Tuesday, March 10, 2009
Tuesday, February 17, 2009
തെരുവും, വിളക്കും..
Posted by ഹരീഷ് തൊടുപുഴ at 2/17/2009 09:41:00 PM 13 comments
Labels: എന്റെ ചിത്രങ്ങള്‍.....
Monday, January 12, 2009
എന്തിരെടേയ് ഈ കാട്ടണത്??
Posted by ഹരീഷ് തൊടുപുഴ at 1/12/2009 09:00:00 PM 19 comments
Labels: എന്റെ ചിത്രങ്ങള്‍.....
Thursday, December 11, 2008
Thursday, October 9, 2008
തൊമ്മന്‍കുത്ത്
തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി 18 കി.മി. സഞ്ചരിച്ചാല്‍ പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും, ഗുഹകളുടെയും ആസ്ഥാനമായ തൊമ്മന്‍കുത്തിലെത്താം. ഇടുക്കിക്കടുത്തുള്ള പ്ലാപ്പള്ളത്തുനിന്നും[വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞുതന്നതാണ്ട്ടോ] ഉത്ഭവിച്ച് കൂവമലകുത്ത്, മുത്തി മുക്ക്, പളുങ്കന്‍ കുത്ത്, ചെകുത്താന്‍ കുത്ത്, തേന്‍ കുഴി കുത്ത്, ഏഴുനിലക്കുത്ത് എന്നിങ്ങനെ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കടന്ന് പത്താമത്തെ വെള്ളച്ചാട്ടമായ തൊമ്മന്‍ കുത്തിലെത്തിച്ചേരുന്നു. താഴെ തൊമ്മങ്കുത്തില്‍ നിന്നും വനമാര്‍ഗ്ഗം 13 കി. മി ഓളം മലകയറിയെങ്കിലേ അവസാനത്തെ വെള്ളച്ചാട്ടമായ കൂവമലകുത്തിലെത്തിച്ചേരാന്‍ സാധിക്കൂ. ഇതിനിടയില്‍ നരകന്‍ അള്ള്, മന്തിക്കാനം അള്ള്, കട്ടിലും കസേരയും, അടപ്പന്‍ ഗുഹ, പ്ലാപ്പൊത്തു ഗുഹ എന്നിങ്ങനെ ഒന്‍പതോളം ഗുഹകളുമുണ്ട്. തൊമ്മന്‍ കുത്തില്‍ നിന്നും മലയിലേക്കു യാത്രതിരിച്ചാല്‍ 19 കി.മി. യോളം സഞ്ചരിക്കണം അവസാനത്തെ ഗുഹയിലെത്തിച്ചേരാന്‍. വനത്തില്‍ കൂടി മുകളിലോട്ടു കയറും തോറും വന്യമൃഗങ്ങളെ കാണാമത്രെ. താഴെ തൊമ്മന്‍ കുത്തിലും, അവിടെനിന്നും ഒരു കി.മി യോളം സഞ്ചരിച്ചാലെത്തുന്ന ഏഴുനിലകുത്തിലും മാത്രമേ സഞ്ചാരികള്‍ കൂടുതലും വിഹരിക്കാറുള്ളൂ. മുകളിലോട്ടു പോകും തോറും അപകടസാധ്യത കൂടുതലുള്ളതിനാല്‍ ഞാനും യാത്ര ഏഴുനിലക്കുത്തുവരെയാക്കി.
താഴെകാണുന്നതാണ് തൊമ്മന്‍ കുത്ത്. ഇപ്പോള്‍ മഴയില്ലാത്തതിനാല്‍ ചെറിയ വെള്ളച്ചാട്ടമേ ഉണ്ടാകൂ. സഞ്ചാരയോഗ്യവും ഈ സമയത്തുതന്നെയാണ് കെട്ടോ. അല്ലെങ്കില്‍, ഒരാളുനില്‍ക്കുന്നതു കണ്ടോ; അവിടെയൊന്നും നില്‍ക്കാനോ, അരുവിയില്‍ നീന്തിത്തുടിക്കാനോ കഴിയുകയില്ല. ഒഴുക്കില്‍ പെട്ട്, ഒട്ടേറെ പേരുടെ ജീവന്‍ അപഹരിക്കപ്പെട്ട സ്ഥലമാണിവിടം. ഈ സ്ഥലത്തിനു തൊമ്മന്‍ കുത്ത് എന്ന പേരു വന്നതെങ്ങനെയാണെന്നറിയേണ്ടെ? ഒരിക്കല്‍ തോമാന്‍ എന്നുപേരുള്ള ഒരു അരയയുവാവ് ഈ കുത്തിന്റെ മുകളിലുള്ള പ്ലവില്‍ ചക്കയിടാന്‍ കയറി. പ്ലാവിന്റെ മുകളില്‍ നിന്നും ടി.യാന്‍ പിടുത്തം വിട്ട് നേരെ ഈ കുത്തിലേക്കു വീണ് മരണപ്പെട്ടു. അന്നു മുതല്‍ക്കാണ് ഈ കുത്ത് തൊമ്മന്‍ കുത്ത് എന്നറിയപ്പെട്ടതെന്ന് പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടങ്ങള്‍ തരണം ചെയ്തു വരുന്ന ജലം കാളിയാര്‍ പുഴയിലേക്കു ചെന്നു ചേരുന്നു. കാളിയര്‍ പുഴ മുവാറ്റുപുഴയില്‍ വച്ച് മുവാറ്റുപുഴയാറുമായി സംയോജിക്കുന്നു.





തൊമ്മന്‍ കുത്തില്‍ നിന്നും മുകളിലോട്ടു കയറുമ്പോള്‍ വനം വകുപ്പിന്റെ ഒരു ഏറുമാടം ഉണ്ടാക്കിയിരിക്കുന്നതു കണ്ടു. അതില്‍ കയറി നിന്നു താഴോട്ടു നോക്കിയപ്പോള്‍ കണ്ട ദൃശ്യവും താഴെ...


ദാ നില്‍ക്കണ കണ്ടോ; ഒരു തദ്ദേശവാസിയാണ്ട്ടോ. അവന്റെ കൈയില്‍ ഇരിക്കുന്നതു കണ്ടോ. മുളം കുറ്റി. ആദ്യം ഞാന്‍ വിചാരിച്ചത് അതിനകത്തു ‘നാടന്‍’ ആയിരിക്കുമെന്നാണ്. എന്നെ വെറുതേ കൊതിപ്പിച്ചൂ.....
വനത്തിലൂടെ യാത്ര ചെയ്തപ്പോള്‍ കിട്ടിയ കുറച്ച് സീനറികളാണ്ട്ടോ. കൂറ്റന്‍ വൃക്ഷങ്ങളും, അതിഭയങ്കരങ്ങളായ പാറക്കെട്ടുകളും, ശാന്തമായൊഴുകുന്ന അരുവിയും... എല്ലാം..എല്ലാം... മനം കുളിര്‍പ്പിക്കുന്നുണ്ടോ. വേറെയൊരു സംഭവമുണ്ടായിരുന്നു കെട്ടോ. കാട്ടില്‍ നിന്നും ഒഴുകി വരുന്ന ഒരു നീര്‍ച്ചാല്‍. ആ ഫോട്ടോ അറിയാണ്ട് ഡിലൈറ്റിപ്പോയി. ക്ഷമിക്കണേ....







നമ്മളങ്ങനെ ഏഴുനിലക്കുത്തിലെത്തി കെട്ടോ. ഇനി സുന്ദരമായി ഒന്നു മുങ്ങിക്കുളിച്ചോളൂ.... 


ഇനി പിരിയാം. “ പാതയോരമായിരം തണല്‍ മാമരം
അതില്‍ തേനും തോല്‍ക്കും പൊന്‍ പഴങ്ങളും”
വെല്‍ക്കം ടു കൊടൈക്കനാലിലെ ഈ വരികളാണെനിക്കോര്‍മ്മ വരുന്നത്.... നന്ദിയോടെ
Posted by ഹരീഷ് തൊടുപുഴ at 10/09/2008 09:00:00 PM 22 comments
Labels: എന്റെ ചിത്രങ്ങള്‍.....






