Wednesday, December 30, 2009
Friday, December 25, 2009
ഹോ..!! മടുത്തു ഞാന്‍..!!
Posted by ഹരീഷ് തൊടുപുഴ at 12/25/2009 09:26:00 AM 33 comments
Labels: ചിത്രങ്ങള്‍
Monday, December 21, 2009
Sunday, December 20, 2009
Friday, December 18, 2009
Saturday, December 12, 2009
Monday, December 7, 2009
Sunday, November 29, 2009
പ്രതീക്ഷയുടെ നാളം..
Posted by ഹരീഷ് തൊടുപുഴ at 11/29/2009 04:30:00 PM 30 comments
Labels: ചിത്രങ്ങള്‍
Wednesday, November 25, 2009
ഏകാന്ത ചന്ദ്രികേ..
Posted by ഹരീഷ് തൊടുപുഴ at 11/25/2009 08:54:00 PM 32 comments
Labels: ചിത്രങ്ങള്‍
Wednesday, November 18, 2009
കൂണുകളുടെ സൌന്ദര്യമത്സരം..!!
Posted by ഹരീഷ് തൊടുപുഴ at 11/18/2009 08:43:00 PM 33 comments
Labels: ചിത്രങ്ങള്‍
Monday, November 16, 2009
സ്വാമിയേ ശരണമയ്യപ്പോ..
Posted by ഹരീഷ് തൊടുപുഴ at 11/16/2009 04:21:00 PM 29 comments
Labels: ചിത്രങ്ങള്‍
Monday, November 9, 2009
ജെറിബറ
കഴിഞ്ഞ വർഷം മുപ്പതു രൂപാ കൊടുത്തു വാങ്ങിച്ച ജെറിബറ തൈയിൽ നിന്നും വിരിഞ്ഞ കടിഞ്ഞൂൽ സന്തതിയാണിവൾ..
ഫ്ലവെർ ഡെക്കറെഷൻസിലെ രാജ്ഞി..
ഓറഞ്ച്, റോസ്, പിങ്ക്, വെള്ള, മഞ്ഞ, ഐവറി എന്നിങ്ങനെ വിവിധ തരം നിറങ്ങളിൽ ഇതു കാണപ്പെടുന്നു..
Posted by ഹരീഷ് തൊടുപുഴ at 11/09/2009 10:09:00 AM 26 comments
Labels: ചിത്രങ്ങള്‍
Friday, October 30, 2009
ചെമ്പരത്തിപ്പൂവേ ചൊല്ല്..
Posted by ഹരീഷ് തൊടുപുഴ at 10/30/2009 08:20:00 PM 32 comments
Labels: ചിത്രങ്ങള്‍
Sunday, October 25, 2009
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ..
Posted by ഹരീഷ് തൊടുപുഴ at 10/25/2009 12:34:00 PM 52 comments
Labels: ചിത്രങ്ങള്‍
Tuesday, October 20, 2009
മംഗളാശംസകൾ..
ഈ പടത്തിൽ കാണുന്ന വധൂവരന്മാർ ആരാണെന്നു കണ്ടെത്താമോ..??
ഒരു ബ്ലോഗേർസ് കുടുംബത്തിൽ നിന്നുള്ള ആംഗമാണു വരൻ..??
അദ്ദേഹത്തിനും, വധുവിനും എന്റെ ഹൃദയംഗമമായ ആശംസകൾ തദവസരത്തിൽ രേഖപ്പെടുത്തട്ടെ..
Posted by ഹരീഷ് തൊടുപുഴ at 10/20/2009 06:55:00 AM 17 comments
Labels: ചിത്രങ്ങള്‍
Saturday, October 17, 2009
തുമ്പിപ്പെണ്ണേ വാ വാ..
Posted by ഹരീഷ് തൊടുപുഴ at 10/17/2009 08:58:00 AM 44 comments
Labels: ചിത്രങ്ങള്‍
Sunday, October 11, 2009
സായാഹ്നങ്ങളൂടെ തോഴൻ
Posted by ഹരീഷ് തൊടുപുഴ at 10/11/2009 07:45:00 AM 28 comments
Labels: ചിത്രങ്ങള്‍
Wednesday, October 7, 2009
Thursday, October 1, 2009
കണ്ണീർത്തടാകം..!!
