അപ് ഏലാ...
ബാല്യത്തിലും, ഈ മദ്ധ്യവയസ്സിലും
കണ്‍കുളിര്‍ക്കെ നിന്നുകാണുന്ന ദൃശ്യം...
ആന തടിപിടിക്കുന്നതോ, ലോറിയിലേക്ക് തടി ലോഡടിക്കുന്നതോ
ഒരു നിമിഷം ശ്രദ്ധിക്കാത്ത മലയാളികള്‍ ഉണ്ടാകുമൊ?
ലോഡിങ്ങ് തൊഴിലാളികളുടെ സംഗീതാത്മകമായ
‘അപ് ഏലാ’ വിളികള്‍ അന്തരീക്ഷത്തില്‍ ഉയരുമ്പോള്‍
ഒരിക്കലെങ്കിലും നമ്മളും മനസ്സിലെങ്കിലും താളം പിടിച്ചിട്ടില്ലേ!!!
