Thursday, April 30, 2009
Sunday, April 26, 2009
ഒരു പാനിംഗ് പരീക്ഷണം

ഒരു പാനിംഗ് പരീക്ഷണം..
ശരിയായോ എന്നറിയില്ല..
ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം ഒപ്പിയെടുക്കുവാന്‍ ഛായാഗ്രാഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ് പാനിംഗ്. ചലിക്കുന്ന വസ്തുവിനെ ഫോക്കസിലാക്കി കുറഞ്ഞ ഷട്ടെര്‍ സ്പീഡില്‍ ക്യാമറ ആ വസ്തുവിനു ആപേക്ഷികമായി ചലിപ്പിക്കുക.
Posted by ഹരീഷ് തൊടുപുഴ at 4/26/2009 07:46:00 PM 39 comments
Labels: അര്ജുന്, എന്റെ ചിത്രങ്ങള്‍..
Tuesday, April 21, 2009
അലറിപ്പൂക്കള്‍
സൂര്യന്; അന്ന് പതിവിനു വിപരീതമായി നേരത്തേ കൂടണയാന്‍ തുടങ്ങിയിരുന്നു..
ഇരുട്ട് മൂടിക്കൊണ്ടിരുന്ന ചെമ്മണ്‍പാതയിലൂടെ കാവിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന;
അവളുടെ ഒപ്പമെത്താന്‍ ഞാന്‍ ആഞ്ഞുനടന്നു..
അലറിപ്പൂക്കള്‍ പൊഴിഞ്ഞുകിടന്നിരുന്ന പാതയുടെ വളവിലെത്തിയപ്പോള്‍..
ഞാന്‍ അവള്‍ക്കൊപ്പമെത്തി..
അലറിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധവും, ഈറന്‍ മുടിയിലെ കാച്ചെണ്ണയുടെ സുഗന്ധവും;
ചേര്‍ന്ന സമ്മിശ്രമായ അനുഭൂതി എന്റെ ഘ്രാണേന്ദ്രിയങ്ങളിലേക്ക് പടരുന്നുണ്ടായിരുന്നു..
അവളോട് തോള് ചേര്‍ന്ന് എന്റെ കൈവിരലുകള്‍ക്കുള്ളില്‍ അവളുടെ വിരലുകള്‍ കോര്‍ത്തുപിടിച്ചു നടക്കുവാന്‍ ഞാന്‍ മോഹിച്ചു..
ദീപാരാധന തൊഴുതുകൊണ്ടു നിന്ന അവളുടെ വദനകാന്തി;
ദീപപ്രഭയാല്‍ അലറിപ്പൂവു പോലെ ശോഭിതമായി ജ്വലിക്കുന്നുണ്ടായിരുന്നു...
Posted by ഹരീഷ് തൊടുപുഴ at 4/21/2009 05:44:00 PM 33 comments
Labels: എന്റെ ചിത്രങ്ങള്‍..
Wednesday, April 15, 2009
ബാല്യം
ബാല്യം!!!
നൊള്‍സ്റ്റാള്‍ജിക് ഫീലിംഗ്സ് തരുന്ന ഒട്ടെറെ അനുഭവങ്ങളുണ്ട് മനസ്സില്‍..
അതിലൊന്നാണിതും..
എന്റെ കുട്ടിക്കാലത്ത്, ഞാന്‍ ജനിച്ച കുഗ്രാമത്തിലെ തോട്ടിലേയ്ക്ക് കുളിക്കാന്‍ അമ്മയുടെ കൂടെ പോകുന്ന ഒരു ദൃശ്യമുണ്ട് മനസ്സില്‍..
ഈ ചിത്രത്തിലെ കുട്ടിയുടെ ‘വണ്ടി’ പോലെ ‘മോഡേണ്‍’ ഒന്നുമല്ലായിരുന്നു..
തേഞ്ഞുതീര്‍ന്ന റബ്ബെര്‍ ചെരിപ്പ് വൃത്താകൃതിയില്‍ വെട്ടിമുറിച്ച്..
നടുവിലൊരുതുളയുമിട്ടിട്ട്, ഇവയ്ക്കു കുറുകേ കപ്ലം[പപ്പായ] തണ്ട് മുറിച്ചു വച്ചിട്ട്..
ഇതിനുള്ളിലൂടെ ഈര്‍ക്കില്‍ കൊണ്ട് ഈ ടയറുകളെ തമ്മില്‍ ബന്ധിപ്പിക്കും..
എന്നിട്ട്; പാണലിന്റെയോ, കാപ്പിയുടേയോ കമ്പ് മുറിച്ച്..
അറ്റം കൂര്‍പ്പിച്ച്, കപ്ലത്തണ്ടിന്റെ നടുഭാഗത്ത് തുളയുണ്ടാക്കി അതിലേക്കിറക്കി വയ്ക്കും..
ഒന്നുകൂടി; ഈ കമ്പിന്റെ ഇങ്ങേയറ്റത്ത് ഒരു ‘ചെരുപ്പ് ടയര്‍’ കൂടി ഫിറ്റ് ചെയ്യും, സ്റ്റീയറിങ്ങായി..
ഹോ!!! ഓര്മകളിങ്ങനെ ഇരമ്പിയിരമ്പി വരികയാണ്..
ഭാഗ്യം!!! കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ജനിക്കാന്‍ സാധിച്ചതിന്..
ദൈവത്തിനു നന്ദി!!!
Posted by ഹരീഷ് തൊടുപുഴ at 4/15/2009 08:11:00 PM 27 comments
Labels: എന്റെ ചിത്രങ്ങള്‍..
Sunday, April 12, 2009
സ്നാനം..
Posted by ഹരീഷ് തൊടുപുഴ at 4/12/2009 04:38:00 PM 31 comments
Labels: എന്റെ ചിത്രങ്ങള്‍.., കുഞ്ഞയ്യപ്പന്
Thursday, April 9, 2009
വരൂ, നമുക്കും ഇവരുടെ കൂടെ കൂടാം..
Posted by ഹരീഷ് തൊടുപുഴ at 4/09/2009 09:17:00 PM 26 comments
Labels: എന്റെ ചിത്രങ്ങള്‍..
Sunday, April 5, 2009
കുഞ്ഞാണിയും കൂട്ടുകാരിയും!!
എന്റെ കുഞ്ഞാവണിയുടേയും അവളുടെ കൂട്ടുകാരിയുടെയും വിശേഷങ്ങള്‍...
Posted by ഹരീഷ് തൊടുപുഴ at 4/05/2009 01:21:00 PM 25 comments