26.06.09 നായിരുന്നു കണ്ണീർത്തടാകത്തിലേക്കുള്ള ആദ്യ സന്ദർശനം..
വൈകുന്നേരം 4 മണിക്കുള്ള അവസാനട്രിപ്പായ കെ.റ്റി.ഡി.സി യുടെ ‘ജലറാണി’ യെന്ന ഡബിൾഡെക്കർ ബോട്ടിലായിരുന്നു (ജലറാണിയെന്നാണോർമ്മ) തടാകത്തിലൂടുള്ള യാത്ര..
പ്രസ്തുത ബോട്ടിൽ കയറി തടാകത്തിലൂടെ ഉല്ലാസസവാരിക്കായി അക്ഷമരായി കാത്തിരിക്കുന്ന എന്റെ സഹയാത്രികരാണീ മുകളിലുള്ള ചിത്രത്തിൽ കാണുന്നത്..
അന്നത്തെ യാത്രാവേളയിൽ; തമാശയായി എന്റെ സഹയാത്രികരായ കൂട്ടുകാരോടു പറഞ്ഞു..
“ഈ ബോട്ടെങ്ങാനും മുങ്ങിയാൽ എന്റെ കാര്യം പോക്കാ; എനിക്കു നീന്തൽ വശമില്ലല്ലോ..
അല്ലേലും ഏതൊരു ഡാമുകളുടെയും വൃഷ്ടിപ്രദേശങ്ങളിൽ അകപ്പെട്ടു പോയാൽ എത്ര വിദഗ്ധരായ നീന്തൽകാരാണെങ്കിലും രക്ഷപെടുവാൻ പ്രയാസമാണു; പിന്നെയാണു ഞാൻ..
അങ്ങനെയെങ്കിലും സംഭവിച്ചാൽ, ഈ കാമെറായെങ്കിലും കണ്ടുകിട്ടിയാൽ ബൂലോകത്തെ എന്റെ കൂട്ടുകാർക്കു വേണ്ടി പടമെങ്കിലും പോസ്റ്റുചെയ്യണേ..”
തമാശക്കു പറഞ്ഞകാര്യമാണെങ്കിലും, ഇന്നു രാവിലെ ഒരു സഹയാത്രികൻ ഫോണിൽ വിളിച്ചു അതിനേപറ്റി സൂചിപ്പിച്ചു..
ഒരു വിറയൽ പെരുവിരലിൽ നിന്നും തലയുടെ ഉച്ചിയിലേക്കു മിന്നൽ പോലെ സഞ്ചരിക്കുന്നതറിഞ്ഞു..
ദാ; ഇവളാണു ആ ദുരിതകഥയിലെ ദു:ഖനായിക..
കണ്ണിർത്തടാകത്തിന്റെ ദു:ഖപുത്രി..
മനോഹരമായ തേക്കടിതടാകത്തിന്റെ ചാരിത്രം നഷ്ടപ്പെടുത്താൻ കാരണമായവൾ..
44 പേരുടെ മരണത്തിനു സാക്ഷ്യം വഹിച്ചവൾ..
“ജലകന്യക”
ഞങ്ങൾ തേക്കടിയിലെത്തുമ്പോൾ, അവൾ ആദ്യയാത്രയ്ക്കുള്ള പടപ്പുറപ്പാടിലായിരുന്നു..
കൊടും തണുപ്പിൽ മൂടിപ്പുതച്ചുകിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ; അതിലൊന്നു യാത്ര ചെയ്യണമെന്നു മോഹമുണ്ടായിരുന്നു..
പക്ഷേ; ഇനി ഒരിക്കലും തേക്കടി തടാകത്തിലേക്കില്ല.. ജീവിതത്തിലൊരിക്കലും.
“നിർഭാഗ്യവാന്മാരായ എന്റെ സഹോദരീ സഹോദരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം,; തദവസരത്തിൽ അവരുടെ കുടുംബാംഗങ്ങളുടെ വിഷമതകളിലും, സങ്കടത്തിലും പങ്കുചേരുകയും ചെയ്യുന്നു”
Posted by ഹരീഷ് തൊടുപുഴ at 10/01/2009 08:38:00 PM 28 comments
Labels: ചിത്രങ്ങള്‍
Wednesday, September 30, 2009
നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദു:ഖസിംഹാസനം നൽകീ..
Posted by ഹരീഷ് തൊടുപുഴ at 9/30/2009 12:10:00 PM 24 comments
Labels: ചിത്രങ്ങള്‍
Monday, September 28, 2009
Sunday, September 27, 2009
എന്റെ ഗ്രാമകാഴ്ചകള്‍...3

എന്റെ ഗ്രാമത്തിലെ അമ്പലപറമ്പും, പരിസരപ്രദേശങ്ങളുമാണു ദൃശ്യത്തിൽ..
പ്രധാന റോഡിൽ നിന്നും പാടത്തിനിടയിലൂടുള്ള ചെറിയ പാതയിൽ കൂടി അമ്പലപ്പറമ്പിലെത്താം..
(പാടം എന്നു പേരേ ഉള്ളൂ; ഇപ്പോൾ കൊയ്ത്തും മെതിയുമൊന്നുമില്ല)
അമ്പലപ്പറമ്പിലെത്തുമ്പോൾ ആദ്യം സ്വാഗതം ചെയ്യുക വിശാലമായ കുളമാണു..(വലത്തേയറ്റത്തു കരിങ്കൽക്കെട്ടു കാണുന്നില്ലേ..അതന്നേ)
അമ്പലക്കുളത്തിന്റെ പിന്നിലായി നിബിഡമായിവളർന്നു നിൽക്കുന്ന വൃക്ഷലതാതികൾക്കിടയിൽ ഒരു ‘സർപ്പക്കാവു’ണ്ട്..

ഇടുക്കിജില്ലയിലെ ഏക ക്ഷേത്രവും വിഷ്ണുഭഗവാന്റെ കരുത്താർന്ന അവതാരമായ നരസിംഹസ്വാമിയുടെ പ്രതിഷ്ഠയാണുള്ളത്. ഇതിനോടു ചേർന്നു വലതു ഭാഗത്തായി, ചുറ്റുമതിലിനു വെളിയിലായി ശ്രീഭദ്രകാളിയുടെ കാവും സ്ഥിതിചെയ്യുന്നു.
താഴെകാണുന്ന ചിത്രത്തിൽ അങ്ങേയറ്റത്തെനട ഭദ്രകാളിസന്നിധിയിലേക്കുള്ളതാണു..
ഇങ്ങേയറ്റത്തെ നട ഭഗവാന്റെ സന്നിധിയിലേക്കുള്ളതും..
ഈ നടയുടെ ഇടതുഭാഗത്തായി വർഷങ്ങൾ പഴക്കമുള്ളൊരു ആൽമരം നിൽപ്പുണ്ട്..
ഭഗവാന്റെ ഇടതുഭാഗത്ത്, ക്ഷേത്രത്തിനു വെളിയിലും; ചുറ്റുമതിലിനുള്ളിലുമായി ഉപദൈവമായ ശ്രീശിവപരമേശ്വരന്റെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നു..
ക്ഷേത്രത്തിനുള്ളിൽ ഭഗവാന്റെ വലതുഭാഗത്തായി വിഘനേശ്വരനായ ശ്രീ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുമുണ്ട്..

ഇതാണു ഭഗവാന്റെ തിരുസന്നിധി. ആനപന്തലാണു മുൻപിൽ കാണുന്നത്..
എന്റെ ചെറുപ്പത്തിൽ ക്ഷേത്രത്തിനു ചുറ്റുമതിലോ, കൊടിമരമോ ഒന്നും ഉണ്ടായിരുന്നില്ല..
കാലക്രമേണ ഓരോന്നോരോന്നായി ഭഗവാന്റെ കൃപാകടാക്ഷംകൊണ്ടു പണിയാൻ സാധിച്ചതാണ്..
ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഭഗവാന്റെ ശ്രീകോവിൽ ഇപ്പോൾ പൊളിച്ചു നവീനരീതിയിൽ പണിതുകൊണ്ടിരിക്കുകയാണു..
ജനുവരി മാസത്തിനുള്ളിൽ പുനപ്രതിഷ്ഠനടത്തേണ്ടതിനാൽ പണികൾ ദൃതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു..


ജീവിതത്തിൽ ഇനിയുമൊരിക്കൽക്കൂടി ജനിച്ചുമരിക്കുവാൻ സാധിച്ചാൽ ഭഗവാന്റെ സർവ്വാനുഗ്രഹം നിറഞ്ഞ ഈ മണ്ണിൽത്തന്നെ സാധിക്കണേ എന്നൊരു ആഗ്രഹം ഉണ്ട്..
അത്രക്കേറെ ഈ അമ്പലപ്പറമ്പും, അമ്പലവുമായി ഹൃദയബന്ധമുണ്ട്..
ചെറുപ്പം മുതൽ ഓടിക്കളിച്ചു നടന്ന മണ്ണാണിത്..
ആദ്യത്തെ പ്രണയം പൂത്തുവളർന്നു പന്തലിച്ചതും ഈ മണ്ണിൽ വച്ചായിരുന്നു..
ദേവീക്ഷേത്രനടയിൽ ദീപാരാധനാവേളയിൽ, ദീപപ്രഭയിൽ ജ്വലിക്കുന്ന രണ്ടുദേവിമാരെ കൺനിറച്ചുകണ്ടു ആത്മനിർവൃതിയടഞ്ഞതും ഈ മണ്ണിൽത്തന്നെ..
ഭഗവാന്റെയും, ദേവിയുടെയും ഉത്സവങ്ങൾ..
ഭാഗവതസപ്താഹങ്ങൾ..
പ്രസാദഊട്ടുകൾ..
എല്ലാം എല്ലാം ഈ മണ്ണിൽത്തന്നെയായിരുന്നു..

Posted by ഹരീഷ് തൊടുപുഴ at 9/27/2009 08:49:00 PM 21 comments
Labels: ചിത്രങ്ങള്‍
Saturday, September 26, 2009
Tuesday, September 22, 2009
Saturday, September 19, 2009
Posted by ഹരീഷ് തൊടുപുഴ at 9/19/2009 08:38:00 PM 18 comments
Labels: ചിത്രങ്ങള്‍
Tuesday, September 15, 2009
മരണത്തിലേക്കുള്ള വഴി
Posted by ഹരീഷ് തൊടുപുഴ at 9/15/2009 06:18:00 PM 32 comments
Labels: ചിത്രങ്ങള്‍
Sunday, September 13, 2009
കായൽക്കാഴ്ച
ഞാനെടുത്തിട്ടുള്ള ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്ന്..
പശ്ചാത്തലത്തിൽ കാണുന്നത് തണ്ണീർമുക്കം ബണ്ടാണ്..
വേനൽക്കാലത്ത് കടലിലെ ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ കായലിനേയും കടലിനേയും തമ്മിൽ വേർതിരിക്കാനാണീ ബണ്ട് നിർമിച്ചിരിക്കുന്നത്..
വടക്ക് വെച്ചൂർ മുതല്‍ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ട് കായലിനു കുറുകെയാണിതു പണിതിരിക്കുന്നത്..
ഡിസംബര്‍ മാസത്തില്‍ ഷട്ടറുകള്‍ താഴ്ത്തുകയും മെയ് മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു..
Posted by ഹരീഷ് തൊടുപുഴ at 9/13/2009 08:48:00 AM 27 comments
Labels: ചിത്രങ്ങള്‍
Thursday, September 10, 2009
കബഡി കബഡി..
കബഡി കബഡി കബഡി കബഡി...
ഓണാഘോഷത്തോടനുബന്ധിച്ചു DYFI യുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിൽ നിന്നു..
പുറകിലായി RSS ന്റെ ശാഖ നടത്തുന്നതും കാണാം..
എന്റെ ഗ്രാമത്തിൽ നിന്നും ഒരു കാഴ്ച..
Posted by ഹരീഷ് തൊടുപുഴ at 9/10/2009 07:47:00 AM 16 comments
Labels: ചിത്രങ്ങള്‍
Monday, September 7, 2009
മുരുക്ക്
മുള്ളുകളുള്ള മരമായ മുരുക്ക്, കേരളത്തിലെ ഈർപ്പ വനങ്ങളിൽ സുലഭമായി കാണപ്പെടുന്നു..
മുരുക്ക് ഇല മുഴുവൻ പൊഴിക്കുന്ന മരമാണു..
ഒരൊറ്റ ഇല പോലുമില്ലാത്ത കൊമ്പുകളിൽ മനോഹരങ്ങളായ ചോരനിറത്തിലുള്ള പൂക്കളുണ്ടാകും..
മുരുക്കിന്റെ പൂക്കാലം ആരംഭിക്കുന്നത് ജനുവരി മുതൽ ഏപ്രിൽ വരെയാണു..
ഇലപൊഴിച്ചിലിനു ശേഷം കുറച്ചു ദിവസത്തിനുള്ളിൽ പൂക്കാലം ആരംഭിക്കുന്നു..
മുരുക്കിന്റെ പൂക്കൾക്ക് ‘പ്ലാശി’ന്റെ പൂക്കളുമായി വളരെയേറെ സാമ്യമുണ്ട്..
കൊമ്പുകളുടെ തുമ്പത്തുണ്ടാകുന്ന ഈ പൂക്കൾക്ക് അഞ്ചു സെന്റീമീറ്ററോളം നീളമുണ്ടാകും..
ഈ പൂവുകളിലുള്ള തേൻ നുകരാൻ പക്ഷികൾ കൂട്ടമായി എത്താറുണ്ട്..
നമ്മുടെ നാട്ടിൽ മൂന്നുതരം മുരുക്കുണ്ട്..
1.കരിമുരുക്ക്
2.വെണ്മുരുക്ക്
3.തണൽ മുരുക്ക്
ഇന്ത്യൻ കോറൽ ട്രീ എന്നാണു ആംഗലേയഭാഷയിലുള്ള നാമം..
‘എറിത്രിന’ എന്നാണു ശാസ്ത്രനാമം..
[വിവരങ്ങൾക്കു കടപ്പാട് ബാലരമ ഡൈജസ്റ്റിനു]
Posted by ഹരീഷ് തൊടുപുഴ at 9/07/2009 08:47:00 PM 27 comments
Labels: ചിത്രങ്ങള്‍
Saturday, September 5, 2009
ഇനി ഞാനൊന്നുറങ്ങട്ടെ..!!
Posted by ഹരീഷ് തൊടുപുഴ at 9/05/2009 06:21:00 PM 17 comments
Labels: ചിത്രങ്ങള്‍
Friday, September 4, 2009
മാവേലിയും ഡ്യൂപ്പും..
മാവേലിയും ഡ്യൂപ്പും..!!
ഡ്യൂപ്പെന്താ ചെയ്യുന്നതെന്നു നോക്കിയേ..
ആസ്വദിച്ചു ബീഡി വലിക്കുന്നു..!!
കോട്ടയം-കുമരകം റൂട്ടിൽ നിന്നും കിട്ടിയ ദൃശ്യം..
Posted by ഹരീഷ് തൊടുപുഴ at 9/04/2009 11:34:00 AM 17 comments
Labels: ചിത്രങ്ങള്‍
Sunday, August 30, 2009
ഇവിടെ ഓണം തുടങ്ങികെട്ടോ..
ഇതിനെ നിങ്ങൾക്കെങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം..
ഇവിടെ, മലയാളനാട്ടിൽ ഇങ്ങനെയൊക്കെയാ കെട്ടോ ഓണം തുടങ്ങുന്നത്..
കേട്ടില്ലേ, മലയാളിയെ ഒരു ദിവസം പുലർത്താൻ ഒരു കോടി രൂപയുടെ മദ്യം വേണമത്രേ..!!
ഇതു പാവപ്പെട്ടവന്റെ ഓണാഘോഷമാണു..
പണക്കാരന്റെയാകുമ്പോൾ ആ, ഓ.സി.ആർ കുപ്പിയുടെ സ്ഥാനത്ത് വല്ല സ്മിർനോഫ്ഫോ, ജോണിയോ,ഷിവാസോ.. അല്ലെങ്കിൽ മറ്റെന്തെങ്കിലും മുന്തിയ ഇനം ബ്രാൻഡൊ ഒക്കെ ആകും..
എന്നാലും ആഘോഷത്തിന്റെ രീതി ഇങ്ങനെയൊക്കെത്തന്നെയായിരിക്കും..
അപ്പോൾ ഇവിടെ ഓണം തുടങ്ങി കെട്ടോ..!!
എല്ലാ ബൂലോകർക്കും ചിയേർസ്..!! അല്ല ‘ഓണാശംസകൾ’
Posted by ഹരീഷ് തൊടുപുഴ at 8/30/2009 01:31:00 PM 41 comments
Labels: ചിത്രങ്ങള്‍
Thursday, August 27, 2009
Sunday, August 23, 2009
വെളിച്ചത്തെ കീഴടക്കാനുള്ള ഒരു പരീക്ഷണം..
വെളിച്ചത്തെ കീഴടക്കാനുള്ള പരിശ്രമത്തിലാണു ഞാൻ..
മറ്റു നക്ഷത്ര നഗരങ്ങളെ അപേക്ഷിച്ച്, തൊടുപുഴ നഗരം പരീക്ഷണത്തിനു അത്ര സൌകര്യപ്രദമല്ലാത്തതിനാൽ;
കഴിഞ്ഞ ദിവസം നിർമിച്ച ഒരു ‘സാദാ‘ സ്റ്റേജ് ഡെക്കറേഷൻ (കല്യാണ മണ്ഡപം) പരീക്ഷണത്തിനു വിധേയമാക്കി..
സ്റ്റേജിലുള്ള നാച്ചുറൽ ലൈറ്റിനെ ഒപ്പിയെടുക്കുക അല്ലെങ്കിൽ ഒപ്പിയെടുത്താൽ എന്തായിരിക്കും ഫലം; എന്നതായിരുന്നു ലക്ഷ്യം..
Posted by ഹരീഷ് തൊടുപുഴ at 8/23/2009 07:46:00 PM 28 comments
Labels: ചിത്രങ്ങള്‍
Thursday, August 20, 2009
മൂലമറ്റം ഭൂഗർഭവൈദ്യുതനിലയം
Posted by ഹരീഷ് തൊടുപുഴ at 8/20/2009 08:50:00 PM 21 comments
Labels: ചിത്രങ്ങള്‍
Tuesday, August 18, 2009
Sunday, August 16, 2009
കള്ളുകുപ്പീം ഗ്ലാസും കിട്ട്യാൽ..

കുട്ട്യോളും വീടൊന്നും വേണ്ടാന്നോ..
നിയമപരമായ ഒരു മുന്നറിയിപ്പ് ചുവടെ; താഴെയുള്ള ലിങ്കിൽ പോയി ആഡിയോ പ്ലേ ചെയ്ത് കേൾക്കൂ..
kallu kuppeem glasum.mp3
Posted by ഹരീഷ് തൊടുപുഴ at 8/16/2009 07:42:00 PM 35 comments
Labels: ചിത്രങ്ങള്‍
Friday, August 14, 2009
ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന..
Posted by ഹരീഷ് തൊടുപുഴ at 8/14/2009 09:33:00 PM 37 comments
Labels: ചിത്രങ്ങള്‍
Wednesday, August 12, 2009
കോടമഞ്ഞാൽ തഴുകിയുറങ്ങുന്ന താഴ്വരകളും, മലനിരകളും..
