ബാച്ചിലേര്‍സ് ക്വാര്‍ട്ടേര്‍സ്..
താഴെ കാണുന്നത് കോട്ടയം ജില്ലയില്‍ കുണിഞ്ഞിക്കു സമീപം മേതിരി എന്ന സ്ഥലത്തുള്ള കൊണ്ടമറുക് മനക്കാരുടെ ബാച്ചിലേര്‍സ് ക്വാര്‍ട്ടേര്‍സ് ആണ്. പുരാതനകാലത്ത് ഈ വീടിനു സമീപമുള്ള നാലുകെട്ടിലായിരുന്നു കൊണ്ടമറുക് കുടുംബക്കാര്‍ താമസിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ കുടുംബത്തിലെ അവിവാഹിതരായ യുവാക്കള്‍ക്കു താമസിക്കുവാന്‍ വേണ്ടി പണികഴിപ്പിച്ചതായിരുന്നു ഈ കെട്ടിടം. നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം പുരാതനകാലത്തെ വാസ്തുശാസ്ത്രം എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നു നമുക്കു പറഞ്ഞുതരുന്നു. ടി.കെട്ടിടത്തിന്റെ ഒരു സൈഡ് വ്യൂ താഴെകൊടുത്തിരിക്കുന്നു. കരിങ്കല്ലുകൊണ്ടാണ് ഭിത്തികെട്ടിയിരിക്കുന്നത്.
ഇതാ അതിന്റെ ഒരു ഫ്രെന്റ് വ്യൂ...
തച്ചന്മാരുടെ ശില്പചാതുര്യത്തിന് മറ്റൊരു ഉദാഹരണമാണിത്. ആ മുഖപ്പ് കണ്ടോ? വര്‍ഷങ്ങളേറെ പഴക്കമുണ്ടെന്നോര്‍ക്കണം.
മൊത്തമായും തേക്കില്‍ തീര്‍ത്തിരിക്കുന്ന ഈ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ ഭിത്തിമുഴുവന്‍ തേക്കില്‍ പൊതിഞ്ഞിരിക്കുന്നു. അവിടെ നല്ല ഇരുട്ടായിരുന്നതിനാല്‍ അതിന്റെ സൌന്ദര്യം എനിക്കൊപ്പീയെടുക്കുവാന്‍ സാധിച്ചില്ല. തേക്കിന്‍ തടി കടഞ്ഞ കാലുകളാല്‍ മേല്‍ക്കൂരയെ താങ്ങിനിറുത്തിയിരിക്കുന്നു. തടിയില്‍ നിര്‍മിച്ച അരഭിത്തിയും അവയുടെ ഡിസൈനും നോക്കൂ; അന്നത്തെ കാലത്തെ തച്ചന്മാരുടെ കരവിരുതിനെ ഓര്‍മിപ്പിക്കുന്നു.
പിന്നെ, ഈ അരഭിത്തിയിലിരുന്നുകൊണ്ട് അന്നത്തെക്കാലത്തെ ഇളം മുറക്കാര്‍ തൊട്ടടുത്ത ദേവീക്ഷേത്രത്തില്‍ തൊഴാന്‍പോയിരുന്ന എത്രയോ തരുണീമണികളെ കണ്ണൂകളില്‍ നിറച്ച് സായൂജ്യമടഞ്ഞിരിക്കാം...അല്ലേ!!!
ആ ഉരുണ്ടതൂണുകള്‍ വെട്ടുകല്ല് [ചെങ്കല്ല്] കൊണ്ടുപണിത് ചെത്തീയെടുത്തിരിക്കുന്നതാണ്. ആ തൂണുകള്‍ക്കു മുകളിലൂടെ പോയിരിക്കുന്ന ഉത്തരം കണ്ടോ, അതൊരു ഒറ്റത്തടിയാണ്. ഇതെന്റെ ഭിത്തി തേച്ചിരിക്കുന്നത് കുമ്മായം കൊണ്ടാണ്.
ഇത് വീടിന്റെ പുറകുവശമാണ്. ഇവിടത്തെ ഓരോ കരിങ്കല്ലിനും, തടിഉരുപ്പടികള്‍ക്കും എത്രയോ പഴങ്കഥകള്‍ പറയാന്‍ കാണുമല്ലേ!!!
ഈ ഫോട്ടോകള്‍ എടുത്ത് നിങ്ങളീലേക്കെത്തിക്കാന്‍ എനിക്കനുവാദം തന്ന കൊണ്ടമറുക് മനയിലെ അംഗവും ശത്രുഘ്നന്‍ സ്വാമി, പോര്‍ക്കലി ഭഗവതി ക്ഷേത്രങ്ങളിലെ പൂജാരിയും, ഒരു ബ്ലോഗര്‍ കൂടിയുമായ ശ്രീനാഥിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...