Sunday, June 29, 2008

വാഗമണ്‍ - പ്രക്രുതിയുടെ വരദാനം

ഇടുക്കി ജില്ലക്ക് ലഭിച്ച പ്രക്രുതിയുടെ വരദാനമാണ് വാഗമണ്‍. സമുദ്രനിരപ്പില്‍ നിന്നും 3000 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാരകേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. 20 ഡിഗ്രി സെല്‍ഷിയസിനും താഴെയാണിവിടത്തെ താപനില. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും; മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും; വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും; അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ് പോയിന്റും; ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും; തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്നു. ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണ്ണിനെ, നാഷണല്‍ ജോഗ്രഫിക് ട്രാവല്ലെര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും യോജിച്ചതാണെന്ന് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും.

ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25kms സഞ്ചരിച്ചാല്‍ വാഗമണ്ണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്. ഇനി താഴെയുള്ള ചിത്രങ്ങള്‍ കാണൂ....
തീക്കോയിയില്‍ നിന്നും വാഗമണ്ണിലേക്കുള്ള യാത്രയില്‍ വളരെയേറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്, ആറേഴ് കിലോമീറ്റെര്‍ ദൂരം കീഴ്ക്കാംതൂക്കായി കിടക്കുന്ന ഭീമന്‍ പാറകള്‍ അരിഞ്ഞിറങ്ങി റോഡ് നിര്‍മിച്ചിരിക്കുന്ന കാഴ്ച!! എത്രയോ തൊഴിലാളികളുടെ എത്ര ദിവസത്തെ വിയര്‍പ്പിന്റെയും, അദ്ധ്വാനത്തിന്റെയും ഫലമായിരിക്കും അത്!! മറുസൈഡില്‍ അഗാധമായ കൊക്കകള്‍; അങ്ങകലെ കോടമഞ്ഞില്‍ പുതച്ചു കിടക്കുന്ന മലനിരകളും. കൊക്കകളിലേക്ക് റോഡ് പണി കഴിഞ്ഞ് മിച്ചം വന്ന പാറക്കല്ലുകള്‍ ഉപേക്ഷിച്ചു പോയിരിക്കുന്നതായും കാണാം...അങ്ങനെ നമ്മള്‍ വാഗമണ്ണിന്റെ വന്യമായ ഹരിതഭംഗിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഒരു വശത്ത് തേയില തോട്ടങ്ങള്‍ കാണാം. മൊട്ടകുന്നുകളിലേക്കുള്ള പ്രവേശനത്തിന് അഞ്ചു രൂപ പാസ്സ് എടുക്കേണ്ടതുണ്ട്. വാഗമണ്ണിന്റെ പ്രധാന ആകര്‍ഷണങ്ങളായ മൊട്ടക്കുന്നുകളും, അവയ്ക്കിടയിലുള്ള ചെറിയ തടാകവുമെല്ലാം താഴെ കാണാം...

മറ്റൊരാകര്‍ഷണമായ പൈന്‍ മരക്കാടുകളാണ് താഴെക്കാണുന്നത്. ഇവയുടെ പള്‍പ് ഉപയോഗിച്ചാണ് കറന്‍സി നോട്ടുകള്‍ നിര്‍മിക്കുന്നതത്രെ!; ഇതിനടുത്ത് നാമമാത്രമായി ടൂറിസ്റ്റ് റിസോര്‍ട്ടുകളും ഉണ്ട്.ഇന്‍ഡോ-സ്വിസ് പ്രൊജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍, ആരോഗ്യ പ്രതിരോധ പ്രശ്നങ്ങളുടെ ഭാഗമായി സന്ദര്‍ശനം വിലക്കപ്പെട്ടിരുന്ന സമയമായിരുന്നതു കൊണ്ട് അവിടം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. എങ്കിലും കന്നുകാലികള്‍ മേഞ്ഞുനടക്കുന്ന ഈ ചിത്രം കാണൂ; എന്തൊക്കെയോ മനസിലേയ്ക്ക് ഓടി വരുന്നില്ലേ....പിന്നീട് ഞങ്ങള്‍ പോയത് ഭയാനകമായ സ്മരണകള്‍ ഉറങ്ങുന്ന സൂയിസൈഡ് പോയിന്റിലേക്കായിരുന്നു. അവിടെ എത്തിച്ചേര്‍ന്നപ്പോഴേക്കും, അന്തരീക്ഷം കോടമഞ്ഞാല്‍ ആവരണപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നെ ശക്തിയായ മഴയും. കോടമഞ്ഞിറങ്ങിയതിനാല്‍ താഴ്വരയുടെ ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിച്ചില്ല. വളരെയേറെ സൂക്ഷിക്കേണ്ട സ്ഥലമാണിവിടം. ആളെ തിരിച്ചറിയാനാവാത്ത വിധം മഞ്ഞു മൂടിക്കിടന്നിരുന്ന ഈ ഭാഗത്ത് എവിടെയാണ് വഴി അവസാനിക്കുക എന്നറിയാനേ കഴിയില്ല. നല്ല ശ്രദ്ധയോടു കൂടി വേണം ഓരോ കാലടികളും വയ്ക്കാന്‍, ഇല്ലെങ്കില്‍ അഗാധമായ കൊക്കകളില്‍ ആയിരിക്കും അന്ത്യവിശ്രമം കൊള്ളുക. മുസ്ലീംകളുടെ തീര്‍ത്ഥടനകേന്ദ്രമായ തങ്ങള്‍ മല ഇതിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്; പക്ഷെ മൂടല്‍ മഞ്ഞായതിനാല്‍ കാണാന്‍ സാധിച്ചില്ല.

താഴെ കാണുന്ന നടകള്‍ കയറി എത്തുന്നിടമാണ് ക്രിസ്റ്റിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമല; അങ്ങകലെ എന്റെ കൂടെയുള്ള കൂട്ടുകാര്‍ മല കയറി പോകുന്നതു കണ്ടോ, അതാണ് മുരുഗന്‍ മല. മലയുടെ മറുവശത്ത് ഒരു മുരുഗക്ഷേത്രമുണ്ട്.

താഴെ ഇറങ്ങിയപ്പോള്‍ സ്കൂള്‍ വിട്ടു പോകുന്ന രണ്ടു കുട്ടികളും, അമ്മയും നടന്നു പോകുന്നു. സമയം 4.30 ആകുന്നു; ഇനി തിരിച്ചിറങ്ങുകയാണ്, വീണ്ടും വരണം എന്ന അതിയായ ആഗ്രഹത്തോടുകൂടി.....

39 comments:

സജി June 29, 2008 at 7:41 PM  

നാട്ടുകാരോ, കൊതിപ്പിച്ചുകളഞ്ഞല്ലൊ!

കുഞ്ഞന്‍ June 29, 2008 at 8:16 PM  

ഹരീഷ്..

ഇടുക്കിക്ക് വാഗമണ്‍ പ്രകൃതി വരദാനമായി നല്‍കിയതാണെങ്കില്‍, കേരളിയര്‍ക്ക് ഇടുക്കി വരദാനത്തിനുമപ്പുറമാണ്..!

പടങ്ങള്‍ കണ്ടുകഴിയുമ്പോള്‍ ഒരു മഞ്ഞുമാസത്തില്‍ മൂന്നാറില്‍ പോയ പ്രതീതി..ആ കോടമഞ്ഞ്..എന്തൊരു കുളിര്..!

പിന്നെ ഒരു കാര്യം എഴിതിക്കണ്ടില്ലാ..പാരാഗ്ലൈഡിങ്.

ഒരു രഹസ്യം... ആവണിക്കുട്ടിയോട് ഈ മാമന്‍ അന്വേഷിച്ചതായി പറയണം.

ഒരു “ദേശാഭിമാനി” June 29, 2008 at 8:49 PM  

നമ്മുടെ നാട്ടിലുള്ള ഇത്തരം കൊതിപ്പിക്കുന്ന സൌന്ദര്യം കാണാൻ ഇതു വരെ ഭാഗ്യമുണ്ടായില്ല

ജിജ സുബ്രഹ്മണ്യൻ June 29, 2008 at 9:14 PM  

ഇടുക്കിയില്‍ ജോലി ചെയ്തിരുന്ന സമയത്തു ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട് വാഗമണ്ണില്‍..ഇപ്പോള്‍ ഈ പടങ്ങള്‍ കണ്ടപ്പോള്‍ ഒരിക്കല്‍ കൂടെ മനസ്സു കൊണ്ടൊരു മടക്കയാത്ര നടത്തിയ സുഖം.. നല്ല പോസ്റ്റ് ഹരീഷേ...ആവണിക്കുട്ടിക്കു ഈ ആന്റിയുടെ വക ഒരു ചക്കര ഉമ്മ

ഗോപക്‌ യു ആര്‍ June 29, 2008 at 10:38 PM  

remarkable

Typist | എഴുത്തുകാരി June 29, 2008 at 11:11 PM  

ഏകദേശം നേരില്‍ കണ്ട പ്രതീതിയായി, പടങ്ങള്‍
കണ്ടപ്പോള്‍.

Manikandan June 29, 2008 at 11:32 PM  

ഹരീഷ്‌ചേട്ടാ വളരെ നന്നായിട്ടുണ്ട്‌ വഗമണ്ണിനെ പറ്റിയുള്ള ഈ ചിത്രങ്ങള്‍‌. ഒരു നാലുവര്‍‌ഷം മുന്‍പാണ് അവസാനമായി വാഗമണ്ണില്‍‌ വന്നത്‌. അവിടെ നിന്നും പുള്ളിക്കാനത്തേക്കും പോയി. ആ ഓര്‍‌മ്മകള്‍‌ ഒന്നു പൊടിതട്ടിയേടുക്കാന്‍ സാധിച്ചു ഈ ബ്ലോഗുവഴി. പുള്ളിക്കാനം, കുട്ടിക്കാനം, കരടിക്കുഴി അങ്ങനെ എത്ര മനോഹരങ്ങളാ‍യ സ്ഥലങ്ങള്‍‌.

Sarija NS June 29, 2008 at 11:49 PM  

ഞാന്‍ വന്നിട്ടുണ്ട്‌ പച്ചയുടുപ്പിട്ട മൊട്ടക്കുന്നുകളില്‍. അതൊരു വേനല്‍ക്കാലമായിരുന്നു, എന്നിട്ടും പൈന്‍മരക്കാട്ടിനുള്ളില്‍ തണുപ്പുകൊണ്ടു പല്ലുകള്‍ കൂട്ടിയിടിക്കുന്ന അവസ്ഥ . ഒരു മഴക്കാലത്ത്‌ വീണ്ടും ആ മൊട്ടക്കുന്നുകള്‍ കയറാന്‍ ആഗ്രഹമുണ്ട്‌, മഴയില്‍ കുതിര്‍ന്നു പൊങ്ങിവരുന്ന ഇളംപച്ചപ്പിന്‍റെ മനോഹാരിത നെഞ്ചിലേറ്റാന്‍...

നിരക്ഷരൻ June 30, 2008 at 1:53 PM  

ഹരീഷേ...
ഇത് ഒന്നൊന്നര വാഗമണുണ്ടല്ലോ ?!!!
ഒരിക്കല്‍ പകുതി വഴിക്ക് യാത്ര മുടങ്ങിയതാണ് എനിക്ക്. ഹരീഷിന്റെ പോസ്റ്റ് കണ്ട് കഴിഞ്ഞപ്പോള്‍ ഇനി പോയില്ലെങ്കിലും കുഴപ്പമില്ലെന്നായി.

:)

ശ്രീ June 30, 2008 at 2:33 PM  

ഹരീഷേട്ടാ...
ആദ്യം തന്നെ വല്യൊരു നന്ദി പറഞ്ഞോട്ടെ. കാരണം ഒരിയ്ക്കല്‍ ഏഴെട്ടു വര്‍ഷം മുന്‍പ് ഞാനും വന്നിട്ടുണ്ട് ഈ മനോഹരമായ, മൊട്ടക്കുന്നുകള്‍ നിറഞ്ഞ വാഗമണ്ണിലേയ്ക്ക്. അന്ന് ചിത്രങ്ങളെടുക്കാന്‍ കഴിയാത്തതിന്റെ ആ വിഷമം ഇന്നും ബാക്കിയാണ്. ആ ഒരു വിഷമം കുറേയൊക്കെ മാറിയത് ഈ ചിത്രങ്ങള്‍ എല്ലാം കണ്ടപ്പോഴാണ്. ഇനിയും എന്നെങ്കിലും പോകണം... :)

പിന്നെ ഈ പോട്ടംസ് എല്ലാം ഞാനടിച്ചു മാറ്റണ്‌ണ്ട്‌ട്ടാ.[അനുവാദത്തോടെ. അതല്ല അനുവാദം തന്നില്ലേലും അടിച്ചു മാറ്റും] ;)

ഗീത June 30, 2008 at 5:24 PM  

അനേകം ഫോട്ടോകള്‍ ചേര്‍ത്ത ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.
അവിടെ ചെന്നെത്തിയ പ്രതീതി....
ഹരീഷിന്റെ ഫോട്ടോപോസ്റ്റുകള്‍ എല്ലാം കിടിലന്‍ തന്നെ.

Ranjith chemmad / ചെമ്മാടൻ June 30, 2008 at 5:52 PM  

Harish,
the great post!
fotos r realy amazing!
congrats.

siva // ശിവ June 30, 2008 at 6:31 PM  

ഈ വാഗമണ്ണും എത്ര സുന്ദരി.

എന്നെ ക്ഷണിക്കൂ...ഞാനും വരാം ഒരുനാള്‍ അവിടേയ്ക്ക്.

ഞാന്‍ പണ്ടൊക്കെ സ്ഥിരമായി മൂന്നാറില്‍ പോവുമായിരുന്നു.

മൂന്നാര്‍ പോലെ സുന്ദരി തന്നെയാണ് ഈ വാഗമണ്ണും.

ഇത്രയധികം ചിത്രങ്ങള്‍ ചേര്‍ത്തതിന് നന്ദി.

സസ്നേഹം,

ശിവ

ഹാരിസ് June 30, 2008 at 7:49 PM  

:)

Unknown June 30, 2008 at 8:19 PM  

പ്രകൃതി ദേവി കനിഞ്ഞൂ നല്‍കിയ നാട്
വാഗമണ്‍.ഞാന്‍ നാട്ടില്‍ ആകുമ്പോള്‍ പലപ്പോഴും കൂട്ടുകാരും ഒരുമ്മിച്ച് കുരിശുമല കയറും
ഒന്ന് രണ്ടു പ്രാവശ്യം ആശ്രമത്തില്‍ വന്നിട്ടുണ്ട്.
കുരിശുമല കയറുന്നതിന്റെ മുഖ്യം ഉദേശം അലപം
കള്ളൂ കുടിക്കുക എന്നതാണ്.
നല്ല കപ്പെം മത്തി കറിം ഒക്കെ വണ്ടീലുണ്ടാകും
എന്താ രസം.നല്ല കോടമഞ്ഞ് ശരിരത്തില്‍ വന്ന്
തട്ടുന്ന ആ കുളിരും നുകര്‍ന്ന് ദൂരെക്ക് നോക്കിയിരിക്കാന്‍.അവിടെ അശ്രമത്തിനും കുരിശുമലക്കും താഴെയുള്ള ആ പുല്‍മേടായിരുന്നു
ഭരതന്റെ താഴ് വാരം എന്ന സിനിമയുടെ ലോക്കേഷന്‍. ആ ചിത്രം ഒന്ന് കണ്ട് നോക്ക്
കുറെ കാലം ആ സെറ്റ് അവിടെ തന്നെ ഉണ്ടായിരുന്നു,

Unknown June 30, 2008 at 8:21 PM  

നാട്ടുകാരാ ഈ നല്ല പോസ്റ്റിന് ഒരിക്കല്‍
കൂടി ആശംസകള്‍

smitha adharsh July 1, 2008 at 10:27 PM  

ദൈവമേ...എത്ര ഫോട്ടോസ് ആണ് ഇതു? ഇതിലേതു ഏറ്റവും മെച്ചം എന്ന് എങ്ങനെ പറയും? എല്ലാം കിടിലന്‍ !!! ഉഗ്രന്‍ പോസ്റ്റ്...
പൈന്‍ മരങ്ങളുടെ പള്‍പ്പ് കൊണ്ടാണ് കറന്‍സി ഉണ്ടാക്കുന്നതെന്ന് അറിയില്ലായിരുന്നു ട്ടോ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് July 2, 2008 at 9:26 AM  

ഞാനും ഒന്നു വാഗമണ്ണില്‍ പോയി വന്നു, ഇപ്പോ..

ഒരു സ്നേഹിതന്‍ July 9, 2008 at 6:49 PM  

വാഗമണ്ണി്ല്‍ പോയി വന്ന പോലെ...
ഈ ചിത്രങ്ങള്‍ ഞാനൊന്നു കോപ്പി ചൈദോട്ടെ...

smitha adharsh July 11, 2008 at 10:31 PM  

അതേയ്...പുതിയ പോസ്റ്റ് അഗ്ഗ്രെഗേറ്റില്‍ വന്നിട്ടില്ലെന്ന് തോന്നുന്നു..
u pls check it once again

അരൂപിക്കുട്ടന്‍/aroopikkuttan July 13, 2008 at 6:13 PM  

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

Unknown July 15, 2008 at 12:39 PM  

hello....

ingottu keran thonniyathu nannayi....
kantharikuttidel kandappol keriyatha chetta super....

njaanum pokum oru naal.....
aa heavenly placilekku

ശ്രീലാല്‍ July 16, 2008 at 9:02 PM  

ഫീലുള്ള നല്ല പടങ്ങള്‍. ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത് എന്നു തോന്നുന്നു. നന്നായിട്ടുണ്ട്. ആരും കൊതിച്ചുപോകുന്ന ലൊക്കേഷന്‍ തന്നെ..
അടിപൊളി.

മീര July 20, 2008 at 10:45 PM  

തങ്കള്‍ ഫോടോഗ്രഫര്‍ ആണോ?...കൊതിപ്പിക്കുന്ന ചിത്രങള്‍

vahab July 21, 2008 at 7:55 AM  

എത്ര മനോഹരമി-
ച്ചിത്രങ്ങളത്രയും
സോദരാ....
കൊതിതീര്‍ന്ന നയനത്തിന്‍
ഭാവുകങ്ങള്‍....

ഹരിശ്രീ July 22, 2008 at 5:30 PM  

നല്ല ചിത്രങ്ങള്‍

ഹരീഷ് തൊടുപുഴ July 23, 2008 at 8:57 AM  

ഇവിടം സന്ദര്‍ശിക്കുകയും അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയ എല്ലാ സുഹ്രുത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...

കുടുംബംകലക്കി July 23, 2008 at 10:20 AM  

മനുഷ്യസാന്നിധ്യം കൂടുതലാണെങ്കിലും 49 ഏറ്റവും സുന്ദരമായിത്തോന്നി. 40 തൊട്ടുതാഴെ. 41, 43, 44, 45 എന്നിവ ഹൃദയഭേദകം. മുന്‍പ് വാഗമണിന്റെ വക്ഷോജങ്ങളില്‍ മുറിപ്പാടുകളില്ലാതിരുന്നപ്പോള്‍ എന്തു സുന്ദരമായിരുന്നു. കാണാന്‍ പാസും എടുക്കേണ്ടായിരുന്നു.

ഇതൊക്കെയാണെങ്കിലും ഏറ്റവും മികച്ച കാഴ്ച വലതുവശത്ത് മുകളിലായുള്ളതു തന്നെ! :)

കാന്താരിക്കുട്ടിയെപ്പോലെ, “ആവണിക്കുട്ടിക്കു ഈ അങ്കിളിന്റെയും വക ഒരു ചക്കര ഉമ്മ.”

Rare Rose July 23, 2008 at 10:51 AM  

ആഹാ..,..വാഗമണ്‍ എത്ര മനോഹരമാണെന്ന് ചിത്രങ്ങള്‍ക്ക് വിളിച്ചു പറയുന്നുണ്ട്...ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ....കന്നുകാലികള്‍ മേഞ്ഞു നടക്കുന്നതും ..,പൈന്‍ മരക്കാടുകളും ..,..കൊതിയോടെ നോക്കി നിന്നു പോയി...മനോഹരമായീട്ടോ ഈ വിവരണം...

ശെഫി July 23, 2008 at 1:33 PM  

ഹൌ !! നല്ല ചിത്രങൾ,

നാടന്‍ July 23, 2008 at 2:07 PM  

കൊള്ളം.നന്നായി.
എന്റെ വാഗമണ്‍ കാഴ്ചകള്‍ ഇങ്ങനെയായിരുന്നു.
http://padampiditham.blogspot.com/2008/03/blog-post_14.html

ഉപാസന || Upasana July 23, 2008 at 6:26 PM  

ധാരാളം ഫോട്ടോസ്
ഗുഡ്
:-)
ഉപാസന

joice samuel July 25, 2008 at 9:57 PM  

:)

Magician RC Bose July 30, 2008 at 1:59 PM  

വയസ്സ്‌ 38 ആയി മലയാളം പഠിച്ചു തുടങ്ങീട്ടെ ഉള്ളു,
കാഴ്‌ചകളും. വീണ്ടും കാണാം ഭൂമി ഉരുണ്ടതല്ലെ, കാണും.

Lathika subhash August 2, 2008 at 9:47 PM  

ഹരീഷ്,
ഞാനിന്നാ ഈ പോസ്റ്റ് കണ്ടത്.ഗംഭീരമായിരിക്കുന്നു.
ചിത്രങ്ങള്‍ എത്രയാ?
തങ്ങള്‍പ്പാറയെക്കുറിച്ചും കോലാഹലമേടിനെക്കുറിച്ചും
അടുത്ത പോസ്റ്റിടൂ.

അശ്വതി/Aswathy August 6, 2008 at 10:46 PM  

നല്ല ഫോട്ടോസ് ....
വാഗമണ്‍ കണ്ട മാതിരി തന്നെ ആയി.
പൈന്‍ മരങ്ങളെ കുറിച്ചുള്ള അറിവ് പുതിയത് .നന്ദി

ശ്രീലാല്‍ August 8, 2008 at 11:27 AM  

വാങ്ങിയോ ഹരീഷ് ഭായ് D40 ? :) വേഗമാകട്ടെ !!

Unknown May 21, 2009 at 9:42 PM  

നന്നായിട്ടുന്ണ്ടു ഹരീഷ്..

Pradeep Narayanan Nair June 11, 2011 at 10:56 AM  

നല്ല പടങ്ങള്‍ ...
വാഗമണില്‍ പോയ പ്രതീതി ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP