Thursday, October 2, 2008

ഭൂതത്താന്‍ കെട്ട്

കഴിഞ്ഞ ദിവസം ഭൂതത്താന്‍ കെട്ട് അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകളാണ് താഴെകാണുന്നത്. കോതമംഗലത്തുനിന്നും ഏകദേശം 15 കി.മീ യോളമുണ്ടിവിടേയ്ക്ക്. പെരിയാര്‍ നദിയില്‍ തീര്‍ത്തിരിക്കുന്ന ഈ അണക്കെട്ടിന്റെ നീളം ഏകദേശം 150 മീറ്ററോളമുണ്ടാകും. അണക്കെട്ട് അവസാനിക്കുന്നിടത്തുനിന്നും ഇടത്തോട്ടിറങ്ങിയാല്‍ പെരിയാറിന്റെ തീരത്തുകൂടി, വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്തുകൂടി കാല്‍ നടയായി യാത്ര നടത്താം.മനസ്സിനു കുളിര്‍മ നല്‍കാന്‍ കഴിയുന്നൊരു യാത്രയായിരിക്കുമത്...




















31 comments:

Anastácio Soberbo October 2, 2008 at 5:32 PM  

Hello, I like this blog.
Sorry not write more, but my English is not good.
A hug from Portugal

പ്രയാസി October 2, 2008 at 6:24 PM  

ഹരീഷെ..
ചില ചിത്രങ്ങള്‍ വല്ലാതെ മനസ്സും ശരീരവും തണുപ്പിക്കുന്നു, ഡാങ്ക്യു..

അനില്‍@ബ്ലോഗ് // anil October 2, 2008 at 7:09 PM  

ഹരീഷ്,
നല്ല ചിത്രങ്ങള്‍.
ഒരിക്കല്‍ കൂടി വരണം അവിടെയൊക്കെ.

പിന്നെ അതു നമ്മുടെ “മാക്രി“ തന്നെ അല്ലെ, കയ്യില്‍ പിടിച്ചിരിക്കുന്നത്?

ജിജ സുബ്രഹ്മണ്യൻ October 2, 2008 at 7:43 PM  

വളരെ നല്ല ചിത്രങ്ങള്‍..ആ പടങ്ങള്‍ക്ക് ചിലതിനെങ്കിലും ഓരോ അടിക്കുറിപ്പുകള്‍ കൊടുക്കാമായിരുന്നു.അവിടെ ഡാമിനോട് ചേര്‍ന്നു തന്നെ ഒരു ഗാര്‍ഡെന്‍ ഉണ്ടായിരുന്നല്ലോ ( ഗാര്‍ഡന്‍ എന്നു പറയാവോ ആവോ)
പിന്നെ ആ മരത്തില്‍ കയറിയിരുന്നു ഒരാള്‍ വെള്ളത്തിലേക്ക് നോക്കിയിരിക്കുന്ന പടവും മാക്രിയെ കൈയ്യില്‍ പിടിച്ചിരിക്കണ പടവും എനിക്കിഷ്ടമായീ...
ഭൂതത്താന്‍ കെട്ട് വഴി ഇടക്ക് പോകാറൂണ്ടെങ്കിലും ഫോട്ടോയില്‍ കാണുമ്പോള്‍ ആ സ്ഥലങ്ങള്‍ക്ക് പ്രത്യേക ഭംഗി !!

smitha adharsh October 2, 2008 at 7:55 PM  

നല്ല ചിത്രങ്ങള്‍....ഇയാള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ?എല്ലാ സ്ഥലത്തും കറങ്ങി നടക്കാന്‍ എവിടെയാ സമയം?(ചുമ്മാ,അസൂയ)..

ഹരീഷ് തൊടുപുഴ October 2, 2008 at 8:14 PM  

anastacio soberbo: come again; plsss and thank u very much..

പ്രയാസി: നന്ദി...

അനില്‍ജി: അതെ; മാക്രി തന്നെ. നന്ദി...

കാന്താരിക്കുട്ടി: സമയ പരിമിതി മൂലം പാര്‍ക്കില്‍ കയറാനൊത്തില്ല. പിന്നെ വിനോദസഞ്ചരികള്‍ക്കുള്ള ബോട്ട് കരയ്ക്കുകയറ്റി ഇട്ടിരിക്കുവായിരുന്നു...നന്ദി

സ്മിത: ഇനിയൊരു 15 ദിവസം കൂടിയേ ഇങ്ങനെ നടക്കാനാവൂ; അതു കഴിഞ്ഞാല്‍ സീസണ്‍ തുടങ്ങുകയായി....നന്ദി

PIN October 3, 2008 at 1:25 AM  

വളരെ നല്ല ചിത്രങ്ങൾ...

siva // ശിവ October 3, 2008 at 2:46 PM  

ഈ സുന്ദരചിത്രങ്ങള്‍ക്ക് നന്ദി....ഞാന്‍ ഒരിക്കല്‍ അവിടൊക്കെ വന്നിട്ടുണ്ട്.....ഇപ്പോള്‍ അതൊക്കെ ഓര്‍മ്മ വരുന്നു.....

Ranjith chemmad / ചെമ്മാടൻ October 3, 2008 at 4:06 PM  

നല്ല ചിത്രങ്ങള്‍!

ശ്രീ October 3, 2008 at 4:45 PM  

ഒരുപാടു ദൂരെയൊന്നുമല്ലെങ്കിലും ഇതു വരെ പോകാനൊത്തിട്ടില്ല.

നല്ല ചിത്രങ്ങള്‍, ഹരീഷേട്ടാ
:)

Artist B.Rajan October 3, 2008 at 5:55 PM  

നല്ല പടങ്ങള്‍..തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Artist B.Rajan October 3, 2008 at 5:55 PM  

നല്ല പടങ്ങള്‍..തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ഹരീഷ് തൊടുപുഴ October 3, 2008 at 7:15 PM  

പിന്‍, ശിവ, രണ്‍ജിത്, ശ്രീ, അനൂപ്, രാജന്‍ ചേട്ടന്‍: എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...

Unknown October 3, 2008 at 7:50 PM  

ഇവിടെ ഇരുന്ന് ഇതൊക്കെ കാണുമ്പോള് പെട്ടെന്ന് നാട്ടില് വരാന് കൊതി തോന്നുവാ
നല്ല പോസ്റ്റ് നല്ല വിവരണം.
നന്നായിരിക്കുന്നു

സഹയാത്രികന്‍ October 3, 2008 at 8:16 PM  

കൊള്ളാട്ടോ മാഷേ ചിത്രങ്ങള്‍...
അസ്സലായി.. :)

Typist | എഴുത്തുകാരി October 3, 2008 at 10:36 PM  

രണ്ടുമൂന്നു മാസം മുന്‍പു ഞാന്‍ വന്നിരുന്നു ഈ സ്ഥലങ്ങളില്‍. ഒരു ഓര്‍മ്മ പുതുക്കലായി.

നിരക്ഷരൻ October 3, 2008 at 10:50 PM  

ഹരീഷേ...പോസ്റ്റിന് നന്ദി. പടങ്ങളൊക്കെ നന്നായിട്ടുണ്ട്. കുറച്ചുകൂടെ അടിക്കുറിപ്പുകളോ വിവരണമോ എഴുതാതിരുന്നതില്‍ പ്രതിഷേധിക്കുന്നു :)

ഓ.ടോ:- ഞാന്‍ ഭൂതത്താന്‍ കെട്ടിനെപ്പറ്റി എഴുതിവെച്ചിരിക്കുന്ന പകുതിവഴിയായ പോസ്റ്റ് ഇനി എന്തുചെയ്യണമെന്നുകൂടെ പറഞ്ഞുതരൂ... :)

ഗീത October 3, 2008 at 10:52 PM  

പലേ അണക്കെട്ടുകളും കണ്ടിട്ടുണ്ടെങ്കിലും ഭൂതത്താന്‍‌കെട്ട് കണ്ടിട്ടില്ല. ഈ ഫോട്ടോകള്‍ വഴി അതു കാണാനൊത്തു.

ഇനി ഒരു ഓഫ് ;
ഒരു അപേക്ഷയും.
ആ പാമ്പിന്‍ കൂണ് ഞാനാദ്യമായി കാണുകയാ. കേട്ടിട്ടുമില്ല. എന്തൊരതിശയം ! ഒരു മണിക്കൂറിനുള്ളില്‍ ഇങ്ങനൊരു വല നെയ്യുകയെന്നു വച്ചാല്‍. ഏതായാലും അതു ഹരീഷിന്റെ പറമ്പിലുണ്ടല്ലോ. ഇനി അതു മുളച്ചു ഇങ്ങനൊരു വല നെയ്യുന്നതിന്റെ വിവിധഘട്ടങ്ങളുടെ‍ ചിത്രങ്ങള്‍ എടുത്തു പോസ്റ്റുമോ? എന്നെങ്കിലും സമയം കിട്ടുമ്പോള്‍ മതി. ഈ പറയുന്നത് അതിക്രമമാണെന്നു വച്ചാല്‍ ക്ഷമിക്കണേ.

Manikandan October 3, 2008 at 11:44 PM  

ഹരീഷ്‌ചേട്ടാ ചിത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്. അല്പം വിവരണം ആവാം എന്ന മനോജേട്ടന്റെ അഭിപ്രായത്തോട് ഞാ‍നും യോജിക്കുന്നു. ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് അതു സഹായകമാവും.

ഒരിക്കൽ വലിയ സന്തോഷത്തോടെ പീച്ചിഡാം കാണാൻ പോയതാണ്. എന്നാൽ അണക്കെട്ടിന്റെ പ്രവേശനകവാടത്തിൽ തന്നെ രണ്ടാം‌ലോകമഹായുദ്ധകാലത്തെ അവശേഷിപ്പായ “രഹസ്യ നിയമത്തിന്റെ” മുന്നറിയിപ്പ് ഒരു ബോർഡ്. “PHOTOGRAPHY PROHIBITED" ആകെ ഉള്ള ഒരു ക്യാമറ ഗാ‍ർഡുകൾ പിടിച്ചുവാങ്ങണ്ട എന്നുകരുതി നേരെചെന്നു ചോദിച്ചു. പോട്ടം എടുക്കാമോ എന്നു. ഇല്ലെന്ന മറുപടികേട്ടു നിരാശനായി പോന്നു.

ഹരീഷ് തൊടുപുഴ October 4, 2008 at 7:29 AM  

അനൂപ്: നന്ദി...

സഹയാത്രികന്‍: നന്ദി...

എഴുത്തുകാരിചേച്ചി: നന്ദി...

നിരക്ഷരന്‍ ചേട്ടന്‍: അടിക്കുറിപ്പുകള്‍ ഇനി ഉറപ്പായും എഴുതാം...
ചേട്ടന്‍ പകുതിവഴിയില്‍ വച്ചിരിക്കുന്ന ആ പോസ്റ്റ് ഉറപ്പായും പോസ്റ്റ് ചെയ്യണം ഇല്ലെങ്കില്‍ ഭൂലോകര്‍ക്കതൊരു തീരാനഷ്ടമായിരിക്കും.

പിന്നെ എന്റെ നാട്ടില്‍ കാണാനായി അതിരപ്പിള്ളി മോഡെല്‍ വെള്ളച്ചാട്ടവും[തൊമ്മന്‍ കുത്ത് വെള്ളച്ചാട്ടം], പളനിമലയ്ക്കു സമാനമായ മലയാളപളനിമലയും ക്ഷേത്രവും[ഉറവപ്പാറ മുരുഗക്ഷേത്രം], 5 ഏക്കര്‍ കാടിനിടയ്ക്കു സ്ഥിതിചെയ്യുന്ന “അമരം കാവ് ദേവീക്ഷേത്ര“വും, ഇലവീഴാപൂഞ്ചിറ എന്ന പ്രകൃതിരമണീയമായ മൊട്ടക്കുന്നും ഉണ്ട്. ചേട്ടന്‍ കേട്ടിട്ടുണ്ടാകുമോ ആവോ? ഉറപ്പായും കാണേണ്ട സ്ഥലങ്ങളാണിവ. ഒരിക്കല്‍ ഈ വഴി വന്നാല്‍ ഞാന്‍ ഈ സ്ഥലമെല്ലാം കൊണ്ടുപോയികാണിച്ചുതരാം...
ഇവയെല്ലാം ഏതായാലും അടുത്തുതന്നെ ഞാന്‍ പോസ്റ്റാക്കുന്നുണ്ടു കെട്ടോ...
നന്ദിയോടെ....

ഗീതേച്ചി: ഞാനും ആ കൂണിന്റെ വിവിധഘട്ടങ്ങള്‍ ഫോട്ടോ എടുക്കണമെന്നു വിചാരിച്ചതാ. പ്ക്ഷെ നിമിഷ നേരം കൊണ്ട് ആ സംഭവം ഈ അവസ്ഥയിലായി. ഇനിയും ഉണ്ടകുമ്പോള്‍ ഉറപ്പായും വിവിധ ഘട്ടങ്ങള്‍ എടുത്ത് പോസ്റ്റാട്ടോ....നന്ദിയോടെ

മണികണ്ഠന്‍: മണീ; അധികൃതരോട് വാശി പിടിച്ചിട്ട് കാര്യമില്ല. ചിലവ രഹസ്യമാക്കി വെയ്ക്കേണ്ടതാകുന്നു എന്തെന്നാല്‍ ഭീകരവാദികളെ ഭയന്നിട്ടാകണം. ഇടുക്കി ഡാം അതുപോലെയാണ്.
നന്ദിയോടെ.....

ajeeshmathew karukayil October 4, 2008 at 6:20 PM  

വളരെ നല്ല ചിത്രങ്ങൾ

Manikandan October 4, 2008 at 11:49 PM  

ഹരീഷ്‌ചേട്ടാ,

രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിലെ നിയമങ്ങൾ ഉപയോഗിച്ചു ഇന്നത്തെ തീവ്രവാദത്തെ നേരിടാൻ സാധിക്കും എന്നു ഞാൻ കരുതുന്നില്ല. അതീവ സുരക്ഷിത മേഖലയായി നമ്മുടെ സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള പല സ്ഥലങ്ങളും, സ്ഥാപനങ്ങളും ഗൂഗിൾ എർത്ത് പോലുള്ള സംരംഭങ്ങൾ വഴി വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്ന ഗണത്തില്‍പ്പെടുന്നതാണ്. മുൻപ് നമ്മുടെ രാഷ്ട്രപതിഭവൻ, പാർലമെന്റ് മന്ദിരം, പൂനെ എയർബേസ്, ഇന്ദിരാഗന്ധി വിമാനത്താവളം, വിവിധ ആറ്റോമിക റിയാക്റ്ററുകൾ എന്നിവയുടെയെല്ലാം വ്യക്തമായ ചിത്രങ്ങൾ ഗൂഗിൾ എർത്ത് വഴി ലഭ്യമായിരുന്നു. എന്നാൽ മുൻ‌രാഷ്ട്രപതി ആയിരുന്ന എ പി ജെ അബ്ദുൾകലാം നടത്തിയ ഇടപെടലുകളുടെ ഫലമായി ഇവയിൽ പലതിന്റേയും അവ്യക്തമായ ചിത്രങ്ങൾ ആക്കാൻ ഗൂഗിൾ തയ്യാറായി. അതുപോലെ പലപ്പോഴും ദൃശ്യമാധ്യമങ്ങളിൽ നമ്മൾ നേരത്തെപറഞ്ഞ അണക്കെട്ടുകളുടെ വിശദമായ വീഡിയോചിത്രങ്ങൾ റിപ്പോർട്ടുകളിൽ വരാറുണ്ട്. പല മാധ്യമ പ്രവർത്തകരും ഇതെല്ലാം സ്വന്തം ബ്ലോഗിലും ഇടുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് October 5, 2008 at 9:54 PM  

നല്ല ചിത്രങ്ങള്‍. :)

മാണിക്യം October 6, 2008 at 8:19 AM  
This comment has been removed by the author.
മാണിക്യം October 6, 2008 at 8:21 AM  

ശരിക്കും ദൈവത്തിന്റെ സ്വന്തം നാട്!
എന്ത് ഭംഗിയാ കാണാന്‍?
ഞാന്‍ എത്ര നേരം നോക്കിയിരുന്നു എന്ന്
എനിക്ക് തന്നെ നിശ്ചയമില്ലാ
ഹരീഷ് നന്ദി ഈ ചിത്രങ്ങള്‍ക്ക് ...
ഇനി അടുത്ത് ആഴ്ചാ കാണാം ബൈ

പിരിക്കുട്ടി October 6, 2008 at 4:11 PM  

hai nalla rasam ee chithrangal...

ഹരീഷ് തൊടുപുഴ October 6, 2008 at 4:36 PM  

അജീഷ് മാത്യു: നന്ദി...

മണികണ്ഠന്‍: മണിയുടെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു. നന്ദി...

രാമചന്ദ്രന്‍: നന്ദി...

മാണിക്യാമ്മേ: നന്ദിയോടെ....

പിരിക്കുട്ടി: നന്ദി.....

girishvarma balussery... October 7, 2008 at 7:47 AM  

നല്ല ചിത്രങ്ങള്‍... വിജനതയുടെ മേചിന്‍പുറങ്ങളും .. ഇളകാത്ത ജലവും.. പച്ചപ്പും..എല്ലാം എന്തോ ഒരു അനുഭൂതി കൊണ്ടുവന്നു കേടോ.... ആശംസകള്‍..

Pongummoodan October 7, 2008 at 10:37 AM  

ചിത്രങ്ങളെല്ലാം വളരെ നന്നായിട്ടുണ്ട് ഹരീഷ്.
ഇനിയും വരാം. എന്ന്ൻ മറ്റൊരു ഹരീഷ് :)

nandakumar October 7, 2008 at 12:12 PM  

അസൂയ തോന്നുന്നു തന്നോട്, സത്യായിട്ടും
രണ്ടാമത്തേയും ഏഴാമത്തേയും അവസാനത്തേയും ചിത്രങ്ങള്‍ അതി മനോഹരം...
മനസ്സു തണുപ്പിച്ചു.. :)

പ്രിയ January 10, 2009 at 4:57 PM  

ങ്‌ഹേ ഭൂതത്താന്കെട്ട്. ഞാന്‍ കണ്ടില്ലാരുന്നു ഈ പോസ്റ്റുകള്‍ ഒന്നും. കോതമംഗലം ഇടുക്കി മൊത്തം ഇവിടെ വന്ന കാണാമല്ലോ ഹരിഷേ. :) സന്തോഷമായി

ഭൂതം കല്ലും ചുമന്ന് നില്ക്കുന്ന പടം ഇല്ലേ? ഒന്നു കാണാന്‍. ഒരു അത്യാഗ്രഹം :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP