Friday, May 29, 2009

പാമ്പുകള്‍..


ജീവിത താളക്രമത്തിലെ പാളം തെറ്റിയ യാത്രകള്‍!!!

എങ്ങോട്ട്??

Wednesday, May 20, 2009

കുഞ്ഞയ്യപ്പനും കുട്ട്യോളും


അടിക്കുറിപ്പെഴുതിയെഴുതി എന്റെ സ്റ്റോക്കെല്ലാം തീര്‍ന്നു!!!

ഈ അവസരം നിങ്ങള്‍ക്കായി തുറന്നുതരുന്നു...
അനുയോജ്യമായ അടിക്കുറിപ്പെഴുതി എന്നെ സഹായിക്കൂ...

Monday, May 18, 2009

മെതിയ്ക്കല്‍

കാലം മാറുന്നതിനനുസരിച്ച് കൊയ്ത്തിന്റെയും മെതിയുടേയും കോലവും മാറുന്നു..
എന്തിനേറെ ‘മെതിയ്ക്കല്‍’ എന്ന വാക്കു പോലും നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്നു..
ഇതാ, നവീന കാലഘട്ടത്തിലെ ‘യന്ത്രമെതിയ്ക്കല്‍’
ഇപ്പോഴും ഓര്‍മ്മ തരുന്ന ഒരു ചിത്രം, എന്താണെന്നറിയോ..
കൊയ്ത്തരിവാളുകൊണ്ട്, അരിഞ്ഞിട്ട നെല്‍കതിരുകള്‍ കൂട്ടംകൂട്ടമാക്കി..
ഓരോരോ കറ്റകളാക്കി, വീടിന്റെ മുറ്റത്ത് അടുക്കിക്കൂട്ടി വയ്ക്കും; മെതിയ്ക്കാന്‍..
കാലത്ത്; പുലരൊളികള്‍ ഈ കതിര്‍ത്തുമ്പുകളില്‍ പതിയ്ക്കുമ്പോള്‍..
അഗ്രഭാഗത്തു കൂടുകൂട്ടിയിരിക്കുന്ന മഞ്ഞുകണങ്ങള്‍ വെട്ടിത്തിളങ്ങുന്നതു കാണാം..
ഞാനും എന്റെ കുഞ്ഞിപ്പെങ്ങളും കറ്റകള്‍ അടുക്കിവച്ചിരിക്കുന്നതിനിടയിലൂടെ ഓടിക്കളിക്കുമായിരുന്നു..
കണ്ടമെല്ലാം വിറ്റു, കൊയ്ത്തും നിന്നു..
പക്ഷേ; ഓര്‍മ്മകള്‍ അത് ഞാനാര്‍ക്കും വിറ്റിട്ടില്ലല്ലോ!!!
എന്റെ കുഞ്ഞു മകള്‍ക്ക് ഇതൊന്നും കണ്ടനുഭവിക്കാനാവില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി...
ഇനി യന്ത്രമനുഷ്യരേയും, യന്ത്രവിതയ്ക്കലും, യന്ത്രക്കൊയ്ത്തും, യന്ത്രമെതിയ്ക്കലും മെല്ലാം..
കാണിച്ചു കൊടുക്കാം..

Wednesday, May 13, 2009

ഇടവപ്പാതി

മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിക്കൊണ്ടിരുന്നു..
ഇന്നലെ വരെയുള്ള രസകരമായ കളികളും, ചിരികളും അയവിറക്കിക്കൊണ്ട്..
ഉണ്ണിക്കുട്ടന്‍; അവന്റെ പുതിയ പുസ്തകവും, കുടയും പുതിയ ബാഗിനുള്ളിലേക്ക് അടുക്കി വച്ചു..
മാനത്തുരുണ്ടുകൂടുന്ന കാര്‍മേഘങ്ങളിലേക്ക് കണ്ണുകള്‍ പായിച്ച്..
ചെറു മന്ദഹാസം ഉതിര്‍ത്ത്, ഉമ്മറക്കോലായില്‍ നിന്ന് വടക്കേ മുറ്റത്തേക്കു എടുത്തു ചാടി..
പള്ളിക്കൂടം ലക്ഷ്യമാക്കി ഓടി..
അപ്പോള്‍, ഇടവപ്പാതി കരഞ്ഞു തീര്‍ക്കാന്‍ വെമ്പി നില്‍ക്കുന്നുണ്ടായിരുന്നു..
ആ അശ്രുകണങ്ങളെ തന്നിലേക്കാവാഹിച്ച് തെന്നിത്തെറിപ്പിച്ച് പായാന്‍ വെമ്പി;
ഉണ്ണിക്കുട്ടനും..

Sunday, May 10, 2009

കൂട്ടുകാര്‍..


കൂട്ടുകാര്‍..
ഈ ജീവികളുടെ വിശദാംശങ്ങള്‍ അറിയാവുന്നവര്‍ ഇവിടെ പങ്കുവെയ്ക്കുമല്ലോ..

Wednesday, May 6, 2009

പൂവാക

മേയ് മാസമേ നിന്‍ നെഞ്ചിലേ പൂവാക ചോക്കുന്നതെന്തേ..
നാടുമുഴുവന്‍ വര്‍ണ്ണത്തില്‍ വിതറി പൂത്തു നില്‍ക്കുന്ന പൂവാക..
ഗതകാലപ്രണയസ്മരണകള്‍ അയവിറക്കാന്‍ വിരിഞ്ഞു നില്‍ക്കുന്നതുപോലെ..
ഇതു കൂടി കേട്ടു കൊള്ളൂ...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP