Tuesday, December 30, 2008
Tuesday, December 23, 2008
ക്രിസ്റ്റുമസ്സ് ആശംസകള്‍...
Posted by ഹരീഷ് തൊടുപുഴ at 12/23/2008 11:34:00 PM 21 comments
Labels: എന്റെ ചിത്രങ്ങള്‍
കുപ്പികള്‍...
Posted by ഹരീഷ് തൊടുപുഴ at 12/23/2008 08:10:00 AM 16 comments
Labels: എന്റെ ചിത്രങ്ങള്‍..
Monday, December 22, 2008
സീനറി...1
Posted by ഹരീഷ് തൊടുപുഴ at 12/22/2008 08:19:00 AM 23 comments
Labels: എന്റെ ചിത്രങ്ങള്‍
Sunday, December 21, 2008
എലികുട്ടന്‍!!!
ഈ ചിത്രത്തില്‍ കുറച്ച് അസ്വഭാവിതയുണ്ട്.. കണ്ടുപിടിക്കാമോ???
Posted by ഹരീഷ് തൊടുപുഴ at 12/21/2008 10:59:00 AM 13 comments
Labels: എന്റെ ചിത്രങ്ങള്‍
Thursday, December 18, 2008
പഞ്ചാരയടി!!!
ഒന്നു വേഗം വാ ന്റെ കരളേ... എത്രനേരമായി ഞാനിവിടെ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട്.... നമുക്കിത്തിരി കൊച്ചു വര്‍ത്താനോം പറഞ്ഞിരിക്കാം... വായോ...
എന്റെ പൊന്നുചേട്ടാ; ആ കാലാപിള്ളേരേം കാണാണ്ട് പറ്റിച്ചിട്ടു വരേണ്ടെ....
അവന്മരാരെങ്കിലും വരുന്നുണ്ടോന്നു നോക്കിയെ എന്റെ ചേട്ടാ.....
നിനക്കല്ലേലും എന്നൊട് പണ്ടത്തെ മീച്ഛം ഒന്നുമില്ലെന്നറിയാടി പൊന്നുകട്ടേ....
നിനക്കിപ്പോ അപ്പറത്തെ കോവാലനയല്ലേ എന്നാക്കാളുമിഷ്ടം.... ഞാന്‍ നിന്നോടു കൂട്ടില്ലെടി പുന്നാരെ....
അയ്യോ എന്റെ ചക്കരക്കുട്ടന് അങ്ങനെയൊന്നും പറയല്ലേ.... ഇങ്ങോട്ടു നീങ്ങി നിന്നാലൊരു മുത്തം തരാലോ....
അയ്യോ!!! ചതിച്ചല്ലോ ചേട്ടാ; ആരാണ്ടൊക്കെ ഇങ്ങോട്ടു വരുന്നുണ്ടെണ്ടെ ചേട്ടോ... എനിക്കു പേടിയാവണ് ണ്ട്...
വീട്ടിലറിഞ്ഞാല്‍ എന്റെ അപ്പനും ആങ്ങളമാരും എന്നെ വച്ചേക്കില്ല....ഞാന്‍ പോവ്വാ

എന്നാ നമുക്കൊരിമിച്ച് ഒളിച്ചോടി പ്വോവാട്യേ..... ബാ പറന്നോ....
ഞാനും ണ്ട് ട്ടോ....
Posted by ഹരീഷ് തൊടുപുഴ at 12/18/2008 07:15:00 PM 15 comments
Labels: എന്റെ ചിത്രങ്ങള്‍; കൊക്ക്
Wednesday, December 17, 2008
ആത്മഹത്യാമുനമ്പ്...
വാഗമണ്‍ മൊട്ടക്കുന്നുകളിലെ അത്യാകര്‍ഷണീയമായ ആത്മഹത്യാമുനമ്പിലേക്കു സ്വാഗതം!!!
ഏകദേശം ആയിരത്തിലധികം അടിയോളം താഴ്ചയുള്ള ഈ ആത്മഹത്യാമുനമ്പില്‍ സദാസമയവും ശക്തിയായ കാറ്റ് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു..... നമ്മെ പറത്തിക്കൊണ്ടുപോകാനുള്ള ശേഷിയുണ്ടതിന്!!! പൊരിവെയിലത്തുപോലും ഉന്മേഷകരമായ കുളിര്മ്മയുണ്ടവിടെ....
മാസങ്ങള്‍ക്കുമുന്‍പ് പാലായില്‍നിന്നും [പാലായ്ക്കടുത്ത് നീലൂരില്‍ നിന്നാണെന്നാണെന്റെ ഓര്‍മ്മ]ഇവിടം സന്ദര്‍ശിക്കാനെത്തിയ കൂട്ടുകാരിലൊരാള്‍ കാര്‍ റിവേര്‍സ് ഗിയറിട്ടു തിരിക്കാന്‍ ശ്രമിച്ചപ്പോള്‍; കാര്‍ സഹിതം ഈ കൊക്കയിലേയ്ക്കു പതിക്കുകയുണ്ടായി. ദൈവത്തിന്റെ അദൃശ്യമായ കരങ്ങള്‍ സമയാംവിധം പ്രവര്‍ത്തിച്ചതിനാല്‍, പകുതിയോളം താഴെവച്ച് കാര്‍ ഒരു മരച്ചില്ലയില്‍ കുടുങ്ങുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും അയാളെ രക്ഷപെടുത്താനുമായി.....
ഇനി വരൂ; കാണൂ.... ഈ ആത്മഹത്യാമുനമ്പ്!!!
[ആത്മഹത്യചെയ്യാന്‍ താല്പര്യമുള്ളവര് ഇതു കാണേണ്ട കെട്ടോ]

Posted by ഹരീഷ് തൊടുപുഴ at 12/17/2008 07:50:00 PM 16 comments
Labels: എന്റെ ചിത്രങ്ങള്‍, വാഗമണ്‍
Monday, December 15, 2008
ഇന്നത്തെ സ്പെഷ്യല്‍!!!
ഇന്നത്തെ സ്പെഷ്യലാണു താഴെക്കാണുന്നത്...
ജീവിതത്തില്‍ കപ്പപ്പുഴുക്ക് കഴിച്ചിട്ടില്ലാത്തവര്‍ വിരളമായിരിക്കും...
കപ്പ അല്ലെങ്കില്‍ മരച്ചീനി പച്ചയ്ക്കുതിന്നുവാന് വരെ നല്ല സ്വാദാണ്...
പിന്നെ ചുട്ടു തിന്നുവാനോ? അതിലേറെയും...
ചെണ്ടപുഴുങ്ങി കാന്താരിച്ചമ്മന്തിയും കൂട്ടിയാണെങ്കിലോ...വായിലു കപ്പലോടിക്കാനുണ്ട് ജലാംശം!!!
ഇനി നീളത്തില്‍ പുഴുങ്ങിയെടുത്ത്, വെയിലത്തിട്ട് ഉണക്കി വറുത്തെടുത്താലോ.....
വട്ടത്തില്‍ പുഴുങ്ങി, വെയിലത്തിട്ടുണക്കി കര്ക്കിടമാസത്തില് എടുത്ത് നിലക്കടലയും ചേര്‍ത്ത് കപ്പപ്പുഴുക്കുണ്ടാക്കിയാലോ...കെങ്കേമം അല്ലേ!!!!
എന്തായാലും ഇത് വീട്ടിലുണ്ടാക്കിയതാ....ഇത്തിരി എടുത്ത് രുചിച്ചോളൂ
എങ്ങനെയാ ഒരു ടച്ചിങ്ങ്സ് ഇല്ലാതെ കഴിക്കണെ അല്ലേ....
ദാ, മത്തി[ചാള]വറുത്തത് ഇരിപ്പുണ്ട്...
അതു കൂടി എടുത്ത് കൂട്ടിക്കോളൂ....
എല്ലാവരും വയറു നിറച്ച് കഴിച്ചുകാണുമല്ലോ; എങ്കില്‍ നന്ദിയോടെ....ഹരീഷ്
Posted by ഹരീഷ് തൊടുപുഴ at 12/15/2008 08:25:00 PM 24 comments
Sunday, December 14, 2008
അണ്ണാറക്കണ്ണന്
Posted by ഹരീഷ് തൊടുപുഴ at 12/14/2008 11:02:00 PM 12 comments
Labels: എന്റെ ചിത്രങ്ങള്‍
Friday, December 12, 2008
എന്റെ ഗ്രാമകാഴ്ചകള്‍...2
എന്റെ ഗ്രാമകാഴ്ചകളിലെ രണ്ടാമത്തെ ചിത്രമാണിത്...
100 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള ഒരു ക്ഷേത്രക്കുളമാണിത്...
കുളത്തിന്റെ രണ്ടുഭാഗവും വയലുകളാല് ചുറ്റപ്പെട്ടതിനാലാകണം, എപ്പോഴും നല്ല തെളിനീരാണിതിന്!!
ഇത്രയും ചെറിയ ക്ഷേത്രക്കുളം അസാധാരണമായേ കാണാറുള്ളൂ...
ഇത് മണക്കാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള കൈപ്പിള്ളിക്കാവില്‍ സ്ഥിതിചെയ്യുന്നു...
ഭദ്രകാളിക്കും, ദുര്‍ഗ്ഗയ്ക്കും വെവ്വേറെ പ്രതിഷ്ഠയുള്ള പുരാതനമായ ക്ഷേത്രമാണിത്...
Posted by ഹരീഷ് തൊടുപുഴ at 12/12/2008 07:06:00 PM 8 comments
Labels: എന്റെ ഗ്രാമം., എന്റെ ചിത്രങ്ങള്‍
Thursday, December 11, 2008
Tuesday, December 9, 2008
എന്റെ ഗ്രാമ കാഴ്ചകള്‍...1
ഇന്നു മുതല്‍ ഞാന്‍ എന്റെ ഗ്രാമത്തിലെ കാഴ്ചകളുമായി നിങ്ങളിലേക്കെത്തുകയാണ്. എന്റെ ഗ്രാമം ‘മണക്കാട്’, തൊടുപുഴ താലൂക്കില്‍ പെട്ട പതിനഞ്ചു പഞ്ചായത്തുകളില്‍ ഒന്നാണ്. പ്രകൃതിരമണീയത നിറഞ്ഞ ദൃശ്യങ്ങള്‍ എന്റെ ഗ്രാമത്തിന് ഒരു മുതല്‍കൂട്ട് തന്നെയാണ്. മണക്കാട് പഞ്ചായത്തിലൂടെ കടന്നു പോകുന്ന തൊടുപുഴയാര്‍ ടി പ്രദേശത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ സുപ്രധാന പങ്കുവഹിക്കുന്നു. കൂടുതലായും റബ്ബെര്കാടുകളാണെങ്കിലും അന്യം നില്‍ക്കാത്ത നെല്പാടങ്ങളും, വിവിധതരത്തിലുള്ള മരങ്ങളാലും, ചെടികളാലും ഫലഭൂയിഷ്ഠമാര്ന്ന ഒരു പ്രദേശം കൂടിയാണ് മണക്കാട്. ഒട്ടേറെ ആരധനാലയങ്ങള് ഉള്‍പ്പെടുന്ന ഈ സ്ഥലം ഉത്സവകാലമാകുമ്പോഴേക്കും മറ്റൊരു ലോകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു. ജില്ലയിലെ ഏക നരസിംഹസ്വാമിപ്രതിഷ്ഠയുള്ള ക്ഷേത്രവും ഇവിടെത്തന്നെ. ഇനിയും കൂടുതല്‍ പറയാനുണ്ട്...സമയമുണ്ടല്ലോ!!! പിന്നീടാവട്ടെ..
എല്ലാവര്ക്കും എന്റെ ഗ്രാമത്തിലേക്ക് സ്വഗതം...
താഴെക്കാണുന്നത് മണക്കാട് പഞ്ചായത്തില്‍ പെട്ട ‘പെരിയാമ്പ്ര’ എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യമാണ്. ഏറ്റവും കൂടുതല്‍ കൃഷിക്കാര്‍ ഉള്‍പ്പെടുന്ന പ്രദേശമാണിവിടം. വാഹനങ്ങളുടെ ആധിക്യമതികമായനുഭവപ്പെടാത്തതിനാല് ഏറ്റവും അധികം സ്വസ്ഥവും, ശുദ്ധവായുനിറഞ്ഞതുമായ പ്രദേശമാണിത്... പണ്ട് ഈ ഗ്രാമം ഒരു കുഗ്രാമമായിരുന്നു. ജലത്തിന്റെ ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി ഒരു കനാല്‍ ഈ ഗ്രാമത്തിലൂടി കടന്നുപോകുന്നുണ്ട്. മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ളതാണത്. ഈ കനാലിലൂടെ ഒഴുകുന്ന വെള്ളമാണ് താഴെക്കാണുന നെല്പാടങ്ങളെ സമൃദ്ധിയിലാറാടിക്കുന്നത്....
അങ്ങു ദൂരെ ഒരു പാലം കണ്ടോ; ആ പാലത്തില്‍ കയറിനിന്ന് താഴോട്ട് നോക്കുമ്പോള്‍ കാണുന കാഴ്ചയാണ് അതീവസുന്ദരം..
ഇനി ഒരിക്കല്‍ അത് എടുത്ത് പോസ്റ്റാം കെട്ടോ...
Posted by ഹരീഷ് തൊടുപുഴ at 12/09/2008 07:21:00 AM 13 comments
Labels: എന്റെ ഗ്രാമം., എന്റെ ചിത്രങ്ങള്‍..
Sunday, December 7, 2008
ഈ കായേതാ??
Posted by ഹരീഷ് തൊടുപുഴ at 12/07/2008 07:11:00 PM 13 comments
Labels: എന്റെ ചിത്രങ്ങള്‍.., ചോദ്യം??
Saturday, December 6, 2008
സര്ക്കസുകാരന്!!!
Posted by ഹരീഷ് തൊടുപുഴ at 12/06/2008 06:47:00 AM 17 comments
Labels: എന്റെ ചിത്രങ്ങള്‍..
Wednesday, December 3, 2008
സര്‍പ്പഗന്ധി
ഇതാണ് സര്‍പ്പഗന്ധി. സര്പ്പങ്ങളുടേതുപോലെ ഫണം വിടര്ത്തിനില്ക്കുന്ന ദളങ്ങളുള്ളതിനാലാകണം ഈ പൂവിനീപേരുലഭിച്ചത്!!!
കാഴ്ചയില്‍ സുന്ദരിയാണെങ്കിലും ദുര്‍ഗന്ധം വമിക്കുന്ന ഒന്നാണിവ.
ഈ വൃക്ഷം നില്‍ക്കുന്നിടത്ത് പാമ്പുകള്‍ അടുക്കാറില്ലെന്ന് പഴമക്കാര്‍ പറയുന്നു...
ഈ വൃക്ഷത്തിന്റെ തായ്തടിയില്‍ പ്ലാവുകളുടേതുപോലെ ചക്ക ഉണ്ടാകാറുണ്ട്... പക്ഷെ എനിക്കൊരെണ്ണം പോലും കാണാനായില്ല... ഇനി ഒരിക്കലാകട്ടെ.
നല്ലൊരു തണല്‍ വൃക്ഷം കൂടിയാണിവ...
ഇതു കണ്ടോ; ഈ മൊട്ടു വിരിഞ്ഞാണ് സര്‍പ്പഗന്ധിപ്പൂവ് ഉണ്ടാകുന്നത്...
സര്‍പ്പം ഫണംവിടര്ത്തിനില്ക്കുന്നതു പോലെയുണ്ടല്ലേ!!!
എന്തു ഭംഗി നിന്നെക്കാണാന്‍.....
ഇതു അതിന്റെ വൃക്ഷം...
ഇനി ഇതിനെപറ്റി വിശദമായി അറിയാവുന്നവര്‍ പറഞ്ഞുതരൂ...
Posted by ഹരീഷ് തൊടുപുഴ at 12/03/2008 08:50:00 PM 29 comments
Labels: എന്റെ ചിത്രങ്ങള്‍..