കോടമഞ്ഞാൽ പുതച്ചുറങ്ങുന്ന നിരവധി മലനിരകളാലും, താഴ്വാരങ്ങളാലും സമ്പന്നമാണീ മലനാട്..
ഇടുക്കിജില്ലയിലെ പാറമടയിൽ നിന്നും പെരിങ്ങാശ്ശേരിയിലേയ്ക്കു പോകുന്ന വഴിക്കിടയിലാണീ വിജനമായ ‘ആത്മഹത്യാമുനമ്പ്’ സ്ഥിതിചെയ്യുന്നത്..
തികച്ചും, പേരിനനുയോജ്യമായ രീതിയിൽ തന്നെ പ്രകൃതി ഈ സ്ഥലത്തെ പണിതുവെച്ചിരിക്കുന്നു..
കോടക്കാറ്റിന്റെയും, കോടമഞ്ഞിന്റെയും തഴുകലേറ്റ് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഞങ്ങൾ അവിടെ എത്തിച്ചേർന്നത്..
മലനിരകളുടെ നെഞ്ചിലേറിനിന്ന് താഴ്വാരത്തിന്റെ അഗാധതയിലേക്ക് മിഴികൾ പായിക്കുമ്പോൾ; കോടമഞ്ഞിനിടയിലൂടെ അവ്യക്തമായി പച്ചപ്പിന്റെ നിറം കാണാമായിരുന്നു..
വായുവിൽ, വീശിയടിക്കുന്ന കാറ്റിൽ ഓടിക്കളിക്കുന്ന മഞ്ഞിന്റെ നനുത്ത നൂൽകഷ്ണങ്ങളെ കൈകളിൽ കോരിയെടുത്തുഞാൻ ആവേശത്താൽ ആഞ്ഞാഞ്ഞു പുണർന്നു..
മടങ്ങണമെന്നുണ്ടായിരുന്നില്ല!!
പക്ഷേ... മടങ്ങാതിരിക്കാനാവില്ലല്ലോ...
Posted by ഹരീഷ് തൊടുപുഴ at 8/12/2009 03:25:00 PM 40 comments
Labels: ചിത്രങ്ങള്‍
Sunday, August 9, 2009
Posted by ഹരീഷ് തൊടുപുഴ at 8/09/2009 09:09:00 PM 40 comments
Labels: ചിത്രങ്ങള്‍
Saturday, August 8, 2009
അണ്ണാറക്കണ്ണാ വാ; പൂവാലാ... ചങ്ങാത്തം കൂടാൻ വാ !!!

അണ്ണാറക്കണ്ണാ വാ... പൂവാലാ;
ചങ്ങാത്തം കൂടാൻ വാ...
അപ്പുവേട്ടന്റെ മകൻ മനുകുട്ടൻ ആവണികുട്ടിയെ ഭ്രമരത്തിലെ സൂപ്പെർഹിറ്റ് പാട്ടായ ‘അണ്ണാറക്കണ്ണാ വാ... പൂവാലാ; ചങ്ങാത്തം കൂടാൻ വാ...’ എന്ന ഗാനം പഠിപ്പിക്കാനുള്ള ശ്രമത്തിൽ...
ഈ സീസണിൽ നാട്ടിലെത്തിയ പ്രവാസിമലയാളികൾക്കെല്ലാം അടുത്ത അവധിവരേയും ഗൃഹാതുരത്വത്തിന്റെ മധുരം നുണയാൻ ഈ ഗാനം തീർച്ചയായും ഉപകരിക്കുമെന്നു കരുതുന്നു...
സൂപ്പെർ ഹിറ്റായ ആ ഗാനം
ഇവിടെ
കേൾക്കാം...
ബന്ധപ്പെട്ടൊരു പോസ്റ്റ്
ഇവിടെ
കാണാം..
(ഫോട്ടോയെടുത്തതു എന്റെ കാമെറായിൽ അപ്പുമാഷ്)
Posted by ഹരീഷ് തൊടുപുഴ at 8/08/2009 09:05:00 PM 21 comments
Labels: ചിത്രങ്ങള്‍