Wednesday, September 30, 2009

നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദു:ഖസിംഹാസനം നൽകീ..


മാനം മുട്ടുവോളം ചിന്തകളുണ്ടു മനസ്സിൽ..
നാളത്തെ ജീവിതം എന്താകുമെന്നാരുകണ്ടു..
മക്കൾ; അവരുടെ വിദ്യാഭ്യാസം, ഭാവി, വിവാഹം,ജീവിതം..
എല്ലാം കൂടി ചിന്തിക്കുമ്പോൾ തലയ്ക്കകത്തു ഒരു മരവിപ്പ് ഇരച്ചു കയറുന്നു..
നല്ലൊരു നാളെയെ പ്രതീക്ഷിച്ച്; പ്രത്യാശയോടെ..



Monday, September 28, 2009

അവധിക്കാലം..




ചെറുപ്പത്തിൽ; ഞാനും ഇങ്ങനെ ഒരു കുസൃതിക്കുടുക്കയായിരുന്നു..!!

Sunday, September 27, 2009

എന്റെ ഗ്രാമകാഴ്ചകള്‍...3


എന്റെ ഗ്രാമത്തിലെ അമ്പലപറമ്പും, പരിസരപ്രദേശങ്ങളുമാണു ദൃശ്യത്തിൽ..
പ്രധാന റോഡിൽ നിന്നും പാടത്തിനിടയിലൂടുള്ള ചെറിയ പാതയിൽ കൂടി അമ്പലപ്പറമ്പിലെത്താം..
(പാടം എന്നു പേരേ ഉള്ളൂ; ഇപ്പോൾ കൊയ്ത്തും മെതിയുമൊന്നുമില്ല)
അമ്പലപ്പറമ്പിലെത്തുമ്പോൾ ആദ്യം സ്വാഗതം ചെയ്യുക വിശാലമായ കുളമാണു..(വലത്തേയറ്റത്തു കരിങ്കൽക്കെട്ടു കാണുന്നില്ലേ..അതന്നേ)
അമ്പലക്കുളത്തിന്റെ പിന്നിലായി നിബിഡമായിവളർന്നു നിൽക്കുന്ന വൃക്ഷലതാതികൾക്കിടയിൽ ഒരു ‘സർപ്പക്കാവു’ണ്ട്..






ഇടുക്കിജില്ലയിലെ ഏക ക്ഷേത്രവും വിഷ്ണുഭഗവാന്റെ കരുത്താർന്ന അവതാരമായ നരസിംഹസ്വാമിയുടെ പ്രതിഷ്ഠയാണുള്ളത്. ഇതിനോടു ചേർന്നു വലതു ഭാഗത്തായി, ചുറ്റുമതിലിനു വെളിയിലായി ശ്രീഭദ്രകാളിയുടെ കാവും സ്ഥിതിചെയ്യുന്നു.
താഴെകാണുന്ന ചിത്രത്തിൽ അങ്ങേയറ്റത്തെനട ഭദ്രകാളിസന്നിധിയിലേക്കുള്ളതാണു..
ഇങ്ങേയറ്റത്തെ നട ഭഗവാന്റെ സന്നിധിയിലേക്കുള്ളതും..
ഈ നടയുടെ ഇടതുഭാഗത്തായി വർഷങ്ങൾ പഴക്കമുള്ളൊരു ആൽമരം നിൽ‌പ്പുണ്ട്..
ഭഗവാന്റെ ഇടതുഭാഗത്ത്, ക്ഷേത്രത്തിനു വെളിയിലും; ചുറ്റുമതിലിനുള്ളിലുമായി ഉപദൈവമായ ശ്രീശിവപരമേശ്വരന്റെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നു..
ക്ഷേത്രത്തിനുള്ളിൽ ഭഗവാന്റെ വലതുഭാഗത്തായി വിഘനേശ്വരനായ ശ്രീ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുമുണ്ട്..





ഇതാണു ഭഗവാന്റെ തിരുസന്നിധി. ആനപന്തലാണു മുൻപിൽ കാണുന്നത്..
എന്റെ ചെറുപ്പത്തിൽ ക്ഷേത്രത്തിനു ചുറ്റുമതിലോ, കൊടിമരമോ ഒന്നും ഉണ്ടായിരുന്നില്ല..
കാലക്രമേണ ഓരോന്നോരോന്നായി ഭഗവാന്റെ കൃപാകടാക്ഷംകൊണ്ടു പണിയാൻ സാധിച്ചതാണ്..
ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഭഗവാന്റെ ശ്രീകോവിൽ ഇപ്പോൾ പൊളിച്ചു നവീനരീതിയിൽ പണിതുകൊണ്ടിരിക്കുകയാണു..
ജനുവരി മാസത്തിനുള്ളിൽ പുനപ്രതിഷ്ഠനടത്തേണ്ടതിനാൽ പണികൾ ദൃതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു..






ജീവിതത്തിൽ ഇനിയുമൊരിക്കൽക്കൂടി ജനിച്ചുമരിക്കുവാൻ സാധിച്ചാൽ ഭഗവാന്റെ സർവ്വാനുഗ്രഹം നിറഞ്ഞ ഈ മണ്ണിൽത്തന്നെ സാധിക്കണേ എന്നൊരു ആഗ്രഹം ഉണ്ട്..
അത്രക്കേറെ ഈ അമ്പലപ്പറമ്പും, അമ്പലവുമായി ഹൃദയബന്ധമുണ്ട്..
ചെറുപ്പം മുതൽ ഓടിക്കളിച്ചു നടന്ന മണ്ണാണിത്..
ആദ്യത്തെ പ്രണയം പൂത്തുവളർന്നു പന്തലിച്ചതും ഈ മണ്ണിൽ വച്ചായിരുന്നു..
ദേവീക്ഷേത്രനടയിൽ ദീപാരാധനാവേളയിൽ, ദീപപ്രഭയിൽ ജ്വലിക്കുന്ന രണ്ടുദേവിമാരെ കൺനിറച്ചുകണ്ടു ആത്മനിർവൃതിയടഞ്ഞതും ഈ മണ്ണിൽത്തന്നെ..
ഭഗവാന്റെയും, ദേവിയുടെയും ഉത്സവങ്ങൾ..
ഭാഗവതസപ്താഹങ്ങൾ..
പ്രസാദഊട്ടുകൾ..

എല്ലാം എല്ലാം ഈ മണ്ണിൽത്തന്നെയായിരുന്നു..

Saturday, September 26, 2009

പോർട്രൈറ്റ്


ഞാനും കളരീൽ പോകാൻ തുടങ്ങുവാലോ..

Tuesday, September 22, 2009

അദ്ധ്വാനം


ജീവിതം ഉള്ളിടത്തോളം കാലം പ്രതീക്ഷയുണ്ട്..

Saturday, September 19, 2009

മഴപെയ്യുമ്പോഴേ..



മഴ പെയ്യുമ്പോഴേ..
നാണം കൊണ്ട് കൂമ്പിനിൽക്കും ഞങ്ങൾ..!!

Tuesday, September 15, 2009

മരണത്തിലേക്കുള്ള വഴി


മരണത്തിലേക്കുള്ള (കുറുക്കു) വഴി..!!

Sunday, September 13, 2009

കായൽക്കാഴ്ച


ഞാനെടുത്തിട്ടുള്ള ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്ന്..

പശ്ചാത്തലത്തിൽ കാണുന്നത് തണ്ണീർമുക്കം ബണ്ടാണ്..
വേനൽക്കാലത്ത് കടലിലെ ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ കായലിനേയും കടലിനേയും തമ്മിൽ വേർതിരിക്കാനാണീ ബണ്ട് നിർമിച്ചിരിക്കുന്നത്..
വടക്ക് വെച്ചൂർ മുതല്‍ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ട് കായലിനു കുറുകെയാണിതു പണിതിരിക്കുന്നത്..
ഡിസംബര്‍ മാസത്തില്‍ ഷട്ടറുകള്‍ താഴ്ത്തുകയും മെയ് മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു..

Thursday, September 10, 2009

കബഡി കബഡി..


കബഡി കബഡി കബഡി കബഡി...

ഓണാഘോഷത്തോടനുബന്ധിച്ചു DYFI യുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിൽ നിന്നു..
പുറകിലായി RSS ന്റെ ശാഖ നടത്തുന്നതും കാണാം..
എന്റെ ഗ്രാമത്തിൽ നിന്നും ഒരു കാഴ്ച..

Monday, September 7, 2009

മുരുക്ക്


മുള്ളുകളുള്ള മരമായ മുരുക്ക്, കേരളത്തിലെ ഈർപ്പ വനങ്ങളിൽ സുലഭമായി കാണപ്പെടുന്നു..
മുരുക്ക് ഇല മുഴുവൻ പൊഴിക്കുന്ന മരമാണു..
ഒരൊറ്റ ഇല പോലുമില്ലാത്ത കൊമ്പുകളിൽ മനോഹരങ്ങളായ ചോരനിറത്തിലുള്ള പൂക്കളുണ്ടാകും..
മുരുക്കിന്റെ പൂക്കാലം ആരംഭിക്കുന്നത് ജനുവരി മുതൽ ഏപ്രിൽ വരെയാണു..
ഇലപൊഴിച്ചിലിനു ശേഷം കുറച്ചു ദിവസത്തിനുള്ളിൽ പൂക്കാലം ആരംഭിക്കുന്നു..
മുരുക്കിന്റെ പൂക്കൾക്ക് ‘പ്ലാശി’ന്റെ പൂക്കളുമായി വളരെയേറെ സാമ്യമുണ്ട്..
കൊമ്പുകളുടെ തുമ്പത്തുണ്ടാകുന്ന ഈ പൂക്കൾക്ക് അഞ്ചു സെന്റീമീറ്ററോളം നീളമുണ്ടാകും..
ഈ പൂവുകളിലുള്ള തേൻ നുകരാൻ പക്ഷികൾ കൂട്ടമായി എത്താറുണ്ട്..
നമ്മുടെ നാട്ടിൽ മൂന്നുതരം മുരുക്കുണ്ട്..
1.കരിമുരുക്ക്
2.വെണ്മുരുക്ക്
3.തണൽ മുരുക്ക്

ഇന്ത്യൻ കോറൽ ട്രീ എന്നാണു ആംഗലേയഭാഷയിലുള്ള നാമം..
‘എറിത്രിന’ എന്നാണു ശാസ്ത്രനാമം..

[വിവരങ്ങൾക്കു കടപ്പാട് ബാലരമ ഡൈജസ്റ്റിനു]

Saturday, September 5, 2009

ഇനി ഞാനൊന്നുറങ്ങട്ടെ..!!


ഇനി ഞാനൊന്നുറങ്ങട്ടെ..!!


കുമരകം കായലിൽ നിന്നുള്ള അസ്തമനക്കാഴ്ച..

Friday, September 4, 2009

മാവേലിയും ഡ്യൂപ്പും..


മാവേലിയും ഡ്യൂപ്പും..!!

ഡ്യൂപ്പെന്താ ചെയ്യുന്നതെന്നു നോക്കിയേ..
ആസ്വദിച്ചു ബീഡി വലിക്കുന്നു..!!
കോട്ടയം-കുമരകം റൂട്ടിൽ നിന്നും കിട്ടിയ ദൃശ്യം..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP