undu. ente auntiyude veedu Talanad enna stalathu aanu avide ninnu nokkiyal nalla clear aayi ee sthalam kaanam. njan etu vare comments ezhutiyittilla. eni ezhutumbol malayalam font upayogikkam. blogil njan kure naalukal aayi ullatanu. but reading mathrame ulloo writing ella
Post a Comment